Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഷെഡ്യൂളില്‍ അടിമുടി അഴിച്ചുപണി, ഇന്ത്യയുടെ ഏതൊക്കെ കളികള്‍ മാറ്റി? അറിയാം

ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ ഷെഡ്യൂളില്‍ വന്‍ അഴിച്ചുപണി നടത്തിയിരിക്കുകയാണ് ഐസിസി. ഒക്‌ടോബര്‍ 15നു നടക്കാനിരുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിന്റെ തിയ്യതില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായതോടെയാണ് അതു മറ്റു ഷെഡ്യൂളുകളെയും ബാധിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് 15ന് ഇന്ത്യ- പാക് പോര് നടക്കാനിരുന്നത്.

എന്നാല്‍ ഇതേ ദിവസം നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടായേക്കാമെന്നും കളി മാറ്റണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഐസിസി പ്രഖ്യാപിച്ച പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയുടെ ഏതൊക്കെ മല്‍സരങ്ങളാണ് മാറ്റിവച്ചിട്ടുള്ളതെന്നു പരിശോധിക്കാം.

ROHIT BABAR

ടീം ഇന്ത്യയുടെ രണ്ടു മല്‍സരങ്ങളിലാണ് പുതിയ ഷെഡ്യൂളില്‍ മാറ്റമുണ്ടായിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനുമായുള്ള ഇന്ത്യയുടെ പോരാട്ടം ഒരു ദിവസം നേരത്തേ ആക്കിയിരിക്കുകയാണ്. അതായത് ഒക്ടോബര്‍ 14നാണ് ഇനി ഇന്ത്യ-പാക് പോരാട്ടം അരങ്ങേറുക. മല്‍സരവേദിയോ, കളിയുടെ സമയമോ മാറ്റിയിട്ടില്ല. 14ന് ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണി മുതലാണ് മല്‍സരം.

ഈ മല്‍സരം കൂടാതെ നെതര്‍ലാന്‍ഡ്‌സുമായുള്ള ഇന്ത്യയുടെ പ്രാഥമിക റൗണ്ടിലെ അവസാനത്തെ കളിയും മാറ്റിയിട്ടുണ്ട്. നവംബര്‍ 11ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഈ മല്‍സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ കളി നവംബര്‍ 12ലേക്കു നീട്ടിയിരിക്കുകയാണ്. ഉച്ചയ്ക്കു രണ്ടു മണിക്കാണ് കളി തുടങ്ങുന്നത്. ഇന്ത്യയുടെ രണ്ടു മല്‍സരങ്ങള്‍ കൂടാതെ വേറെ ഏഴു കളികള്‍ കൂടി ഐസിസി പുനര്‍ ക്രമീകരിച്ചിട്ടുണ്ട്.

നവംബര്‍ 12ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള പോരാട്ടം നിശ്ചയിച്ചിരുന്നത്. പക്ഷെ കാളീപൂജയെ തുടര്‍ന്നു ഈ മല്‍സരം മാറ്റിവയ്ക്കണമെന്നു ലോക്കല്‍ പോലീസ് ഒഫീഷ്യല്‍സിനോടു ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു ഈ മല്‍സരം ഒരു ദിവസം നേരത്തേയാക്കുകയും നവംബര്‍ 11ലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇവ കൂടാതെ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരവും പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മല്‍സരവും ഒക്ടോബര്‍ 10ലേക്കു മാറ്റിവച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബര്‍ 12ലേക്കു മാറ്റിയപ്പോള്‍ ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള കളി ഒക്ടോബര്‍ 13ലേക്കും മാറ്റി. ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരം ഒക്ടോബര്‍ 15ലേക്കും ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരം നവംബര്‍ 11ലേക്കും മാറ്റിയിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ചിനു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മല്‍സരത്തോടെയാണ് ലോകകപ്പിനു കൊടിയേറുന്നത്. 2019ലെ കലാശപ്പോരാട്ടത്തിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം. ഇന്ത്യയുടെ ആദ്യ പോരാട്ടം ഒക്ടോബര്‍ അഞ്ചിനാണ്. അഞ്ചു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം.

പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ ലോകകപ്പ് മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയും ഉടനെയാരംഭിക്കും. രാജ്യത്തെ 10 വേദികളിലായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കുന്നത്. ലോകകപ്പിനു മുന്നോടിയായുള്ള ചില സന്നാഹ മല്‍സരങ്ങള്‍ക്കു തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്‌റ്റേഡിയവും വേദിയാവുന്നുണ്ട്.

Story first published: Thursday, August 10, 2023, 6:40 [IST]
Other articles published on Aug 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+