For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: മാക്‌സി കൊടുങ്കാറ്റില്‍ ഇഷാന്‍ രക്ഷപ്പെട്ടു! എന്നിട്ടും റെക്കോര്‍ഡ് ചാകര, അറിയാം

മുംബൈ: അഫ്ഗാനിസ്താനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ അവിശ്വസനീയ ഡബിള്‍ സെഞ്ച്വറിയിലേറി അദ്ഭുത വിജയം കൊയ്തിരിക്കുകയാണ് ഓസ്‌ട്രേലിയ. അട്ടിമറിത്തോല്‍വിയുടെ വക്കില്‍ നിന്നാണ് വാംഖഡെയില്‍ മാക്‌സി കൊടുങ്കാറ്റില്‍ ഓസീസ് രക്ഷപ്പെട്ടത്. 292 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ ഓസീസ് ഏഴു വിക്കറ്റിനു 91ലേക്കു കൂപ്പുകുത്തിയിരുന്നു.

ഇതോടെ അഫ്ഗാന്‍ ജയിച്ചെന്നു എല്ലാവരുമുറപ്പിച്ചെങ്കിലും മാക്‌സിക്കു മറ്റു ചില പ്ലാനുകളായിരുന്നു. 128 ബോളില്‍ പുറത്താവാതെ 201 റണ്‍സുമായി അദ്ദേഹം അഫ്ഗാന്റെ കഥ കഴിച്ചു. 21 ഫോറുകളും 10 സിക്‌സറുകളം മാക്‌സിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതോടെ 46.5 ഓവറില്‍ ഏഴു വിക്കറ്റിനു ഓസീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഈ ജയത്തോടെ ഓസീസ് സെമിയിലേക്കു യോഗ്യത നേടുകയും ചെയ്തിരുന്നു

GLENN MAXWELL

റെക്കോര്‍ഡുകളുടെ ചാകരയാണ് ഈ ഇന്നിങ്‌സോടെ മാക്‌സ്വെല്‍ തീര്‍ത്തിരിക്കുന്നത്. പക്ഷെ ഒരാള്‍ക്കു ആശ്വസിക്കാം. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണിത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ച്വറിയെന്ന ഇഷാന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ മാക്‌സിക്കായില്ല.

വെറും രണ്ടു റണ്‍സിനാണ് ഇഷാന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനു മിസ്സായത്. 126 ബോളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഡബിള്‍ സെഞ്ച്വറി. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു ഇഷാന്റെ ലോക റെക്കോര്‍ഡ് പ്രകടനം. ഇഷാന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്സായെങ്കിലും മറ്റു പല റെക്കോര്‍ഡുകളും അഫ്ഗാനിസ്താനെതിരേ മാക്‌സ്വെല്‍ പഴങ്കഥയാക്കിയിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ഓപ്പണറല്ലാത്ത ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡ് മാക്‌സി സ്വന്തം പേരിലാക്കി. ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു അഫ്ഗാനെതിരേ അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച 11ാമത്തെ താരമാണ് മാക്‌സ്വെല്‍.

റണ്‍ചേസില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡും ഇനി മാക്‌സിക്കാണ്. ഏകദിന ക്രിക്കറ്റില്‍ നേരത്തേയുള്ള 10 ഡബിള്‍ സെഞ്ച്വറികളും ആദ്യം ബാറ്റ് ചെയ്യവെയായിരുന്നു. ഇതാണ് ഓസീസ് സൂപ്പര്‍ താരം തിരുത്തിയിരിക്കുന്നത്.

ലോകകപ്പില്‍ റണ്‍ചേസില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് മാക്‌സ്വെല്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസിനു അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്. 2011 ലെ ലോകകപ്പിലാണ് ഇന്ത്യക്കെതിരേ രണ്ടാമത് ബാറ്റ് ചെയ്യവെ സ്‌ട്രോസ് 158 റണ്‍സുമായി റെക്കോര്‍ഡിട്ടത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

MAXWELL

ഏകദിനത്തില്‍ ആറാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി ഒരു താരം നേടിയ ഏറ്റവമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് മാക്‌സ്വെല്‍ തന്റെ പേരിലാക്കിയത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പേരിലായിരുന്നു നേരത്തേ ഈ ലോക റെക്കോര്‍ഡ്. 1983ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്രകടനം. സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു കപില്‍ പുറത്താവാതെ 175 റണ്‍സ് നേടിയത്.

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് മാക്‌സ്വെല്‍. നേരത്തേ ഒരു ഓസീസ് താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷെയ്ന്‍ വാട്‌സന് അവകാശപ്പെട്ടതായിരുന്നു. 185 റണ്‍സുമായാണ് അദ്ദേഹം തലപ്പത്തു നിന്നത്. എന്നാല്‍ ഇപ്പോള്‍ മാക്‌സ്വെല്‍ അദ്ദേഹത്തെ പിന്തള്ളി ഒന്നാമനായിരിക്കുകയാണ്.

കൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡും മാക്‌സി പഴങ്കഥയാക്കി. 178 റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്.

Story first published: Wednesday, November 8, 2023, 6:47 [IST]
Other articles published on Nov 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+