For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 'പാരവെപ്പ്' നിര്‍ത്താം! ഇന്ത്യക്ക് കപ്പടിക്കാന്‍ ഇതാ ബെസ്റ്റ് 11, അറിയാം

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടന്ന് കഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ലോകകപ്പ് ഒക്ടോബര്‍ 5ന് ആരംഭിക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 2011ന് ശേഷം തട്ടകത്തില്‍ മറ്റൊരു ലോകകപ്പ് നേട്ടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. അതിനുള്ള താരസമ്പത്തും ടീം കരുത്തും ഇന്ത്യക്കുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളും വാനോളം.

1

ഇന്ത്യയിലെ സാഹചര്യം ഇന്ത്യയെപ്പോലെ മറ്റൊരു ടീമിനും അറിയില്ല. അതുകൊണ്ട് തന്നെ ഇത് മുതലാക്കി കളിക്കേണ്ടതായുണ്ട്. എന്നാല്‍ ലോകകപ്പിന് മുമ്പ് പരിക്ക് ഇന്ത്യയെ തളര്‍ത്തുന്നുണ്ട്. ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്ത് ഇത്തവണ ലോകകപ്പ് കളിക്കില്ലെന്നുറപ്പാണ്. ലോകകപ്പിനായി ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയ മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ഇന്ത്യ ഓസ്‌ട്രേലിയയോട് പരമ്പര തോറ്റത് സത്യത്തില്‍ അനുഗ്രഹമായിരിക്കുകയാണ്. ഇന്ത്യയുടെ പോരായ്മകള്‍ കൃത്യമായി തുറന്നുകാട്ടാന്‍ ഈ തോല്‍വി കാരണമായിട്ടുണ്ടെന്ന് പറയാം. നിലവിലെ ടീമിനുള്ളിലെ രാഷ്ട്രീയവും താരാധിപത്യവുമെല്ലാം മാറ്റിനിര്‍ത്തി ലോകകപ്പിനായി തയ്യാറെടുക്കുകയാണ് വേണ്ടത്. ഓസീസ് പരമ്പരയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 ഇതാ.

1

ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ തന്നെയാണ് ബെസ്റ്റ്. രണ്ട് പേരും നിലയുറപ്പിച്ച് കളിക്കാനും ആക്രമിച്ച് കളിക്കാനും കഴിവുള്ളവരാണ്. കൂടാതെ രണ്ട് പേരും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ മുന്നോട്ട് പോകാവുന്നതാണ്. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി ഇന്ത്യക്ക് ഇഷാന്‍ കിഷന്‍ വേണ്ട. ശിഖര്‍ ധവാനെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും.

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ സ്ഥാനം ഉറച്ചതാണ്. കോലി ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. നാലാം നമ്പറാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ബാറ്റിങ് പൊസിഷന്‍. ഇവിടെ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നത് ശ്രേയസ് അയ്യര്‍ക്കാണ്. ശ്രേയസിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതിലും നല്ലത് സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവരിലൊരാളാണ്. സഞ്ജുവാണ് ഹൂഡയേക്കാള്‍ അവസരം അര്‍ഹിക്കുന്നത്.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കണം. നാലാം നമ്പറില്‍ സഞ്ജു സാംസണെ പരിഗണിച്ചാല്‍ വിക്കറ്റ് കീപ്പറുമാക്കാന്‍ സാധിക്കും. ഇത് രാഹുലിന് കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. രാഹുലിന്റെ മധ്യനിരയിലെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം നല്‍കേണ്ടത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ടീമിന് ഉപകാരിയാണ് ഹര്‍ദിക് പാണ്ഡ്യ. അതുകൊണ്ട് തന്നെ ഹര്‍ദിക്കിലും പ്രതീക്ഷകളേറെ.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് ലോകകപ്പില്‍ വളരെ പ്രധാനപ്പെട്ടതാണ്. എട്ടാം നമ്പറില്‍ ആര് വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം നല്‍കേണ്ടത്. അക്ഷര്‍ പന്തുകൊണ്ട് അധികം മികവ് കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സുന്ദറിനെ പരിഗണിക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

1

മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ആരൊക്കെയെന്നതാണ് അടുത്ത ചോദ്യം. ജസ്പ്രീത് ബുംറയുണ്ടെങ്കിലും ബുംറയോടൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് നിരയില്‍ കളിക്കുന്നതാണ് നല്ലത്. ബുംറയില്ലാത്ത പക്ഷം ഇന്ത്യ ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് എന്നിവരിലൊരാളെ പരിഗണിക്കേണ്ടതാണ്. ഇടം കൈയന്‍ പേസറുടെ അഭാവം ഉള്ളതിനാല്‍ ഇന്ത്യ അര്‍ഷദീപിനെ പരിഗണിക്കുന്നതാണ് നല്ലത്.

Story first published: Friday, March 24, 2023, 17:06 [IST]
Other articles published on Mar 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+