For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആര് പുറത്താവും? അവന്‍ വേണ്ട! ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ച് ഉത്തപ്പ

ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം കണ്‍തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒക്ടോബര്‍ 5നാണ് ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ സജീവ പ്രതീക്ഷയിലാണ്. 2011ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളം. ഗംഭീര മുന്നൊരുക്കത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിക്കഴിഞ്ഞു.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. എട്ടാം തീയ്യതി ചെന്നൈയിലാണ് മത്സരം. ഇന്ത്യയുടെ നിലവിലെ ടീമിലെ എല്ലാ താരങ്ങളും ഫോമിലായതിനാല്‍ ആരെ പുറത്തിരുത്തുമെന്നത് ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ട്. ഇപ്പോഴിതാ ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

'ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും തമ്മിലാവും സ്ഥാനത്തിനായി മത്സരിക്കുക. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാരാണോ അവനാണ് ലോകകപ്പിലെ ആദ്യ മത്സരം കളിക്കേണ്ടത്. മറ്റ് ബാറ്റ്‌സ്മാന്‍മാരുടെയെല്ലാം സ്ഥാനം ഏറെക്കുറെ ഉറപ്പായതാണ്. രോഹിത് ശര്‍മയുടെ കളി കണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഏകദിനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് അവന്‍ കളിക്കുന്നത്.

തുടക്കത്തിലേ അല്‍പ്പം സമയം എടുക്കുന്നു. പിന്നീട് സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു. ഗംഭീരമായാണ് അവന്‍ ബാറ്റു ചെയ്യുന്നത്'- ഉത്തപ്പ പറയുന്നു. ഇന്ത്യയുടെ നിലവിലെ പ്ലേയിങ് 11ല്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പ്. നാലാം നമ്പറില്‍ കെ എല്‍ രാഹുലിനാവും അവസരം. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരിലാര് വേണമെന്നതാവും ടീം മാനേജ്‌മെന്റ് ചിന്തിക്കുക.

suryakumar yadav

ഇഷാന്‍ കിഷനില്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും. കാരണം ഇഷാന്‍ ഇടം കൈയനാണ്. കൂടാതെ ശ്രേയസിനെക്കാളും വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്. നിലയുറപ്പിച്ചാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇഷാന് സാധിക്കും. ഇഷാനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പോലുമില്ലാത്ത അവസ്ഥ വരും. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

അതുകൊണ്ടുതന്നെ ശ്രേയസിനെക്കാളും ടീം താല്‍പര്യം കാട്ടുക ഇഷാനിലാണ്. അഞ്ചാം നമ്പറില്‍ ഇഷാന്‍ കളിച്ചാല്‍ ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. ഏഴാം നമ്പറില്‍ സൂര്യകുമാര്‍ വേണമോയെന്നത് ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. സൂര്യയെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാന്‍ ഇന്ത്യ താല്‍പര്യം കാട്ടിയേക്കും. അങ്ങനെ വരുമ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറിന് പുറത്തിരിക്കേണ്ടി വരും. ഇതോടെ അഞ്ച് ബൗളര്‍മാരായി മാത്രം ഇന്ത്യക്ക് ഒതുങ്ങേണ്ടി വരും.

ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യയെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത. സമീപകാലത്തെ ഇന്ത്യയുടെ മികച്ച ഫോമിനെ ഉത്തപ്പ പ്രശംസിച്ചു. 'വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ശേഷം ഇന്ത്യ ഏഷ്യാ കപ്പിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഓസീസ് പരമ്പരയും നേടി ലോകകപ്പിലെ ഒന്നാം നമ്പര്‍ ടീമായി ലോകകപ്പിലേക്ക് പോകുന്നു. കൃത്യമായ സമയത്ത് കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാവുകയാണ്. ഇതെല്ലാം പ്രതീക്ഷ നല്‍കുന്നു'- ഉത്തപ്പ പറഞ്ഞു.

ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇത്തവണ എതിര്‍ ടീമുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഇത് ഇന്ത്യന്‍ ടീമിന്റെ കിരീട സാധ്യത കൂടുതല്‍ കടുപ്പമാക്കുന്നു. നിലവിലെ ഫോം ഏകദിന ലോകകപ്പിലും നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ഇത്തവണ ഇന്ത്യക്ക് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണെന്ന് നിസംശയം പറയാം.

Story first published: Wednesday, September 27, 2023, 14:52 [IST]
Other articles published on Sep 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+