For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഇറങ്ങി, ഇപ്പോള്‍ ഇവരെ ടീമിനു വേണ്ട! മൂന്ന് പേര്‍

ഐസിസി ട്രോഫിക്കായി 2013നു ശേഷമുള്ള കാത്തിരിപ്പ് ഈ വര്‍ഷമെങ്കിലും അവസാനിപ്പിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഈ കാലയളവില്‍ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയടക്കം നിരവധി ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ഒന്നില്‍പ്പോലും കിരീടമുയര്‍ത്താനുള്ള ഭാഗ്യമുണ്ടായില്ല. നാട്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പാണ് ഇന്ത്യ അവസാനമായി മല്‍സരിച്ച ഐസിസി ടൂര്‍ണമെന്റ്. രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്. കിരീട ഫേവറിറ്റുകളിലൊന്നായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറങ്ങിയത്. പക്ഷെ വെറും കൈയോടെ മടങ്ങേണ്ടി വരികയായിരുന്നു.

DEEPAK HOODA

സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് പത്തു വിക്കറ്റിനു ഇന്ത്യയെ കശാപ്പ് ചെയ്തത്. ഈ ടൂര്‍ണമെന്റില്‍ ടീമിലുണ്ടായിരുന്ന ചിലരെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നമുക്കു കാണാന്‍ സാധിക്കില്ല. ആരൊക്കെയാവും ഇതെന്നു പരിശോധിക്കാം. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് ആദ്യത്തെയാള്‍. 2022ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ ഡിക്കെ മിന്നിച്ചിരുന്നു.

ഇതാണ് 2019ലെ ലോകകപ്പിനു ശേഷം അദ്ദേഹത്തെ ആദ്യമായി തിരിച്ചു വിളിക്കാന്‍ കാരണം. ഐപിഎല്ലിനു ശേഷമുള്ള ഇന്ത്യയുടെ ഭൂരിഭാഗം ടി20 കളിലും ഡിക്കെ കളിച്ചിരുന്നു. ടി20 ലോകകപ്പില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്‌മെന്റ്. പക്ഷെ ലോകകപ്പില്‍ കാര്‍ത്തിക് നനഞ്ഞ പടക്കമായി തീര്‍ന്നു.

വെറും നാലും മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. മൂന്നിങ്‌സുകളിലായി നേടിയത് 14 റണ്‍സ് മാത്രം. ലോകകപ്പിനു ശേഷം പുറത്തായ ഡിക്കെയെ പിന്നീടൊരിക്കലും തിരിച്ചുവിളിച്ചിട്ടില്ല. ഇനിയൊരിക്കലും അതിനു സാധ്യതയുമില്ല.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിക്കുകയും ഇപ്പോള്‍ ടീമിന്റെ അരികില്‍പ്പോലും കാണാനും സാധിക്കാത്ത രണ്ടാമത്തെ താരം. 2022ല്‍ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചില ശ്രദ്ധേയമായ പ്രകനടങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ഹൂഡ. ഒരു സമയത്തു മോശം ഫോമിലായിരുന്ന വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ ഹൂഡ സ്ഥിരം സാന്നിധ്യമായി മാറുമമെന്നു പോലും പലരും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ അവസരം കിട്ടിയില്ല. ടൂര്‍ണമെന്റിനു ശേഷം ഒഴിവാക്കപ്പെട്ട ഹൂഡ പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടതുമില്ല. ഇത്തവണത്തെ ഐപിഎല്‍ ഹൂഡയ്ക്കു ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള വേദിയായിരുന്നു.

BHUVI

പക്ഷെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഹൂഡ ബാറ്റിങില്‍ വന്‍ ദുരന്തമായി തീര്‍ന്നു. നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമില്‍ ഇല്ലാത്ത അദ്ദേഹം വരാനിരിക്കുന്ന ലോകകപ്പിലും പരിഗണിക്കപ്പെടില്ല.

പേസര്‍ ഭുവശ്വേര്‍ കുമാറാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അഞ്ചു വര്‍ഷത്തിലേറെ കാലം ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുള്ള താരമാണ് അദ്ദേഹം. കഴി വര്‍ഷത്തെ ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു നേതൃത്വം നല്‍കിയത് ഭുവിയായിരുന്നു.

പവര്‍പ്ലേയില്‍ നന്നായി പന്തെറിഞ്ഞെങ്കിലും അതിനു ശേഷവും ഡെത്ത് ഓവറുകളിലുമെല്ലാം അദ്ദേഹം ബൗളിങില്‍ തികഞ്ഞ പരാജയമായി മാറി. വിക്കറ്റുകളെടുക്കാന്‍ മാത്രമല്ല റണ്ണൊഴുക്ക് തടയാനും സാധിക്കാതെ വന്നതോടെ ടി20 ലോകകപ്പിനു ശേഷം ഭുവി ഇന്ത്യന്‍ ടീമിനു പുറത്താവുകയായിരുന്നു. ഇനിയൊരിക്കലും അദ്ദേഹത്തെ ഒരു ഫോര്‍മാറ്റിലും ടീമിലേക്കു തിരികെ വിളിക്കാനും സാധ്യതയില്ല.

Story first published: Wednesday, June 28, 2023, 15:52 [IST]
Other articles published on Jun 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+