Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 7 പേരുടെ ചീട്ട് കീറി! വന്‍ അഴിച്ചുപണി 2019ല്‍ സെമി കളിച്ച ടീം ഇന്ത്യയല്ല ഇത്

നാലു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിയിരിക്കുകയാണ്. 2019ല്‍ ഇംഗ്ലണ്ടിലായിരുന്നു അവസാനത്തെ ടൂര്‍ണമെന്റ്. അന്നു വിരാട് കോലിക്കു കീഴില്‍ ഗംഭീര മുന്നേറ്റം നടത്തിയ ടീം ഇന്ത്യ ഒരു ഘട്ടത്തില്‍ കിരീട ഫേവറിറ്റുകളില്‍ മുന്നിലുമായിരുന്നു. പക്ഷെ മഴ വില്ലനായ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് ഇന്ത്യ പുറത്താവുകയായിരുന്നു.

മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങിലായിട്ടായിരുന്നു ഇരുടീമുകളുടെയും ഇന്നിങ്‌സ് നടന്നത്. റണ്‍ചേസില്‍ കിവികളുടെ പേസാക്രമണത്തില്‍ ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. അന്നു സെമിയിലേറ്റ ക്ഷീണം ഇത്തവണ കിരീട വിജയത്തോടെ തീര്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നതു ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുകയും ചെയ്യുന്നു.

INDIA

ലോകകപ്പിനുള്ള 15 അംഗ സംഘത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തു കഴിഞ്ഞു. 2019ലെ അവസാനത്തെ ലോകകപ്പ് ടീമില്‍ പല മാറ്റങ്ങളും ഇന്ത്യ ഇത്തവണ വരുത്തിയതായി കാണാം. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

2019ലെ ലോകകപ്പില്‍ ഇല്ലാതിരിക്കുകയും ഇത്തവണ ടീമിലേക്കു വരികയും ചെയ്ത താരങ്ങള്‍ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, പേസര്‍ മുഹമ്മദ് സിറാജ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ്.

എന്നാല്‍ കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം സെമി ഫൈനല്‍ വരെയെത്തിയ സംഘത്തിലെ ഏഴു പേരെ ഇത്തവണ നമുക്കു കാണാന്‍ കഴിയില്ല. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ താരം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ കളിച്ച ശേഷം അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂ.

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഇത്തവണ ടീമിന്റെ ഭാഗമല്ലാത്ത രണ്ടാമത്തെ താരം. 2019ലെ സെമിക്കു ശേഷം അദ്ദേഹം ഏകദിനത്തില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഡിക്കെ ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

റിഷഭ് പന്താണ് 2019ലെ ടീമിലുണ്ടാവുകയും ഇത്തവണ സ്‌ക്വാഡില്‍ ഇല്ലാതെ പോവുകയും ചെയ്ത മൂന്നാമത്തെ താരം. കാറപകടത്തില്‍ പരിക്കേറ്റതിനു ശേഷം വിശ്രമത്തിലുള്ള റിഷഭ് ഇനിയും കളിക്കളത്തിലേക്കു തിരികെയെത്തിയിട്ടില്ല.

SHIKHAR DHAWAN

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇത്തവണ ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമായ നാലാമത്തെയാള്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള അദ്ദേഹം ഈ ലോകകപ്പില്‍ ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു. ധവാനു പകരം ഗില്ലാണ് ടീമില്‍ ഓപ്പണറുടെ റോളിലേക്കു വന്നിരിക്കുന്നത്.

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം കാണാന്‍ സാധിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും പുറത്തായ ഭുവി പിന്നീട് ഒരു ഫോര്‍മാറ്റിലും കളിച്ചിട്ടില്ല.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ കഴിഞ്ഞ ലോകകപ്പില്‍ ടീമിലെടുത്തത് വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. അമ്പാട്ടി റായുഡുവിനെ തഴഞ്ഞായിരുന്നു വിജയ് അന്നു അപ്രതീക്ഷിതമായി ലോകകപ്പ് സ്‌ക്വാഡിലേക്കു വന്നത്.

നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ ഭാഗമല്ല. ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് ഇത്തവണ ഇന്ത്യന്‍ ടീമില്‍ ഇല്ലാതെ പോയ ഏഴാമത്തെ താരം. 2020 ഫെബ്രുവരിക്കു ശേഷം അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടില്ല.

Story first published: Tuesday, September 5, 2023, 22:04 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+