World Cup 2023: ആദ്യ മത്സരം ഇന്ത്യ തോല്‍ക്കും, ചെന്നൈയില്‍ ഓസീസ് കസറും! കാരണമിതാണ്
ചെന്നൈ: നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യയിലേക്കെത്തുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. അവസാന രണ്ട് ഏകദിന ലോകകപ്പും നേടിയത് ആതിഥേയ ടീമാണ്. കൂടാതെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിലേക്കെത്തിയവര്‍ കിരീടം നേടിയതായും അവസാന രണ്ട് ലോകകപ്പിലെ കണക്കുകളില്‍ നിന്ന് വ്യക്തം. ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ്.
ചെന്നൈയിലാണ് ഈ മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത്തവണത്തെ ഇന്ത്യയുടെ ടീം കരുത്തും ശക്തമായതിനാല്‍ കിരീട പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കും.
ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ലോകകപ്പില്‍ ചെന്നൈയില്‍ നടന്ന മത്സരങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം നടത്താന്‍ ഓസീസ് ടീമിനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നുവട്ടമാണ് ഓസീസ് ചെന്നൈയില്‍ ലോകകപ്പ് മത്സരം കളിച്ചത്. മൂന്ന് മത്സരത്തിലും ജയിക്കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. 1987ലാണ് ഓസ്‌ട്രേലിയ ആദ്യമായി ചെന്നൈയില്‍ ലോകകപ്പ് കളിക്കുന്നത്.
ഇന്ത്യയായിരുന്നു ആദ്യ എതിരാളികള്‍. ഒരു റണ്‍സിനാണ് ഓസ്‌ട്രേലിയ ഈ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതേ ലോകകപ്പില്‍ ഓസ്‌ട്രേലിയ സിംബാബ്‌വെയെ 96 റണ്‍സിനും ന്യൂസീലന്‍ഡിനെ 6 വിക്കറ്റിനും തോല്‍പ്പിച്ചു. എന്നാല്‍ 1987ന് ശേഷം ഓസ്‌ട്രേലിയ ചെന്നൈയില്‍ ലോകകപ്പ് മത്സരം കളിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യ രണ്ട് തവണയാണ് ലോകകപ്പ് മത്സരങ്ങള്‍ ചെന്നൈയില്‍ കളിച്ചത്. ഓരോ തവണ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു.

ചെന്നൈയിലെ പ്രധാന കണക്കുകളും പരിശോധിക്കാം. സ്പിന്നിന് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കുന്ന പിച്ചാണ് ചെന്നൈയിലുള്ളത്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 220 റണ്‍സാണ്. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. ചെന്നൈ വേദിയായ ഏഴ് ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റുചെയ്ത ടീമാണ്. രണ്ടാമത് ബാറ്റു ചെയ്ത ടീം ജയിച്ചത് വെറും രണ്ട് തവണയാണ്. ഏഴ് തവണയും തോല്‍ക്കുകയാണ് ചെയ്തത്.
ഇന്ത്യയുടെ ചെന്നൈയിലെ ഏകദിനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോഴും ടീമിന്റെ പ്രകടനം ശരാശരി മാത്രമാണെന്ന് പറയാം. 14 മത്സരമാണ് ഇന്ത്യ ചെന്നൈയില്‍ കളിച്ചത്. ഇതില്‍ 7 മത്സരം ജയിച്ചപ്പോള്‍ 6 മത്സരം തോറ്റു. ഒരു മത്സരത്തിന് ഫലമുണ്ടായില്ല. ഇന്ത്യയുടെ ഭാഗ്യ മൈതാനമായി ചെന്നൈയെ കാണാനാവില്ല. ഓസ്‌ട്രേലിയ ശക്തരായ താരങ്ങളുടെ നിരയാണ്. മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും തിരിച്ചെത്തുന്നതോടെ ഓസീസ് അതി ശക്തരായി മാറും.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ചെന്നൈയിലെ മുന്‍ കണക്കുകള്‍കൂടി വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കില്ലെന്നുറപ്പ്. ചെന്നൈയില്‍ ഇന്ത്യ കളിച്ച അവസാന അഞ്ച് ഏകദിനത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്നിലും ഇന്ത്യ തോറ്റതായി വ്യക്തമാവും. ഓസ്‌ട്രേലിയയോട് അവസാനമായി ചെന്നൈയില്‍ കളിച്ചത് ഈ വര്‍ഷമാണ്.
21 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഓസീസിനായിരുന്നു. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റപ്പോള്‍ 2017ല്‍ ഓസീസിനെ 26 റണ്‍സിന് ഇന്ത്യ മുട്ടുകുത്തിച്ചു. 2015ല്‍ ദക്ഷിണാഫ്രിക്കയെ 35 റണ്‍സ് തോല്‍പ്പിച്ചപ്പോള്‍ 2012ല്‍ പാകിസ്താനോട് 6 വിക്കറ്റിനും പരാജയപ്പെട്ടു. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല. ആതിഥേയരാണെങ്കിലും ജയിക്കാന്‍ ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications