അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 14ന് അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. കരുത്തരുടെ പോരാട്ടം ഇന്ത്യക്കും പാകിസ്താനും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആദ്യത്തെ രണ്ട് മത്സരത്തിലും ഗംഭീര ജയം നേടിയാണ് ഇന്ത്യയും പാകിസ്താനുമെത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ ജയങ്ങള്‍ കൂടുതല്‍ ആധികാരികമായിരുന്നു. ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്.
ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ 90 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. എന്നാല്‍ പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ ജയം ആവര്‍ത്തിക്കുക ഇന്ത്യക്ക് കടുപ്പമാവും. ചില പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതായുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മുഹമ്മദ് സിറാജിന്റെ ഫോമാണ്. ന്യൂബോളില്‍ ജസ്പ്രീത് ബുംറ മികവ് കാട്ടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ നല്‍കാന്‍ സിറാജിന് സാധിക്കുന്നില്ല.
ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സിറാജിന് ലോകകപ്പില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാത്തതിന് കാരണം പിച്ചിന്റെ സ്വഭാവമാണ്. മിക്ക മത്സരങ്ങളിലും ഫ്‌ളാറ്റ് പിച്ചുകളാണുള്ളത്. അതുകൊണ്ടുതന്നെ പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ച സ്വിങ് മൈതാനത്ത് ലഭിക്കുന്നില്ല. ഇതാണ് സിറാജിനെ പിന്നോട്ടടിക്കുന്നത്. 145ന് മുകളില്‍ വേഗം കണ്ടെത്താന്‍ സിറാജിന് സാധിക്കുമെങ്കിലും സ്വിങ് കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇതാണ് താരത്തിന് പ്രതീക്ഷിച്ച വിക്കറ്റ് നേട്ടം നടത്താന്‍ തടസമാവുന്നത്.
സിറാജ് നിറം മങ്ങുന്നതോടെ എതിരാളികളുടെ ടോപ് ഓഡറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യ പ്രയാസപ്പെടുകയാണ്. ആദ്യ രണ്ട് മത്സരത്തിലും സ്പിന്നര്‍മാരെ ഉപയോഗിച്ച് രോഹിത് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടു. എന്നാല്‍ പാകിസ്താനെതിരേ ഇത് നടന്നേക്കില്ല. അതുകൊണ്ടുതന്നെ സിറാജിന്റെ ഫോം ഇന്ത്യക്ക് വലിയ തലവേദനയായി നില്‍നില്‍ക്കുന്നു. അഹമ്മദാബാദിലെ പിച്ചും ഫ്‌ളാറ്റ് പിച്ചാണ്. ബാറ്റ്‌സ്മാനാണ് കൂടുതല്‍ പിന്തുണ.

അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ക്ക് വേഗത്തില്‍ ആധിപത്യം കാട്ടാന്‍ സാധിച്ചേക്കില്ല. ഇക്കാരണത്താല്‍ സിറാജിന്റെ മോശം ഫോം ഇന്ത്യയുടെ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കും. മറ്റൊരു പ്രശ്‌നം പ്ലേയിങ് 11ല്‍ തിരഞ്ഞെടുപ്പിലാണ്. ശാര്‍ദ്ദുല്‍ ടാക്കൂര്‍-മുഹമ്മദ് ഷമി എന്നിവരിലാര് വേണമെന്നതാണ് ചോദ്യം. പാകിസ്താന്റെ കരുത്തുറ്റ ബൗളിങ് നിരയെ പരിഗണിക്കുമ്പോള്‍ ഇന്ത്യ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ടാക്കൂറിനെ നിലനിര്‍ത്തിയേക്കും.
എന്നാല്‍ ഓള്‍റൗണ്ടറെന്ന പേരുണ്ടെങ്കിലും ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ ശാര്‍ദ്ദുലിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിനെ ഒഴിവാക്കി പേസ് സ്‌പെഷ്യലിസ്റ്റായ ഷമിയെ കളിപ്പിക്കണോയെന്നത് ടീം മാനേജ്‌മെന്റിന്റെ തലപുകയ്ക്കുന്ന ചോദ്യമാണ്. ഷമിയെ ഇന്ത്യ പുറത്തിരുത്തുന്നതില്‍ ഇതിനോടകം വിമര്‍ശനമുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുമായി കളിക്കണമോയെന്നതില്‍ രോഹിത്തിന്റെ തീരുമാനം നിര്‍ണ്ണായകമാവും.
ആര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ വേണമോയെന്നതും രോഹിത്തിന് മുന്നിലുള്ള ചോദ്യമാണ്. ഓസീസിനെതിരേ കളിച്ച അശ്വിനെ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ അശ്വിനെ തിരികെ കൊണ്ടുവരാന്‍ രോഹിത് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ശുബ്മാന്‍ ഗില്ലിന്റെ കാര്യവും രോഹിത്തിനെ അലട്ടുന്ന പ്രശ്‌നമാണ്. പനി ബാധിതനായിരുന്ന ശുബ്മാന്‍ ഗില്‍ ഇപ്പോള്‍ രോഗമുക്തനായിട്ടുണ്ട്.
ഇന്ന് അദ്ദേഹം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ഗില്ലിനെ കളിപ്പിക്കണമോയെന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. ഗില്ലിനെ പ്ലേയിങ് 11ല്‍ എത്തിച്ചാല്‍ ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കണം. അങ്ങനെ വരുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഇടം കൈയനാണെന്നത് ഇഷാന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന് തന്നെ പറയാം. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് ഇന്ത്യ വിജയം ആവര്‍ത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.