ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പിങ് ബാറ്ററുമായ ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനു പിന്നാലെ ആഞ്ഞടിച്ചിരിക്കുകയണ് സഞ്ജു സാംസണ്‍ ഫാന്‍സ്. ലോകകപ്പില്‍ സ്ഥാനമര്‍ഹിച്ചിരുന്ന സഞ്ജുവിനെ ഒഴിവാക്കി ഇഷാനെ ടീമിലെടുത്ത ഇന്ത്യന്‍ ടീമിലെ മുംബൈ ലോബിക്കു പണി കിട്ടിത്തുടങ്ങിയതായി ആരാധകര്‍ ചൂണ്ടിക്കാട്ടി.
കരിയറിലെ ആദ്യത്തെ ലോകകപ്പ് മല്‍സരം കളിച്ച ഇഷാന്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് താരത്തിനു ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. ഡെങ്കിപ്പനി കാരണം സ്ഥിരം ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു കളിയില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ പകരം ഇഷാനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. പക്ഷെ തനിക്കു ലഭിച്ച അവസരം മുതലാക്കാന്‍ ഇഷാന് സാധിച്ചില്ല.

മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ഇഷാന്‍ പുറത്താവുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഇഷാന്‍ അലക്ഷ്യമായി ഷോട്ടിനു മുതിരുകയായിരുന്നു. ഷോട്ട് കളിക്കാതെ ഒഴിവാക്കേണ്ടിയിരുന്ന ബോളായിരുന്നു അത്. പക്ഷെ ഇഷാന്‍ അനാവശ്യമായി ഷോട്ടിനു മുതിരുകയും എഡ്ജായി സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയുമായിരുന്നു.
ഇതിനു പിന്നെലയായിരുന്നു സഞ്ജു ഫാന്‍സ് ഇഷാനെ കടന്നാക്രമിച്ചത്. ഉയര്‍ന്ന നിലവാരമുള്ള പേസ്, സ്വിങ് ബൗളിങിനെതിരേ കളിക്കാന്‍ ഇഷാന്‍ കിഷന് ഇപ്പോഴുമറിയില്ല. ബാറ്റിങ് പിച്ചുകളില്‍ ദുര്‍ബലമായ ബൗളിങ് നിരയ്‌ക്കെതിരേയാണ് താരം പലപ്പോഴും സ്‌കോര്‍ ചെയ്തിട്ടുള്ളത്.
പക്ഷെ മുംബൈ ഇന്ത്യന്‍സിന്റെ ക്വാട്ടയുള്ളപ്പോള്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാലും ഇഷാന് അതൊരു വിഷയമല്ല. ഇത് ആരും ശ്രദ്ധിക്കാനോ, അദ്ദേഹത്തെ വിമര്‍ശിക്കാനോ പോവുന്നില്ല. കണ്ണുകളടച്ച് പോലും ഇഷാനേക്കാള്‍ നന്നായി സഞ്ജുവിന് ബാറ്റ് ചെയ്യാനാവുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലെ ദുഷ്‌കരമായ പിച്ചില്‍ പുറത്താവാതെ 86 റണ്‍സ് നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. റണ്‍ചേസില്‍ ഇന്ത്യന്‍ ടീം പതറവെയായിരുന്നു സഞ്ജുവിന്റെ ഈ ഉജ്ജ്വല ഇന്നിങ്‌സ്. എന്നാല്‍ അദ്ദേഹത്തെ തഴഞ്ഞ് ഫ്‌ളാറ്റ് ട്രാക്കുകളില്‍ മാത്രം കളിക്കാനറിയുന്ന ഇഷാന്‍ കിഷനയൊണ് ഇന്ത്യ ലോകകപ്പ് ടീമിലെടുത്തത്.
ഇപ്പോഴിതാ ആദ്യ കളിയില്‍ തന്നെ സഞ്ജുവിന്റെ ക്ലാസ് ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. മുംബൈ ലോബിയുടെ ഭാഗമായതു കൊണ്ടു മാത്രമാണ് ഇഷാന്‍ ലോകകപ്പ് ടീമിലേക്കു വന്നതെന്നും ആരാധകര്‍ പറയുന്നു.

രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനായതു കൊണ്ടു മാത്രം ടീമില്‍ ഇടം പിടിച്ച ചിലരുണ്ട്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഇക്കൂട്ടത്തില്‍ പെടുന്നവരാണ്. ലോകകപ്പില്‍ ഇഷാനെ കളിപ്പിച്ച് ആദ്യ മല്‍സരത്തില്‍ തന്നെ ടീമിനു പണി കിട്ടിയിരിക്കുകയാണ്.
സൂര്യകുമാറിനെ കളിപ്പിച്ചാലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. പക്ഷെ മുംബൈ ലോബിയുടെ ഭാഗമായതിനാല്‍ ഇവര്‍ ഫ്‌ളോപ്പായാല്‍ ആരും ചോദിക്കാന്‍ തുനിയില്ല. തിളങ്ങിയാല്‍ എല്ലാവരും വാഴ്ത്തുകയും ചെയ്യുമെന്നും സഞ്ജുവിന്റെ ആരാധകര്‍ വിമര്‍ശിക്കുന്നു.
അതേസമയം, ഓസ്‌ട്രേിയക്കെതിരേ ചെപ്പോക്കില്‍ നടന്ന കളിയില്‍ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ 49.3 ഓവറില്‍ 199 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ കെഎല്‍ രാഹുല്‍ (97*), വിരാട് കോലി (85) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ 41.2 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തിച്ചു.