Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജു കൊള്ളാം, ജിതേഷാണ് ബെസ്റ്റ്! റിഷഭിന്‍റെ പകരക്കാരനെക്കുറിച്ച് മുന്‍ താരം

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള സാധ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതായി അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിനു മുമ്പ് റിഷഭ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍.

എന്നാല്‍ അദ്ദേഹം ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ ഇനിയും വൈകുമെന്നും ലോകകപ്പില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ലോകകപ്പില്‍ റിഷഭിന്റെ പകരക്കാരനായി ഇന്ത്യക്കു പുതിയ വിക്കറ്റ് കീപ്പറെ തിരയേണ്ടി വന്നിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണിനു ലോകകപ്പ് ടീമിലേക്കു നറുക്കു വീഴാന്‍ സാധ്യതയുണ്ടെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

SANJU SAMSON

റിഷഭില്ലെങ്കില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യക്കു ആരാണ് മികച്ച ഓപ്ഷനെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമി. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ടീമിന്റെ ഭാഗമായ താരം കൂടിയാണ് അദ്ദേഹം. ലോകകകപ്പ് അടുത്തിരിക്കെ വിക്കറ്റ് കീപ്പിങില്‍ ആരെ ഇറക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രശ്‌നം തന്നെയാണ്.

റിഷഭ് പന്തിന്റെ അഭാവത്തോടെ അപ്രതീക്ഷിതായി ഈ റോളില്‍ ഒഴിവ് വന്നിരിക്കുകയാണ്. റിഷഭ് ഏകദിനത്തില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള വിക്കറ്റ് കീപ്പറാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിനോളം മികച്ച പ്രകടനം നടത്തിയിട്ടുമില്ല. ലോകകപ്പില്‍ ഇന്ത്യ ഒരു വിക്കറ്റ് കീപ്പറെ തിരയുകയാണ്.

ഇഷാന്‍ കിഷന്‍ ടി20യില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി ഏകദിന മല്‍സരങ്ങളില്‍ ഇഷാന്‍ എത്ര തവണ അഞ്ച്- ആറ് സ്ഥാനങ്ങളില്‍ കളിച്ചുവെന്ന് എനിക്കറിയില്ല. കാരണം ഈ പൊസിഷനിലാണ് ലോകകപ്പില്‍ ഇന്ത്യക്കായി അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടി വരികയെന്നും ശ്രീവത്സ് ഗോസ്വാമി ഇന്ത്യ ഡോട്ട്‌കോമിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ കേരളത്തിനായി ഈ പൊസിഷനില്‍ നേരത്തേ ബാറ്റ് ചെയ്തിട്ടുള്ള താരമാണ്. കൂടാതെ ഇന്ത്യന്‍ ടീമിനു വേണ്ടി നേരത്തേ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴും ഈ പൊസിഷനുകളില്‍ അദ്ദേഹം ബാറ്റ് ചെയ്തിട്ടുമുണ്ട്. അത്ര വലിയ വിജയം ഈ റോളില്‍ കുറിക്കാന്‍ സഞ്ജുവിനായിട്ടില്ല. എങ്കിലും അദ്ദേഹം പരാജയപ്പെട്ടുവെന്നും പറയാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ റിഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പറായി സഞ്ജു ഒരു ഓപ്ഷനാണെന്നും ശ്രീവത്സ് ഗോസ്വാമി വിലയിരുത്തി.

JITESH SHARMA

വളരെ നന്നായി ഈ പൊസിഷനില്‍ പെര്‍ഫോം ചെയ്ത താരം ജിതേഷ് ശര്‍മയാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. ഏകദിനത്തില്‍ അല്ല ടി20യെന്ന ഫോര്‍മാറ്റിലായിരുന്നു ജിതേഷ് കളിച്ചത് എന്നതു മാത്രമാണ് വ്യത്യാസം. ക്രീസിലെത്തിയ ശേഷം ആദ്യ ബോളില്‍ സിക്‌സറടിക്കുകയെന്ന കഴിവ് എല്ലാവര്‍ക്കും ലഭിക്കുന്നതല്ല.

എന്നാല്‍ ജിതേഷ് ഈ മിടുക്കുള്ള വിക്കറ്റ് കീപ്പറാണ്. ടി20യില്‍ ആറ്, ഏഴ് നമ്പറുകളില്‍ ബാറ്റിങിനെത്തുമ്പോള്‍ നിങ്ങള്‍ക്കു അധികം സമയം കിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ ജിതേഷിനൊപ്പം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം വൈവിധ്യമുള്ള പ്ലെയറാണന്നു അറിയാവുന്നതാണെന്നും ശ്രീവത്സ് ഗോസ്വാമി പറഞ്ഞു.

ലോകകപ്പിനു മുമ്പുള്ള ഏകദിനങ്ങളില്‍ ജിതേഷ് ശര്‍മയെ ഇന്ത്യക്കു ഈ റോളില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. ടൂര്‍ണമെന്റിനു മുമ്പ് സീനിയര്‍ ടീമും ഇന്ത്യന്‍ എ ടീമുകളുമെല്ലാം എത്ര മല്‍സരങ്ങളില്‍ കളിക്കുന്നുണ്ടെന്നു നമ്മള്‍ ആദ്യം നോക്കേണ്ടതുണ്ട്. കൂടാതെ 40 ഓവര്‍ വീതമുള്ള ദിയോധര്‍ ട്രോഫിയും നടക്കാനിരിക്കുകയാണ്.

വിജയ് ഹസാരെ ട്രോഫി നേരത്ത വരികയാണെങ്കില്‍ അതിലും 7-8 മല്‍സരങ്ങള്‍ ഒരു താരത്തിനു ലഭിക്കും. ഇഷാന്‍, സഞ്ജു, ജിതേഷ് ഇവരുടെയെല്ലാം ഫോം താരതമ്യം ചെയ്യണം. ഇഷാനെ സംബന്ധിച്ച് പ്രധാന പ്രശ്‌നം അദ്ദേഹത്തിനു അഞ്ച്-ആറ് നമ്പറുകളില്‍ കളിക്കാന്‍ കഴിയുമോയെന്നതാണ്. പക്ഷെ ഇഷാന്‍ വളരെ കഴിവുറ്റ താരമാണെന്നും ശ്രീവത്സ് ഗോസ്വാമി വിശദമാക്കി.

സഞ്ജു വളരെ മികച്ച താരം തന്നെയാണ്. അദ്ദേഹത്തിന്റ ഒരു പ്രധാന പോരായ്മ ക്ഷമയില്ലായ്മാണെന്നു നമുക്കെല്ലാം അറിയാം. പക്ഷെ ആറ്- ഏഴ് പൊസിഷുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ക്ഷമ അത്ര ആവശ്യവുമില്ല. ഫോം തന്നെയായിരിക്കും ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമാക്കേണ്ടതെന്നും ശ്രീവത്സ് ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 23, 2023, 13:26 [IST]
Other articles published on Jun 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+