For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജു കളിക്കണമെന്നില്ല, പക്ഷെ ടീമില്‍ വേണം; ഇല്ലാതെ ഇന്ത്യ കപ്പടിക്കില്ല!

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച (സപ്തംബര്‍ 4) ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പ് ടീമിനെക്കുറിച്ചുള്ള സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതു പ്രകാരം മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാവില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലാണ് ടീമിലുണ്ടാവുക. ബാക്കപ്പായി ഇഷാന്‍ കിഷനും ടീമിന്റെ ഭാഗമാവും. ഏഷ്യാ കപ്പില്‍ ശനിയാഴ്ച പാകിസ്താനെതിരേ നടന്ന സൂപ്പര്‍ പോരാട്ടത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ ഇഷാന്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.

SREESANTH

രാഹുലിന്റെ അഭാവത്തില്‍ ഈ കളിയില്‍ അഞ്ചാം നമ്പറില്‍ കളിച്ച ഇഷാന്‍ 82 റണ്‍സുമായി മിന്നിയിരുന്നു. അതിനു തൊട്ടുമുമ്പ് കളിച്ച വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇഷാന്‍ ഫിഫ്റ്റി കുറിച്ചിരുന്നു. ഈ പ്രകടനങ്ങളാണ് സഞ്ജുവിനെ പിന്തള്ളി അദ്ദേഹത്തെ ബാക്കപ്പ് വിക്കറ്റ്കീപ്പറാക്കി മാറ്റിയത്.

രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ നേരിയ ആശങ്കയുണ്ടെങ്കിലും ലോകകപ്പില്‍ അദ്ദേഹത്തിനു കളിക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ കളിക്കില്ലെങ്കില്‍ മാത്രമേ സഞ്ജുവിനു ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. മാത്രല്ല രാഹുലിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ബാക്കപ്പ് താരങ്ങളിലൊരാളായി സഞ്ജു ഇടം ഇടം പിടിച്ചേക്കും. പക്ഷെ ലോകകപ്പില്‍ ഇത്തവണ ഇന്ത്യ ചാംപ്യന്‍മാരാവണമെങ്കില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്നു ചരിത്രം പറയുന്നു.

കാരണം ഇതുവരെ ഇന്ത്യ കിരീടം ചൂടിയ ലോകകപ്പുകളെടുത്താല്‍ (രണ്ട് ഏകദിന ലോകകപ്പ്, ഒരു ടി20 ലോകകപ്പ്) മൂന്നിലും ഒരു മലയാളി താരത്തിന്റെ സാന്നിധ്യം നമുക്കു കാണാന്‍ കഴിയും. 1983ല്‍ മുന്‍ ഇതിഹാസം കപില്‍ ദേവിനു കീഴില്‍ ഇന്ത്യ ആദ്യമായി ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഒരു മറുനാടന്‍ മലയാളി താരം സംഘത്തിലുണ്ടായിരുന്നു.

ആന്ധ്രാ പ്രദേശില്‍ ജനിച്ച കേരളത്തില്‍ വേരുകളുള്ള സുനില്‍ വല്‍സണായിരുന്നു ഇത്. 83ലെ ലോകകപ്പില്‍ ഒരു മല്‍സരം പോലും കളിച്ചില്ലെങ്കിലും ടീമിനൊപ്പം ചരിത്ര വിജയത്തില്‍ പങ്കാളിയാവാന്‍ വല്‍സണിനു സാധിച്ചു.

SREESANTH

പിന്നീട് ഇന്ത്യ വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിട്ടത് 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിലായിരുന്നു. അന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ അപ്രതീക്ഷിത ചാംപ്യന്‍മാരായപ്പോള്‍ ടീമില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തുമുണ്ടായിരുന്നു. സെമി ഫൈനലിലും ഫൈനലിലുമടക്കം ശ്രദ്ധേയമായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തി. കൂടാതെ ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യയുടെ വിജയമുറപ്പിച്ച അവസാനത്തെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.

അതിനു ശേഷം 2011ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഏകദിന ലോകകപ്പുയര്‍ത്തിയപ്പോഴും ഒരു മലയാളി സാന്നിധ്യം ടീമിലുണ്ടായിരുന്നു. ശ്രീശാന്ത് തന്നെയായിരുന്നു അന്നും ടീമിലുണ്ടായിരുന്നത്. പരിക്കുകാരണം പേസര്‍ പ്രവീണ്‍ കുമാര്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരക്കാരനായി ശ്രീക്കു വിളിയെത്തുകയായിരുന്നു.

ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂവെങ്കിലും ടി20 ലോകകപ്പിനൊപ്പം ഏകദിന ലോകകപ്പും നേടിയ ആദ്യത്തെ മലയാളി താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് അന്നു ശ്രീശാന്ത് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. അന്നു പ്രവീണിനു പകരം ശ്രീക്ക് അപ്രതീക്ഷിത കോള്‍ വന്നതു പോലെ ഇത്തവണ രാഹുല്‍ പരിക്കു കാരണം പിന്‍മാറി പകരം സഞ്ജു ടീമിലെത്തണമന്ന പ്രാര്‍ഥനയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

Story first published: Sunday, September 3, 2023, 20:49 [IST]
Other articles published on Sep 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+