For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: കോലി സന്തോഷിക്കേണ്ട, 50 സെഞ്ച്വറി റെക്കോഡ് ബാബര്‍ തകര്‍ക്കും! കമ്രാന്‍ പറയുന്നു

കറാച്ചി: ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ചരിത്ര പ്രകടനമാണ് വിരാട് കോലി കാഴ്ചവെച്ചത്. 700ലധികം റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. അതിലപ്പുറം ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് കോലി മറികടന്നു. 49 സെഞ്ച്വറികള്‍ സച്ചിന്‍ നേടിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ 50ാം സെഞ്ച്വറിയാണ് കോലി സ്വന്തം പേരിലാക്കിയത്. രണ്ടുപേരും രണ്ട് കാലഘട്ടത്തിലായി വിസ്മയിപ്പിച്ച താരങ്ങളാണ്.

ഇവരിലാരാണ് ബെസ്റ്റ് എന്ന് പറയാനാവില്ല. മികച്ച ഫിറ്റ്‌നസുള്ള കോലി നാല് വര്‍ഷമെങ്കിലും ചുരുങ്ങിയത് കളത്തിലുണ്ടാവുമെന്നുറപ്പാണ്. കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 60 സെഞ്ച്വറിയെങ്കിലും കോലിക്ക് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ നിലവിലെ ഏതെങ്കിലും താരം കോലിയുടെ റെക്കോഡ് തകര്‍ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ കോലിക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം കമ്രാന്‍ അക്മല്‍.

പാകിസ്താന്റെ ബാബര്‍ ആസം കോലിയുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്നാണ് കമ്രാന്‍ പറയുന്നത്. 'വിരാട് കോലിയുടെ സെഞ്ച്വറി റെക്കോഡ് ടോപ് ഓഡറിലെ മൂന്ന് ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ക്കേ തകര്‍ക്കാന്‍ സാധിക്കൂ. മധ്യനിര താരങ്ങള്‍ക്കിത് ഒരിക്കലും സാധിക്കില്ലെന്നുറപ്പാണ്. കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് ബാബര്‍ ആസമുണ്ട്. ഇന്ത്യന്‍ നിരയില്‍ ശുബ്മാന്‍ ഗില്ലിന് അത് സാധിച്ചേക്കും'- എആര്‍വൈ ന്യൂസിനോട് സംസാരിക്കവെ കമ്രാന്‍ പറഞ്ഞു.

നിലവിലെ സെഞ്ച്വറികളുടെ ശരാശരി നോക്കുമ്പോള്‍ ബാബര്‍ ഇതേ ഫോം തുടര്‍ന്നാല്‍ 300ാം ഇന്നിങ്‌സില്‍ നിന്ന് കോലിയുടെ റെക്കോഡ് മറികടക്കാം. ശുബ്മാന്‍ ഗില്ലിന്റെ ശരാശരി നോക്കുമ്പോള്‍ 358 ഇന്നിങ്‌സില്‍ നിന്ന് ഈ റെക്കോഡ് മറികടക്കാം. എന്നാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്ന നേട്ടമല്ല. കോലിയെപ്പോലെ മികച്ച ഫിറ്റ്‌നസ് സൃഷ്ടിക്കുകയും ഇത്രയും മികച്ച റെക്കോഡിലേക്കുമെത്താന്‍ അസാധ്യ മികവുതന്നെ വേണ്ടിവരുമെന്നുറപ്പ്.

shubman gill

ഇത്തവണ ഏകദിന ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് ബാബര്‍ ആസമാണ്. എന്നാല്‍ ടീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ഇതോടെ പാക് നായകസ്ഥാനത്ത് നിന്ന് ബാബര്‍ ആസമിനെ ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ബാബറിന് സാധിക്കും. ഇതോടെ വലിയ നേട്ടങ്ങളിലേക്കെത്താന്‍ ബാബറിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും ഇതുതന്നെയാണ് പറയുന്നത്.

'ബാബറിന്റെ നായക മികവ് എല്ലാവര്‍ക്കും മാതൃകയാണ്. രാജ്യത്തിന്റെ യശസുയര്‍ത്താന്‍ നിനക്കായി. ടീമിനെ ഒട്ടക്കെട്ടായി കൊണ്ടുപോകാന്‍ നിനക്കായി. ഭാവിയില്‍ കൂടുതല്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ നിനക്ക് സാധിക്കട്ടെ'- ഷഹീന്‍ പറഞ്ഞു. ബാബര്‍ ആസം പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ കോലിയെപ്പോലെ മികവ് കാട്ടാന്‍ ബാബറിന് കഴിവില്ല. അതുകൊണ്ടുതന്നെ കോലിയോട് ബാബറിനെ താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല.

117 ഏകദിനമാണ് ബാബര്‍ കളിച്ചത്. 5729 റണ്‍സാണ് അദ്ദേഹം നേടിയത്. 19 സെഞ്ച്വറിയും 32 ഫിഫ്റ്റിയും ബാബറിന്റെ പേരിലുണ്ട്. 29കാരനായ ബാബര്‍ ആറ് വര്‍ഷം കൂടി പരമാവധി കളിച്ചേക്കും. അങ്ങനെ കളിച്ചാലും കോലിയുടെ റെക്കോഡ് തകര്‍ക്കുക വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. ശുബ്മാന്‍ ഗില്‍ കോലിയുടെ റെക്കോഡുകള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കോലിയെപ്പോലെ നിലയുറപ്പിച്ച് കളിക്കാനും ആക്രമിച്ച് കളിക്കാനും ഗില്ലിന് സാധിക്കും.

43 ഏകദിനത്തില്‍ നിന്ന് 6 സെഞ്ച്വറികള്‍ ഗില്‍ ഇതിനോടകം നേടിക്കഴിഞ്ഞു. 24 കാരനായ ഗില്ലിന് മുന്നില്‍ ഇനിയും 10 വര്‍ഷമെങ്കിലും ചുരുങ്ങിയത് ഉണ്ടാവും. കഠിനമായി ശ്രമിച്ചാല്‍ കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ ഗില്ലിന് സാധിച്ചേക്കും. എന്നാല്‍ കോലിക്ക് കരിയറില്‍ പരിക്കേറ്റ് മാറിനില്‍ക്കേണ്ടി വന്നത് വളരെ ചുരുക്കം ചില സാഹചര്യത്തിലാണ്. അതുപോലെ ഫിറ്റ്‌നസ് നിലവാരം നിലനിര്‍ത്താന്‍ മറ്റാര്‍ക്കും എളുപ്പമല്ല. അതുകൊണ്ടുതന്നെ കോലിയുടെ റെക്കോഡ് ഭേദിക്കുക വളരെ പ്രയാസമാണെന്ന് തന്നെ പറയാം.

Story first published: Friday, November 17, 2023, 18:15 [IST]
Other articles published on Nov 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+