Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കപ്പ് ഇന്ത്യ നേടില്ലേ? രോഹിത്തിന് ആത്മവിശ്വാസമില്ല! നായകന്റെ മറുപടി വൈറല്‍

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ആദ്യത്തെ ഏഴ് മത്സരവും ജയിച്ച ആതിഥേയര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ പ്രധാന എതിരാളികളെയെല്ലാം തകര്‍ത്തു. ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. നിലവില്‍ ഇന്ത്യയ്ക്കാണ് കിരീട സാധ്യത.

എന്നാല്‍ അവസാന ഐസിസി ടൂര്‍ണമെന്റുകള്‍ പരിശോധിക്കുമ്പോള്‍ സെമി കടമ്പയാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നാളെ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെ ഇന്ത്യ കപ്പടിക്കുമോയെന്ന ചോദ്യത്തിന് നായകന്‍ രോഹിത് ശര്‍മ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. കൊല്‍ക്കത്തയിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ആരാധകന്‍ രോഹിത്തിനോട് 'ഇത്തവണ കപ്പ് നമുക്കല്ലേ' എന്ന് ചോദിച്ചപ്പോള്‍ ഇനിയും സമയമുണ്ടെന്നാണ് രോഹിത് മറുപടി നല്‍കിയത്.

രോഹിത്തിന്റെ മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു. രോഹിത്തിന് ആത്മവിശ്വാസമില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തവണ ഏഴ് മത്സരവും ഇന്ത്യ ജയിച്ചെങ്കിലും സെമി കടമ്പ കടക്കാതെ ഇന്ത്യയുടെ കിരീട സാധ്യത പറയാനാവില്ല. ഇത്തവണത്തേത് പോലെ തന്നെയാണ് ഇന്ത്യ 2019ലും കുതിച്ചത്. എന്നാല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ നാണംകെട്ട് പുറത്താവുകയായിരുന്നു. ഇത്തവണത്തെ സെമി സാധ്യതകള്‍ നോക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെത്തിയേക്കും.

മൂന്ന് ടീമുകളില്‍ ആരെ എതിരാളികളായി ലഭിച്ചാലും ഇന്ത്യ പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും ഇത്തവണ മികച്ച പ്രകടനം നടത്തുന്നവരാണ്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയേയും ന്യൂസീലന്‍ഡിനേയും ഇന്ത്യ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നടക്കാന്‍ പോകുന്നു. ഇവര്‍ക്കെല്ലാം ഇന്ത്യക്കെതിരേ മികച്ച റെക്കോഡുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

india, cricket

സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടിയായി ഹാര്‍ദിക് പാണ്ഡ്യ പുറത്തായിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമാണ് ഹാര്‍ദിക്. ബംഗ്ലാദേശിനെതിരേ പന്ത് കാലുകൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെയാണ് താരത്തിന് ലോകകപ്പ് നഷ്ടമായത്. തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും സെമിക്ക് തൊട്ടുമുമ്പ് ഹാര്‍ദിക് പുറത്തായത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഹാര്‍ദിക്കില്ലാതെ ഇന്ത്യ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെ തോല്‍പ്പിച്ചു. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം സെമി ഫൈനലില്‍ വലിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയുടെ കരുത്തിനെ പ്രതികൂലമായി ബാധിക്കും. രോഹിത് ശര്‍മയെ ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നുറപ്പ്. സൂര്യകുമാര്‍ യാദവിനെ ഫിനിഷറാക്കുമ്പോള്‍ സ്ഥിരത പ്രശ്‌നമാണ്. ശ്രീലങ്കയ്‌ക്കെതിരേ സൂര്യ ഫ്‌ളോപ്പായിരുന്നു.

ഹാര്‍ദിക്കിന്റെ അഭാവം സെമിയിലിറങ്ങുമ്പോള്‍ നായകനെന്ന നിലയില്‍ രോഹിത്തിന് സമ്മര്‍ദ്ദം നല്‍കും. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയെ ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രതികൂലമായി ബാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്. നിലവില്‍ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കുന്നുണ്ട്. ടോപ് ഓഡര്‍ മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ വാലറ്റത്തിന്റെ ബാറ്റിങ് ഇന്ത്യക്ക് ഇതുവരെ പ്രശ്‌നമായിട്ടില്ല. സെമിയില്‍ ഇത് പ്രശ്‌നമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയെപ്പോലെ തന്നെ മികച്ച പ്രകടനം നടത്തുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. ഇത്തവണ ഗംഭീര പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെക്കാള്‍ ഒരുപടി മുകളിലാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുക ഇന്ത്യക്ക് പ്രയാസം. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായാല്‍ സെമിയില്‍ ഇന്ത്യക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Saturday, November 4, 2023, 15:44 [IST]
Other articles published on Nov 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+