World Cup 2023: തോല്‍വിയില്‍ മാത്രമല്ല, 2003-2023 ലോകകപ്പുകളുടെ ഈ സാമ്യതകള്‍ ഞെട്ടിക്കും
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശ പോരാട്ടത്തിന് കൊടിയിറങ്ങുമ്പോള്‍ ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ പട്ടാഭിഷേകമാണ് കാണാനായത്. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240ല്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 125 റണ്‍സിന് ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു.
ഇതിന് ഇത്തവണ ഇന്ത്യ പകരം വീട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തോല്‍വി ആവര്‍ത്തിക്കുകയാണ് ചെയ്തത്. 2003ലേതിന് സമാനമായി 2023ലും ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു എന്നത് മാത്രമല്ല മറ്റ് ചില കൗതുകകരമായ സാമ്യതകളും രണ്ട് ലോകകപ്പുകളും തമ്മിലുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തേത് രണ്ട് ലോകകപ്പിന്റേയും ഫൈനലില്‍ ടോസ് നേടിയ നായകന്‍ ബൗളിങ് തിരഞ്ഞെടുത്തുവെന്നതാണ്.
അന്ന് ഗാംഗുലി രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്ത് തോറ്റപ്പോള്‍ ഇത്തവണ കമ്മിന്‍സ് രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്ത് ജയിപ്പിച്ചു. രണ്ടാമത്തെ സാമ്യത ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാര്‍ 4 റണ്‍സില്‍ പുറത്തായി എന്നതാണ്. 2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 4 റണ്‍സില്‍ പുറത്തായപ്പോള്‍ ഇത്തവണ ശുബ്മാന്‍ ഗില്ലാണ് 4 റണ്‍സില്‍ മടങ്ങിയത്. മൂന്നാമത്തെ സാമ്യത റണ്‍വേട്ടക്കാരന്‍ ടൂര്‍ണമെന്റിലെ താരമായി എന്നതാണ്.
2003ല്‍ 673 റണ്‍സ് നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകകപ്പിലെ താരമായപ്പോള്‍ 765 റണ്‍സോടെ കോലിയാണ് ഇത്തവണത്തെ താരമായത്. രണ്ട് ലോകകപ്പുകളിലും ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയത് നായകന്മാരാണ്. 2003ല്‍ സൗരവ് ഗാംഗുലി 465 റണ്‍സുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 597 റണ്‍സുമായി ഇത്തവണ രോഹിതാണ് രണ്ടാമനായത്.
ഒരു ഏകദിന ലോകകപ്പില്‍ ആറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി 2003ല്‍ നെഹ്‌റ മാറിയപ്പോള്‍ 2023ല്‍ ഒരു ഏകദിന ലോകകപ്പില്‍ ഏഴ് വിക്കറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറായി മുഹമ്മദ് ഷമി മാറി.

2003ലെ ലോകകപ്പിന്റെ ഫൈനലിലെ ആദ്യ ഓവറില്‍ സഹീര്‍ ഖാന്‍ 15 റണ്‍സാണ് വഴങ്ങിയത്. ഇത്തവണ ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ വഴങ്ങിയതും 15 റണ്‍സാണ്. രണ്ട് ലോകകപ്പുകളിലും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായത് ഇന്ത്യന്‍ നായകന്മാരാണ്.
2003ല്‍ 15 സിക്‌സറുകളുമായി ഗാംഗുലി ഒന്നാമനായപ്പോള്‍ ഇത്തവണ 31 സിക്‌സോടെ രോഹിത് തലപ്പത്തെത്തി. രണ്ട് ലോകകപ്പുകളിലും ഇന്ത്യ തോറ്റത് ഓസ്‌ട്രേലിയയോട് മാത്രമാണെന്നതാണ് മറ്റൊരു സാമ്യത.
2003ല്‍ മൈക്കല്‍ ബവാനും ആന്റി ബിച്ചലും ചേര്‍ന്ന് എട്ടാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇത്തവണ ഗ്ലെന്‍ മാക്‌സ്‌വെല്ലും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഈ റെക്കോഡ് തിരുത്തി എട്ടാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ട് റെക്കോഡ് തിരുത്തി. ഏകദിന ലോകകപ്പില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ പാകിസ്താനെതിരേ ആദ്യം പന്തെറിഞ്ഞത്. അത് 2003ലെ ലോകകപ്പിലും ഇത്തവണത്തെ ലോകകപ്പിലുമാണ്.
ഇത്തവണത്തെ ലോകകപ്പ് ഇന്ത്യക്ക് കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു. സ്വന്തം തട്ടകത്തിന്റെ ആധിപത്യത്തോടൊപ്പം മികച്ച താരനിരയേയും ഇത്തവണ ഇന്ത്യക്ക് ലഭിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പാതിവഴിയില്‍ പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.
ആറാം ബൗളറില്ലാതെ പോയത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ഫൈനലില്‍ ഇന്ത്യക്ക് 300ലധികം സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. എന്തായാലും 2013ന് ശേഷം ഒരു ഐസിസി കിരീടമെന്ന ഇന്ത്യയുടെ മോഹം പൂവണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications