For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഹിറ്റ്മാന്റെ ഇരകള്‍ 'കുഞ്ഞന്മാരല്ല', വമ്പന്‍ ടീമുകളെ വേട്ടയാടും! ശരാശരി ഞെട്ടിക്കും

മുംബൈ: ഏകദിന ലോകകപ്പ് വരാനിരിക്കെ ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് എന്നതിലുപരിയായി മികച്ച താരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഏഷ്യാ കപ്പില്‍ കിരീടം ചൂടിയ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലുമുള്ള മികന് വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തവണ 2011ല്‍ ആവര്‍ത്തിക്കുമെന്ന വലിയ പ്രതീക്ഷ മുന്നോട്ടുവെക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. പ്രധാനമായും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ കസറിയ രോഹിത്തിന്റെ ബാറ്റിങ് കരുത്തില്‍ ഇത്തവണയും ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ച ബാറ്റിങ് റെക്കോഡ് രോഹിത്തിന് അവകാശപ്പെടാനാവും. ലോകകപ്പിലെ ടീമുകളില്‍ രോഹിത്തിന് കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള എതിരാളികള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കൂടുതല്‍ ശരാശരി ഓസ്‌ട്രേലിയക്കെതിരേയാണ്. 59.23 ആണ് കംഗാരുക്കള്‍ക്കെതിരേ രോഹിത്തിന്റെ ശരാശരി. ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ ഹിറ്റ്മാന്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത്തവണ വലിയ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമെല്ലാം അണിനിരക്കുന്ന ഓസീസ് ബൗളിങ് നിര എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണിയാണ്. എന്നാല്‍ രോഹിത്തിന് ഓസീസിനെ നേരിട്ടപ്പോഴെല്ലാം മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്.

രണ്ടാമത് ബംഗ്ലാദേശാണ്. 56.76 ആണ് ബംഗ്ലാദേശിനെതിരേ രോഹിത്തിന്റെ ശരാശരി. താരതമ്യേനെ ദുര്‍ബലരാണെങ്കിലും എല്ലാ കാലത്തും മികച്ച ബൗളിങ് കരുത്ത് ബംഗ്ലാദേശിനുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ വെല്ലുവിളികളെയെല്ലാം മറികടക്കുന്ന ബാറ്റിങ് പ്രകടനം രോഹിത് കാഴ്ചവെച്ചിട്ടുണ്ട്. പാകിസ്താനെതിരേയും ഗംഭീര റെക്കോഡാണ് രോഹിത്തിനുള്ളത്. ഗംഭീര ബൗളര്‍മാരാല്‍ സമ്പന്നമായ പാകിസ്താനെതിരേ 49.18 ആണ് രോഹിത്തിന്റെ ശരാശരി.

rohit sharma

ശ്രീലങ്കയ്‌ക്കെതിരേയും മികച്ച റെക്കോഡ് രോഹിത് നേടിയിട്ടുണ്ട്. 46.50 ആണ് രോഹിത്തിന്റെ ശ്രീലങ്കയ്‌ക്കെതിരായ ശരാശരി. ഇത്തവണ വലിയ കിരീട സാധ്യത കല്‍പ്പിക്കുന്നവരാണ് ഇംഗ്ലണ്ട്. താരസമ്പന്നമാണ് ഇംഗ്ലണ്ട് ടീം. അവര്‍ക്കെതിരേ 45.50 എന്ന മികച്ച ബാറ്റിങ് ശരാശരിയും രോഹിത് ശര്‍മക്കുണ്ട്. ന്യൂസീലന്‍ഡിനെതിരേ 37.04 ആണ് രോഹിത്തിന്റെ ശരാശരി.

വമ്പന്‍ ബൗളിങ് നിരയുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 33.30 ആണ് രോഹിത്തിന്റെ ശരാശരി. അഫ്ഗാനിസ്ഥാനെതിരേ ചുരുങ്ങിയ മത്സരം മാത്രമാണ് രോഹിത് കളിച്ചത്. ശരാശരി 19 ആണ്. 2019ല്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ കസറിയ രോഹിത്തിന് ഇത്തവണയും മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ കിരീട സാധ്യത അതുയര്‍ത്തും. അല്ലാത്തപക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

വിരാട് കോലിയുടെ പ്രകടനവും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. സീനിയര്‍ താരമായ കോലിയുടെ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് മികവ് കാട്ടുന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കുന്നു. എന്തായാലും വാശിയേറിയ ലോകകപ്പ് ഇത്തവണ പ്രതീക്ഷിക്കാം.

നാട്ടിലെ ഇന്ത്യയുടെ ഏകദിനത്തിലെ കണക്കുകള്‍ വളരെ മികച്ചതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ 20 ഏകദിന പരമ്പരയാണ് നാട്ടില്‍ കളിച്ചത്. ഇതില്‍ 17ലും ജയിച്ചപ്പോള്‍ 3 എണ്ണത്തിലാണ് തോറ്റത്. 85 ശതമാനമാണ് വിജയ ശരാശരി. ഈ കണക്കുകളും ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ്. 2011 ആവര്‍ത്തിച്ച് ഇന്ത്യ കിരീടത്തിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, September 18, 2023, 15:34 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+