For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തകര്‍ത്ത് പരിശീലിച്ച് ഇന്ത്യ, 'മൂക സാക്ഷിയായി സഞ്ജു'! ചിത്രം വൈറല്‍

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. തിരുവനന്തരപുരം കാര്യവട്ടമാണ് ഈ മത്സരത്തിന് വേദിയാവുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ സന്നാഹത്തിലൂടെ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ടീമിന്റെ പ്രകടനം കേരളത്തിന്റെ മണ്ണില്‍ കാണാനാവുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.

എന്നാല്‍ കേരള താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതെ പുറത്തിരിക്കുന്നത് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. ഇപ്പോഴിതാ സന്നാഹ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീം ഇന്നലെ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിരുന്നു. സഞ്ജു സാംസണിന്റെ ഹോം ഗ്രൗണ്ടെന്ന് പറയാവുന്ന സ്ഥലമാണിത്. ഇവിടുത്തെ കോളേജിന്റെ ഭിത്തിയില്‍ സഞ്ജു സാംസണിന്റെ വലിയ ചിത്രം വരച്ചുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ സഞ്ജുവിന്റെ വലിയ വാള്‍ ചിത്രത്തിന് താഴെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം ചിത്രം വൈറലായിക്കഴിഞ്ഞു. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയാണ് പരിശീലനം നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ തലയുയര്‍ത്തി സഞ്ജുവിന്റെ ചിത്രം നിറഞ്ഞ് നില്‍ക്കുന്നത് കാണുന്നത് അഭിമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

എന്തായാലും ഇതിനോടകം സഞ്ജുവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഇന്ത്യയുടെ ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നിന്നെല്ലാം സഞ്ജുവിനെ തഴഞ്ഞു. റിസര്‍വ് താരങ്ങളുടെ പട്ടകയില്‍പ്പോലും സഞ്ജുവിന് ഇടം നേടാനായിട്ടില്ല. ഇതിനെതിരേ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും തഴയപ്പെടുകയും 25ല്‍ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടം നേടുകയും ചെയ്തു.

sanju samson

ഇതാണ് ആരാധകരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഓസീസ് പരമ്പരയിലൂടെ സൂര്യകുമാര്‍ യാദവ് കൈയടി നേടിയതോടെ സഞ്ജുവിന്റെ വാതില്‍ പൂര്‍ണ്ണമായും അടയുകയായിരുന്നു. ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിന്റെ ഭാഗമായിരിക്കുകയാണ് സഞ്ജു സാംസണ്‍. കേരള ടീമിനൊപ്പം കളിച്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലിലാണ് സഞ്ജു. എന്നാല്‍ ഇതൊട്ടും എളുപ്പമായിരിക്കില്ല. എങ്കിലും സഞ്ജു പ്രതീക്ഷയിലാണ്.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കുന്നു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഇടം നേടുകയെന്നതും സഞ്ജു സാംസണെ സംബന്ധിച്ച് പ്രയാസമാണ്. സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ മോശമായതിനാല്‍ ടി20 ലോകകപ്പ് ടീമിലേക്കെത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു.

അവസാന സീസണില്‍ രാജസ്ഥാനൊപ്പം മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തിളങ്ങാനാവാതെ പോയാല്‍ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പൂര്‍ണ്ണമായും മറക്കേണ്ടി വരും. തിളങ്ങിയാല്‍ രണ്ടാം നിര ടീമിലെങ്കിലും സഞ്ജുവിന് ഇടം പിടിക്കാന്‍ സാധിച്ചേക്കും.

സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴയാനാണ് പദ്ധതിയെങ്കില്‍ ഏഷ്യന്‍ ഗെയിംസിലേക്ക് പരിഗണിക്കണമായിരുന്നുവെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ടീം മാനേജ്‌മെന്റ് അതിന് തയ്യാറായിട്ടില്ല. നിലവില്‍ കേരള ടീമിനൊപ്പം സഞ്ജു പരിശീലനം ആരംഭിച്ചിട്ടുണ്ട്. തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Tuesday, October 3, 2023, 11:29 [IST]
Other articles published on Oct 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+