Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 5ാം നമ്പറില്‍ ചരിത്ര നേട്ടം, രാഹുല്‍ ഏഷ്യയിലെ ഒന്നാമന്‍! വമ്പന്‍ റെക്കോഡ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ഇന്ത്യയുടെ ടോപ് ഓഡര്‍ പ്രതീക്ഷിച്ച മികവ് കാട്ടാതെ പോയപ്പോള്‍ 107 പന്ത് നേരിട്ട് 1 ബൗണ്ടറിയടക്കം 66 റണ്‍സാണ് രാഹുല്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനമെന്ന് പറയാനാവില്ലെങ്കിലും മത്സരത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ വിലമതിക്കാനാവാത്ത പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചിരിക്കുന്നത്.

ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാനൊരുങ്ങവെ മിച്ചല്‍ സ്റ്റാര്‍ക്കാണ് രാഹുലിനെ പുറത്താക്കിയത്. ഇത്തവണത്തെ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് മധ്യനിരയില്‍ രാഹുല്‍ കാഴ്ചവെച്ചത്. ഇതോടെ ചരിത്ര നേട്ടത്തിലേക്കും രാഹുല്‍ എത്തിയിരിക്കുകയാണ്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ 450ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ഏഷ്യന്‍ താരവും രണ്ടാമത്തെ താരവുമായി രാഹുല്‍ മാറിയിരിക്കുകയാണ്. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ 20 പന്തില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്ന രാഹുല്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറിയും നേടി തന്റെ റോള്‍ മനോഹരമാക്കി.

KL RAHUL

ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് പിന്നില്‍ രാഹുലിന്റെ മധ്യനിരയിലെ പ്രകടനത്തിന് നിര്‍ണ്ണായക പങ്കുണ്ട്. ഫൈനലില്‍ ഇന്ത്യ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനമല്ല കാഴ്ചവെച്ചിരിക്കുന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യയെ തുടക്കം മുതല്‍ ഓസീസ് വിറപ്പിച്ചു. 30 റണ്‍സായപ്പോഴേക്കും 4 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. അഹമ്മദാബാദില്‍ ഗംഭീര റെക്കോഡുള്ള താരമാണ് ഗില്‍. എന്നാല്‍ ഫൈനലില്‍ തിളങ്ങാനായില്ല.

നായകന്‍ രോഹിത് ശര്‍മ 31 പന്തില്‍ 47 റണ്‍സ് നേടി. നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച രോഹിത് നിരാശപ്പെടുത്തി പുറത്താവുകയായിരുന്നു. വിരാട് കോലി നിര്‍ണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. 63 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 54 റണ്‍സാണ് നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോലി ക്ലീന്‍ബൗള്‍ഡായതാണ് തിരിച്ചടിയായത്. ഈ വിക്കറ്റ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡിനെ കാര്യമായി ബാധിച്ചു.

മധ്യനിരയില്‍ രവീന്ദ്ര ജഡേജക്ക് (9) കാര്യമായൊന്നും ചെയ്യാനാവാതെ പോയതും തിരിച്ചടിയായി. മുഹമ്മദ് ഷമിയും (6) വലിയൊരു സംഭാവന നല്‍കിയില്ല. ബുംറ 1 റണ്‍സെടുത്താണ് പുറത്തായത്. സെമിയിലടക്കം വെടിക്കെട്ട് തീര്‍ത്ത ഇന്ത്യന്‍ ബാറ്റിങ് നിരയെ ഫൈനലില്‍ മനോഹരമായ ബൗളിങ്ങിലൂടെ പൂട്ടാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരിക്കുകയാണ്. പിച്ച് ക്യൂറേറ്റര്‍ ആദ്യ ബാറ്റ് ചെയ്യുന്ന ടീം 300ലധികം സ്‌കോര്‍ നേടുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിര ഫൈനലില്‍ കളി മറന്നു.

Story first published: Sunday, November 19, 2023, 17:48 [IST]
Other articles published on Nov 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+