For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചോ? സന്തോഷിക്കാന്‍ വരട്ടെ! വലിയ പണി കാത്തിരിക്കുന്നു

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയത്തോടെ കിരീട സാധ്യത സജീവമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന് ബ്രേക്കിട്ട ഇംഗ്ലണ്ടിനെ ഇത്തവണ 100 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പ്രതികാരം വീട്ടിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 229 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 129 റണ്‍സിന് നിലവിലെ ചാമ്പ്യന്മാരെ കൂടാരം കയറ്റി ഇന്ത്യ ത്രില്ലിങ് ജയം നേടിയെടുക്കുകയായിരുന്നു.

ഈ ജയത്തോടെ ആറ് മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി. 1.405 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. 100 റണ്‍സിന് ജയിച്ചിട്ടും കാര്യമായ കുതിച്ചുചാട്ടം നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് അല്‍പ്പായുസ് ആകാനാണ് സാധ്യത. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും മോശം ഫോമിലായിരുന്ന ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് ഇന്ത്യയുടെ വലിയ മിടുക്കായി കാണാനാവില്ല.

ഇന്ത്യയുടെ ശരിയായ വെല്ലുവിളി വരാനിരിക്കുന്നതേയുള്ളൂ. അത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരമാണ്. ദക്ഷിണാഫ്രിക്കയെ കീഴടക്കാതെ ഇന്ത്യക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാനാവില്ലെന്ന് നിസംശയം പറയാം. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയും വഴങ്ങിയ ദക്ഷിണാഫ്രിക്ക 10 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 2.032 എന്ന കരുത്തുറ്റ നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്.

നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും മറ്റെല്ലാ മത്സരത്തിലും വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാതെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താന്‍ സാധിക്കില്ലെന്ന് നിസംശയം പറയാം. ഇന്ത്യയുടെ അടുത്ത മത്സരം രണ്ടാം തീയ്യതി ശ്രീലങ്കയ്‌ക്കെതിരേയാണ്. ഇംഗ്ലണ്ടിനെ തകര്‍ത്ത ശ്രീലങ്കയെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കരുത്തുള്ളവരുടെ നിരയാണ്. അഞ്ചാം തീയ്യതി കൊല്‍ക്കത്തയിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം.

rohit, kohli, bumrah

ഈ മത്സരമാണ് ഇന്ത്യക്ക് മുന്നിലെ വലിയ വെല്ലുവിളി. ഈ കടമ്പ കടന്നുകിട്ടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനക്കാരാവാം. എന്നാല്‍ ഇന്ത്യ ഇത്തവണ നേരിടുന്ന ഏറ്റവും ശക്തരായ എതിരാളികളായിരിക്കും ദക്ഷിണാഫ്രിക്ക. ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ശക്തം. ബൗളിങ്ങില്‍ കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, ലൂങ്കി എന്‍ഗിഡി എന്നിവരെല്ലാമുണ്ട്.

സ്പിന്‍ മികവുകാട്ടാന്‍ തബ്രൈസ് ഷംസിയും കേശവ് മഹാരാജുമുണ്ട്. എന്തായാലും ഇന്ത്യക്ക് ഏറ്റവും കടുപ്പം ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനാവുമെന്നുറപ്പാണ്. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസീസ് ടീമുകള്‍ തന്നെയാവും സെമിയിലെത്തുക. ഇതില്‍ ആരെ സെമിയില്‍ ലഭിച്ചാലും ഇന്ത്യക്ക് വെല്ലുവിളിയാണ്. നിലവിലെ ഇന്ത്യയുടെ കുതിപ്പില്‍ വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ കപ്പിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

ആദ്യം ബാറ്റിങ് ലഭിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ പ്രയാസപ്പെടാന്‍ സാധ്യതയുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് ഇംഗ്ലണ്ടിനെതിരേ നേരിട്ട തകര്‍ച്ച. അതുകൊണ്ടുതന്നെ ഇന്ത്യ ആദ്യം ബാറ്റുചെയ്യുമ്പോള്‍ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഹാര്‍ദിക് പാണ്ഡ്യ കൂടി തിരിച്ചെത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ ശക്തമാവും. ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ വിലയിരുത്താം.

Story first published: Sunday, October 29, 2023, 22:40 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+