Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബൗളിങ്ങില്‍ തിളങ്ങി, ഇന്ത്യ വമ്പന്‍ ജയവും നേടി- പക്ഷെ ബുംറക്ക് നിരാശ! കാരണം

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റിന് 272 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 90 പന്തുകള്‍ ബാക്കി നിര്‍ത്തി 8 വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. രോഹിത് ശര്‍മയും (131) വിരാട് കോലിയും (55*) ബാറ്റിങ്ങില്‍ തിളങ്ങിയ മത്സരത്തില്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ബൗളിങ്ങില്‍ കസറിയത്.

അഫ്ഗാനിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ 10 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയത്. ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവരെയാണ് ബുംറ പുറത്താക്കിയത്. എന്നാല്‍ നാല് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടും ബുംറ നിരാശയിലാണ്. അതിന്റെ കാരണവും ബുംറ തന്നെ വ്യക്തമാക്കുന്നു.

'നാല് വിക്കറ്റ് പ്രകടനം നടത്തിയതുകൊണ്ട് ഞാന്‍ വളരെ വളരെ സന്തോഷവാനാണെന്ന് അര്‍ത്ഥമില്ല. എന്റെ സ്വാഭാവികമായ പദ്ധതികള്‍ പ്രകാരം പന്തെറിയുക മാത്രമാണ് ചെയ്തത്. ആ പദ്ധതികള്‍ കൃത്യമായി വന്നു. പിച്ചിനെ മനസിലാക്കി ഈ സാഹചര്യത്തിനനുസരിച്ച് പന്തെറിയുകയാണ് ചെയ്തത്. വളരെയധികം സംതൃപ്തനാവുകയെന്നത് എന്റെ ശീലമല്ല. പിച്ചിനെ മനസിലാക്കി എന്റെ കരുത്തിനനുസരിച്ച് ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിക്കുന്നത്'-ബുംറ പറഞ്ഞു.

ഇന്ത്യയുടെ മറ്റ് ബൗളര്‍മാര്‍ക്കൊന്നും കാര്യമായ മികവ് കാട്ടാന്‍ സാധിക്കാതെ പോയിടത്താണ് ബുംറയുടെ ഗംഭീര ബൗളിങ്. ബാറ്റിങ്ങിന് വലിയ പിന്തുണ ലഭിക്കുന്ന ഫ്‌ളാറ്റ് പിച്ചായിരുന്നു ഡല്‍ഹിയിലേത്. അതുകൊണ്ടുതന്നെ വിക്കറ്റ് നേടിയെടുക്കുകയെന്നത് വളരെ പ്രയാസമായിരുന്നു. ഇവിടെയാണ് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. പിച്ചില്‍ തീരെ സ്വിങ് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മുഹമ്മദ് സിറാജും ശാര്‍ദ്ദുല്‍ ടാക്കൂറുമെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയുമില്ല.

jasprit bumrah

എന്നാല്‍ ബുംറ മാത്രം പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് മനോഹരമായി പന്തെറിഞ്ഞു. അവസാന നാല് ഏകദിനത്തിലും ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ ബുംറക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ബുംറയുടെ മികച്ച ഫോം വരുന്ന മത്സരത്തിലും ഇന്ത്യക്ക് കരുത്താവും. 'എല്ലാ ടീമിനൊപ്പവും മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരുമുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പവും മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരുമുണ്ട്. ഒരു ടീമിനുവേണ്ടിയും പ്രത്യേകമായൊന്നും ഞങ്ങള്‍ ചെയ്യുന്നില്ല.

ഞങ്ങളുടെ കരുത്തിലേക്കാണ് ശ്രദ്ധ നല്‍കുന്നത്. ഞങ്ങളുടെ മുന്നൊരുക്കത്തിലാണ് വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതിലാണ് ഇന്ത്യ ശ്രദ്ധ നല്‍കുന്നത്'- ബുംറ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനെതിരായ ജയം നെറ്റ് റണ്‍റേറ്റിലും ഇന്ത്യയെ കാര്യമായി സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത മത്സരം ചിരവൈരികളായ പാകിസ്താനെതിരേയാണ്. 14ന് അഹമ്മദാബാദിലാണ് ഈ മത്സരം. ഇതിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് അഫ്ഗാനെതിരായ ജയം.

ബാറ്റിങ്ങില്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം അഫ്ഗാന്‍ കാഴ്ചവെച്ചുവെന്നതാണ് വസ്തുത. എന്നാല്‍ ഇതിന്റെ നിരാശ ഗംഭീര ബാറ്റിങ് പ്രകടനത്തോടെയാണ് ഇന്ത്യ മറികടന്നത്. നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ടാണ് എടുത്തു പറയേണ്ടത്. 84 പന്തില്‍ 16 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് കസറിയത്. ഏകദിന ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ്, കൂടുതല്‍ സെഞ്ച്വറി, കൂടുതല്‍ സിക്‌സര്‍ എന്നീ റെക്കോഡുകളെല്ലാം രോഹിത് സ്വന്തം പേരിലാക്കി.

വിരാട് കോലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇത്തവണ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, October 12, 2023, 13:25 [IST]
Other articles published on Oct 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+