For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: റൂട്ടിന്റെ ബാറ്റില്‍ ടെച്ച്? എന്നിട്ടും ഔട്ട്! രോഹിത്തിന് ഇത് ബാധകമല്ല- വിവാദം

ലഖ്‌നൗ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 230 റണ്‍സ് വിജയലക്ഷ്യംവെച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 229 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനേയും തുടക്കത്തിലേ വിറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ജസ്പ്രീത് ബുംറയെറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ഡേവിഡ് മലാനെ (16) ക്ലീന്‍ബൗള്‍ഡ് ചെയ്തു. അടുത്ത പന്തില്‍ ജോ റൂട്ടിനെ ബുംറ ഗോള്‍ഡന്‍ ഡെക്കാക്കി.

എല്‍ബിയില്‍ കുടുങ്ങിയാണ് റൂട്ടിന്റെ മടക്കം. അംപയര്‍ ഔട്ട് അനുവദിച്ചപ്പോള്‍ റൂട്ട് തീരുമാനം റിവ്യൂ ചെയ്തു. ഇതില്‍ ബാറ്റില്‍ നേരിയ ടെച്ചുണ്ടെന്ന തരത്തില്‍ ചെറിയ അടയാളം കാട്ടിയിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനം ശരിവെക്കാനായിരുന്നു തേര്‍ഡ് അംപയറും വിധിച്ചത്. തീരുമാനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് റൂട്ട് ക്രീസ് വിട്ടത്. ഇപ്പോഴിതാ റൂട്ടിന്റെ പുറത്താകല്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

rohit sharma

രോഹിത് ശര്‍മയുടെ എല്‍ബിഡബ്ല്യു റിവ്യൂ ചെയ്തപ്പോള്‍ പന്തിന്റെ ദിശ വളരെയധികം മാറിയിരിക്കുന്നതായി വ്യക്തമാവുകയും നോട്ടൗട്ട് വിളിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ബാറ്റില്‍ ചെറിയ ടെച്ചുണ്ടായിരുന്നതായി വ്യക്തമായിട്ടും ടിവി അംപയര്‍ റൂട്ടിന് ഔട്ട് വിധിച്ചത്. ഇതോടെ ഡിആര്‍എസ് തീരുമാനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. വലിയ പിഴവാണ് ഡിആര്‍എസിലുള്ളതെന്നും ലോകകപ്പില്‍ ഇത്തരമൊരു പിഴവ് അംഗീകരിക്കാനാവില്ലെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ പാകിസ്താന്‍ 7 റണ്‍സിന് ജയിക്കേണ്ടതായിരുന്നെങ്കിലും ഡിആര്‍എസിലെ തെറ്റായ തീരുമാനം മൂലം അത് ഔട്ട് നല്‍കിയില്ല. ഇത് പാകിസ്താന്റെ തോല്‍വിക്ക് കാരണവുമായി. ഡിആര്‍എസിലെ പിഴവിനെക്കുറിച്ച് ഐസിസി വൃത്തം തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തില്‍ വിവാദപരമായ രണ്ട് തീരുമാനങ്ങള്‍ ടിവി അംപയര്‍ എടുക്കുന്നത്.

ബാറ്റില്‍ ടെച്ചുണ്ടെന്ന് ഉറപ്പായിരുന്നതിനാല്‍ വലിയ ആത്മവിശ്വാസത്തോടെയാണ് റൂട്ട് റിവ്യൂവെടുത്തത്. ഇന്‍സൈഡ് എഡ്ജ് പരിശോധിച്ചപ്പോള്‍ നേരിയ സ്പാര്‍ക്ക് കാട്ടുകയും ചെയ്തു. എന്നിട്ടും അംപയര്‍ എന്തുകൊണ്ടാണ് ഔട്ട് നല്‍കിയതെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യക്കും മറ്റ് ടീമുകള്‍ക്കും രണ്ട് നിയമമാണോ ഉള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. റിവ്യൂ പരിശോധിക്കുമ്പോള്‍ സാങ്കേതികമായ വലിയ പിഴവ് സംഭവിക്കുന്നുണ്ടെന്നും ആരാധകര്‍ ആരോപിക്കുന്നു.

ടിവി അംപയറുടെ പല തീരുമാനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്നും ഇത്തവണ കൂടുതല്‍ വിവാദം ഉണ്ടായിരിക്കുന്നത് തേര്‍ഡ് അംപയര്‍ കാരണമാണെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രോഹിത് ശര്‍മ ബാറ്റുചെയ്യവെ ഇത്തരത്തില്‍ റിവ്യൂ സംഭവിച്ചു. മാര്‍ക്ക് വുഡ് എറിഞ്ഞ 16ാം ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഫീല്‍ഡ് അംപയര്‍ ഇത് ഔട്ട് വിധിച്ചതോടെ രോഹിത് തീരുമാനം റിവ്യൂ ചെയ്തു. ലെഗ് സ്റ്റംപ് ദിശയിലാണ് പന്ത് പോയതെന്ന് വ്യക്തമായിരുന്നു.

joe root, jasprit bumrah

എന്നാല്‍ ടിവി അംപയറുടെ പരിശോധനയില്‍ പന്ത് സ്റ്റംപില്‍ കൊള്ളാതെ പുറത്തേക്ക് പോകുന്നതാണ് വ്യക്തമായത്. അത്ഭുതകമായ ചലനമാണ് രോഹിത്തിന്റെ റിവ്യൂവില്‍ പന്തിന് സംഭവിച്ചിരിക്കുന്നത്. ഇത് വിചിത്രമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നിരവധി ആരാധകര്‍ സ്‌ക്രീന്‍ ഷോട്ടുകളടക്കം പങ്കുവെച്ച് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ റൂട്ടിന്റെ കാര്യത്തില്‍ ബാറ്റില്‍ ടെച്ചുള്ളതായി ഏറെക്കുറെ വ്യക്തമായിട്ടും അനുകൂലമായി തീരുമാനം വന്നില്ല.

തേര്‍ഡ് അംപയറുടെ തീരുമാനങ്ങളെല്ലാം നിരാശപ്പെടുത്തുന്നുവെന്നും ഐസിസി ഇതില്‍ ഇടപെടണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. രണ്ട് നിയമങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും ഡിആര്‍എസില്‍ കൂടുതല്‍ സുതാര്യത വേണമെന്നുമാണ് ആരാധക പക്ഷം. എന്തായാലും ഇംഗ്ലണ്ടിന്റെ നിര്‍ണ്ണായക താരമായ റൂട്ടിന്റെ വിവാദ പുറത്താകല്‍ വലിയ വിവാദത്തിനാണ് വഴി തുറന്നിരിക്കുന്നത്.

Story first published: Sunday, October 29, 2023, 19:53 [IST]
Other articles published on Oct 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+