For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: നസീമിനെ വിടാതെ നടി, പ്രണയ സന്ദേശം അയച്ചു! ഇന്ത്യയുടെ മരുമകനാവുമോ?

മുംബൈ: ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നായികമാരും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ മിക്കപ്പോഴുമുള്ളതാണ്. ഇത്തരത്തിലുള്ള പല പ്രണയങ്ങളും വിവാഹങ്ങളും ഇതിനോടകം കണ്ടും കഴിഞ്ഞു. ഇക്കാലയളവില്‍ ഇന്ത്യയുടെ മരുമകനായി പല വിദേശ ക്രിക്കറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളില്‍ ചുരുക്കം ചിലര്‍ ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിട്ടുണ്ട്.

അതിലൊരാളാള്‍ ഷുഹൈബ് മാലിക്കാണ്. മുന്‍ പാകിസ്താന്‍ നായകന്‍ ഇന്ത്യയുടെ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയെയാണ് വിവാഹം കഴിച്ചത്. ഇതിന് ശേഷം പാക് ക്രിക്കറ്റ് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള പ്രണയ വാര്‍ത്തകളൊന്നും ഗോസിപ്പ് കോളങ്ങളിലെത്തിയിട്ടില്ല. എന്നാലിപ്പോഴിതാ വീണ്ടുമൊരു പാക് ക്രിക്കറ്റ്-ബോളിവുഡ് പ്രണയവാര്‍ത്ത ഗോസിപ്പ് കോളങ്ങളിലേക്കെത്തുകയാണ്. പാകിസ്താന്റെ യുവ പേസര്‍ നസീം ഷായും ഇഷാ ഷായും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

നസീം ഷായെ പ്രശംസിച്ച് ഇഷാ ഷാ സംസാരിച്ചതാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്ത പരക്കാനുള്ള കാരണം. 'കാണാന്‍ സുന്ദരനായ താരമാണ് നസീം ഷാ. ഇന്ത്യ ഉള്‍പ്പെടെ എല്ലായിടത്തും അവന്‍ തരംഗമാണ്'- എന്ന് ഇഷാ തുറന്ന് പറഞ്ഞിരുന്നു. നസീം ഷായ്ക്ക് ഇഷാ സന്ദേശവും അയച്ചിരുന്നു. ഇതും വൈറലായി മാറിയിരുന്നു. 'ദൈവം സൃഷ്ടിക്കുമ്പോള്‍ സസീം ഷായെപ്പോലെയുള്ളവരെ സൃഷ്ടിക്കണം' എന്നാണ് നസീമിന് ഇഷാ സന്ദേശമയച്ചത്.

നസീമിന്റെ സൗന്ദര്യത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പല തവണ ഇഷാ പുകഴ്ത്തിയിട്ടുണ്ട്. നസീമിന്റെ കടുത്ത ആരാധികയാണെന്നും സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണെന്നും ഇഷ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഇഷക്ക് നസീമിനോടുള്ള പ്രണയത്തെ സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പാക് താരം ഇതുവരെ ഇഷയോട് പ്രതികരിച്ചിട്ടില്ല. യുവതാരമായ നസീം അതിവേഗ പന്തുകള്‍ക്കൊണ്ടാണ് വിസ്മയിപ്പിക്കുന്നത്.

naseem sha

തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കണ്ടെത്താന്‍ നസീമിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ വലിയ ആരാധകരെ സൃഷ്ടിക്കാനും നസീമിനായി. ഇതിനോടകം നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നസീം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ക്രിക്കറ്റില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധയെന്നുമാണ് പാക് യുവ താരം പറയുന്നത്. എന്നാല്‍ പാക് താരത്തെ കാണണമെന്ന അതിയായ ആഗ്രഹത്തിലാണ് ഇഷാ.

നേരത്തെ ഉര്‍വശി റൗത്തേല നസീമിന്റെ ചിത്രം പങ്കുവെച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്നു. നസീം കുട്ടിയാണെന്നും അവനെ വെറുതേ വിടണമെന്നുമടക്കം നിരവധി ട്രോളുകളാണ് ഉര്‍വശി നേരിട്ടത്. ഇപ്പോള്‍ ഇഷ നസീമിനെ പ്രണയിക്കാനുള്ള ശ്രമത്തിലൂടെ മാധ്യമ ശ്രദ്ധ നേടുകയാണ്. വെബ് സീരിസുകളിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഇഷ. നസീം വലിയ താല്‍പര്യം കാട്ടാത്തതിനാല്‍ത്തന്നെ ഇഷയുടെ പ്രണയം സാഫല്യത്തിലേക്കെത്താന്‍ സാധ്യത കുറവാണ്.

പാകിസ്താന്‍ പേസ് നിരയിലെ ഏറ്റവും ശ്രദ്ധേയനായ നസീം ഷാക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ നസീം ഷാക്ക് ലോകകപ്പിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് പാക് നായകന്‍ ബാബര്‍ ആസം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നസീമിന് ലോകകപ്പ് പൂര്‍ണ്ണമായും നഷ്ടമാവാനാണ് സാധ്യത. നസീമിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പാകിസ്താനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

പാകിസ്താനായി 17 ടെസ്റ്റില്‍ നിന്ന് 51 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 32 വിക്കറ്റും 9 ടി20യില്‍ നിന്ന് 15 വിക്കറ്റും നസീം വീഴ്ത്തിയിട്ടുണ്ട്. 20കാരനായ നസീം ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്നുമുണ്ട്.

Story first published: Tuesday, September 19, 2023, 15:33 [IST]
Other articles published on Sep 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+