For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാക് ടീമിനെ പ്രോല്‍സാഹിപ്പിച്ചില്ല! ഇത് ബിസിസിഐ ഇവന്റോ? ആഞ്ഞടിച്ച് പാക് ടീം മേധാവി

ലോകകപ്പിലെ എല്‍ ക്ലാസിക്കോയില്‍ പാകിസ്താന്‍ ടീം വന്‍ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ഇന്ത്യക്കും ബിസിസിഐയ്ക്കുമെതിരേ ആഞ്ഞടിച്ച് പാക് ടീം ഡയറക്ടര്‍ രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ക്കു മുന്നില്‍ പാക് ടീമിനെ ഏഴു വിക്കറ്റിനു രോഹിത് ശര്‍മയും സംഘവും വാരിക്കളയുകയായിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയം കൂടിയായിരുന്നു. ഇതോടെ അവര്‍ക്കെതിരേയുള്ള അപരാജിത റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പാക് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ബിസിസിഐയെയും സ്റ്റേഡിയത്തിലെ അന്തരീക്ഷത്തെയും വിമര്‍ശിച്ചത്. കളിയിലുടനീളം ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ആവേശത്തിലാക്കാന്‍ മൈക്രോഫോണിലൂടെ ആഹ്വാനം ചെയ്തു കൊണ്ടിരുന്നതായും പക്ഷെ പാക് ടീമിനു ഇത്തരമൊരു പിന്തുണ ലഭിച്ചില്ലെന്നുമാണ് ആര്‍തറുടെ ആരോപണം. ദില്‍ ദില്‍ പാകിസ്താനെന്ന പ്രശസ്തമായ ഗാനം സ്റ്റേഡിയത്തില്‍ ഒരിക്കല്‍ പോലും മുഴങ്ങിക്കേട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

BABAR AZAM

സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്നു ഇവിടെ നടന്നത് ഒരു ഐസിസി ഇവന്റായി തോന്നിയില്ല. മറിച്ച് ബിസിസിഐ സംഘടിപ്പിച്ച ഒരു പരിപാടി പോലെയോ, ദ്വിരാഷ്ട്ര പരമ്പര പോലെയോ ആണ് ഞങ്ങള്‍ക്കു അനുഭവപ്പെട്ടത്. ഇന്നു രാത്രി മൈക്രോഫോണുകളിലൂടെ ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം എനിക്കധികം കേള്‍ക്കാനായിട്ടില്ലെന്നും സൗത്താഫ്രിക്കന്‍ വംശജനായ മിക്കി ആര്‍തര്‍ തുറന്നടിച്ചു.

IND FANS

തീര്‍ച്ചയായും ഇവയെല്ലാം മല്‍സരത്തില്‍ ഒരു നിര്‍ണായക റോള്‍ വഹിക്കുന്ന കാര്യം തന്നെയാണ്. പക്ഷെ ഇതു ഞാന്‍ പാകിസ്താന്‍ ടീമിന്റെ പരാജയത്തിനു ഒഴികഴിവായി പറയുന്നതല്ല. കാരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം അതു ഈ നിമിഷം ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു, അടുത്ത ബോളിനെക്കുറിച്ചായിരുന്നു, ഞങ്ങള്‍ ഇന്നു രാത്രി എങ്ങനെ ഇന്ത്യയെ നേരിടാന്‍ പോവുന്നു എന്നതിനെക്കുറിച്ചായിരുന്നുവെന്നും ആര്‍തര്‍ വിശദമാക്കി. പക്ഷെ ഇതേക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Story first published: Saturday, October 14, 2023, 23:37 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+