Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ സെമിയെത്തി, പക്ഷെ തലപ്പത്ത് 2 ദിവസം കൂടി മാത്രം! ഏറ്റവും ഹാപ്പി പാക് പട

ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ഥന പോലെ തന്നെ ലോകകപ്പില്‍ രണ്ടു കളികള്‍ ബാക്കിനില്‍ക്കെ രോഹിത് ശര്‍മയും സംഘവും സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ്. ഇന്നു മുംബൈയിലെ വാംഖഡെയില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാായ ശ്രീലങ്കയെ 302 റണ്‍സിനു ഇന്ത്യ മുക്കുകയായിരുന്നു. ഇന്ത്യക്കു ഇതു ഏകദിനമായിരുന്നെങ്കില്‍ ലങ്കയ്ക്കു ടി20 മല്‍സരമായിരുന്നു. കാരണം വെറും 19.4 ഓവറില്‍ ദ്വീപുകാര്‍ ഓള്‍ഔട്ടായിരുന്നു.

ടൂര്‍ണമെന്റില്‍ ഇത്തവണ ആദ്യം സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ച ടീം കൂടിയാണ് ഇന്ത്യ. സൗത്താഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായുള്ള മല്‍സരങ്ങള്‍ക്കു മുമ്പ് തന്നെയാണ് സെമിയിലെ നാലു ടീമുകളിലൊന്നായി ഇന്ത്യ മാറിയത്. ഈ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികിലെ രണ്ടാംസ്ഥാനക്കാരായിരുന്ന ഇന്ത്യ ലങ്കയെ കശാപ്പ് ചെയ്തതോടെ വീണ്ടും ഒന്നാംസ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.

IND- SL

പക്ഷെ ഇന്ത്യയുടെ ഒന്നാംസ്ഥാനം ഇപ്പോഴും സുരക്ഷിതമല്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരുപക്ഷെ രണ്ടു ദിവസം കൂടി മാത്രമേ ഇന്ത്യക്കു തലപ്പത്ത് തുടരാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെ പിന്തള്ളി സൗത്താഫ്രിക്ക വീണ്ടും ഒന്നാമതെത്താനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. നെറ്റ് റണ്‍റേറ്റ് തന്നെയാണ് ഇന്ത്യയെ സൗത്താഫ്രിക്ക വിറപ്പിക്കാന്‍ കാരണം. ലങ്കയെ 302 റണ്‍സിനു കെട്ടുകെട്ടിച്ചിട്ടും നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയെ മറികടക്കാന്‍ ഇന്ത്യക്കായിട്ടില്ല.

നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിപ്പ് ലങ്കയ്‌ക്കെതിരായ ജയത്തിനു ശേഷം ഇന്ത്യ നടത്തിയിട്ടും സൗത്താഫ്രിക്കയ്ക്കു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. +2.102 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. സൗത്താഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റാവട്ടെ +2.290 ആണ്. ഇന്ത്യക്കു ഇപ്പോള്‍ 14ഉം സൗത്താഫ്രിക്കയ്ക്കും 12ഉം പോയിന്റാണുള്ളത്. പക്ഷെ ഇന്ത്യയെ പിന്തള്ളി വീണ്ടും ഒന്നാമതെത്താന്‍ സൗത്താഫ്രിക്കയ്ക്കു ഇനിയും സാധിക്കും.

ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലാണ് അടുത്ത പോരാട്ടം. യഥാര്‍ഥത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ ആരാണെന്നു നിശ്ചയിക്കുന്ന മല്‍സരം കൂടിയായിരിക്കും ഇത്. പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത് സെമി ഫൈനലില്‍ കളിക്കാന്‍ സൗത്താഫ്രിക്കയെ ഇന്ത്യക്കു തോല്‍പ്പിച്ചേ തീരൂ.

സൗത്താഫ്രിക്കയാണ് ഞായറാഴ്ച ജയിക്കുന്നതെങ്കില്‍ 14 പോയിന്റുമായി അവര്‍ ഇന്ത്യക്കൊപ്പമെത്തും. നെറ്റ് റണ്‍റേറ്റിന്റെ സഹായത്തോടെ ഇന്ത്യയെ പിന്നിലാക്കുകയും ചെയ്യും. സൗത്താഫ്രിക്കയെ വീഴ്ത്താനായാല്‍ പിന്നീട് ഇന്ത്യക്കു പേടിക്കാനില്ല. കാരണം അവസാന മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. അതും കൂടി ജയിച്ചാല്‍ 18 പോയിന്റോടെ ഇന്ത്യക്കു ഒന്നാംസ്ഥാനം ഭദ്രമാക്കാം.

സൗത്താഫ്രിക്കയ്ക്കാവട്ടെ പരമാവധി 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. കാരണം അതിനു സാധിച്ചാല്‍ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

INDIA

ശ്രീലങ്കയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ വന്‍ മാര്‍ജിനിലുള്ള ജയത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന ടീം പാകിസ്താനായിരിക്കും. കാരണം സെമി ഫൈനല്‍ ലക്ഷ്യമിടുന്ന പാകിസ്താനു വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കുന്ന ടീമുകളിലൊന്നായിരുന്നു ലങ്ക. എന്നാല്‍ ഇന്ത്യയോടു തോറ്റതോടെ അവര്‍ പുറത്താവലിന്റെ വക്കിലെത്തിയിരിക്കുകയാണ്. നെറ്റ് റണ്‍റേറ്റും (-1.162) കൂടുതല്‍ മോശമായിട്ടുണ്ട്.

പാകിസ്താന്‍ ഇപ്പോള്‍ ആറു പോയിന്റുമായി (നെറ്റ് റണ്‍റേറ്റ് -0.024) അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ്. ആറു പോയിന്റുള്ള അഫ്ഗാനിസ്താന് കൂടി അടുത്ത കളിയില്‍ തിരിച്ചടി നേരിട്ടാല്‍ പാകിസ്താന്റെ റൂട്ട് ഏറെക്കുറെ ക്ലിയറാവും.

നെതര്‍ലാന്‍ഡ്‌സിനോടു നാളെ (വെള്ളി) അഫ്ഗാന്‍ തോല്‍ക്കണമെന്നാണ് പാക് പ്രാര്‍ഥന. ഇതു സംഭവിക്കുകയും ശനിയാഴ്ച ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറും.

Story first published: Thursday, November 2, 2023, 23:53 [IST]
Other articles published on Nov 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+