World Cup 2023: ഇന്ത്യ സെമി കടക്കില്ല, കിവീസിനോട് തോല്‍ക്കും! ജ്യോതിഷിയുടെ പ്രവചനം വൈറല്‍
മുംബൈ: ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇത്തവണ ശക്തമായ താരനിരയുണ്ടായിരുന്ന ഇന്ത്യ കളിച്ച എട്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇത്തവണ ഇന്ത്യക്ക് കപ്പുറപ്പിക്കാമെന്ന തരത്തിലാണ് ടീമിന്റെ കുതിപ്പ്. എല്ലാ വമ്പന്മാര്‍ക്കെതിരേയും തകര്‍പ്പന്‍ ജയം തന്നെ നേടിയെടുക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനുമായി.
എന്നാല്‍ ഇന്ത്യയുടെ ഈ മികവ് സെമിയില്‍ ആവര്‍ത്തിക്കാനാവുമോയെന്നതാണ് അറിയേണ്ടത്. ഇന്ത്യ അവസാന ലോകകപ്പിലും ഇതേ കുതിപ്പാണ് നടത്തിയതെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണയും സെമിയില്‍ ഇന്ത്യ തകരുമോയെന്ന ആശങ്കയിലാണ് എല്ലാവരും. ഇപ്പോഴിതാ ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തി പ്രശസ്ത ജ്യോതിഷിയായ രവീണ്‍ കൗശിക് ഇന്ത്യയുടെ ലോകകപ്പിലെ ഭാവി പ്രവചിച്ചിരിക്കുകയാണ്.
ഇന്ത്യക്ക് രാജയോഗമില്ലെന്നാണ് ജ്യോതിഷിയുടെ പ്രവചനം. സെമിയില്‍ ഇന്ത്യ തോല്‍ക്കാനുള്ള സാധ്യതയാണ് നിലവില്‍ തെളിയുന്നതെന്നും ഇന്ത്യക്ക് പ്രധാന മത്സരങ്ങളില്‍ ഭാഗ്യം തുണക്കാത്ത അവസ്ഥയാണുള്ളതെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇതിന് മുമ്പ് ലോകകപ്പുമായി ബന്ധപ്പെട്ട് രവീണ്‍ കൗശിക് നടത്തിയ പല പ്രവചനങ്ങളും ഫലിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും അത് ഫലിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.
രണ്‍വീര്‍ കൗശികിന്റെ പ്രവചനം ഇതിനോടകം വൈറലായിട്ടുണ്ട്. 2019ലെ ഏകദിന ലോകകപ്പിലും സമാന കുതിപ്പ് നടത്തിയ ഇന്ത്യയെ സെമിയില്‍ ന്യൂസീലന്‍ഡാണ് തോല്‍പ്പിച്ചത്. ഇത്തവണയും സെമിയില്‍ ന്യൂസീലന്‍ഡ് തന്നെ ഇന്ത്യയുടെ എതിരാളികളാവാനാണ് സാധ്യത. അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമി കളിക്കും. ഇന്ത്യ ഒന്നാം സ്ഥാനക്കാരായതിനാല്‍ നാലാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ നേരിടുക.

അത്ഭുതം സംഭവിച്ചാല്‍ പാകിസ്താന്‍ ഇന്ത്യയുടെ എതിരാളികളായി എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്തായാലും സെമി കടമ്പ കടക്കാന്‍ അവസാന രണ്ട് ഏകദിന ലോകകപ്പിലും ഇന്ത്യക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലാണ് ലോകകപ്പ് എന്നതിനാല്‍ ടീമിന് പ്രതീക്ഷയുണ്ട്. ഇതുവരെയുള്ള ഗ്രൂപ്പുഘട്ട മത്സരങ്ങളില്‍ ഇന്ത്യ എതിരാളികളെയെല്ലാം വലിയ മാര്‍ജിനിലാണ് തോല്‍പ്പിച്ചത്. എന്നാല്‍ സെമിയിലെത്തുമ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദം ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് കിരീടം ഉറപ്പാണ്. അതുകൊണ്ടുതന്നെ ആരാധകരുടെ വലിയ പ്രതീക്ഷയുടെ ഭാരം നോക്കൗട്ട് മത്സരത്തില്‍ ഇന്ത്യയെ വേട്ടയാടും. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഉജ്ജ്വലഫോമില്‍ മുന്നോട്ട് പോകുന്ന ടീമാണ് ഇന്ത്യ. എന്നാല്‍ ഇരുവരും തുടക്കത്തിലേ മടങ്ങിയാല്‍ ഇന്ത്യ പതറാനുള്ള സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയക്കെതിരേയടക്കം പല മത്സരത്തിലും ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നു.
എന്നാല്‍ ഈ മത്സരം ഇന്ത്യ ജയിച്ചിരുന്നു. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ വേട്ടയാടാന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുല്‍ അവസാന രണ്ട് മത്സരത്തിലും ഫ്‌ളോപ്പായിരുന്നു. സൂര്യകുമാര്‍ യാദവിനെ വിശ്വസ്തനെന്നും വിളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മധ്യനിരയില്‍ ആശങ്കകളുണ്ട്. എന്നാല്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ ശേഷിയുള്ള ബൗളിങ് നിരയാണ് ഇന്ത്യയുടേത്. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
പിന്നാലെയെത്തുന്ന മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കും ഈ സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടുപോകാനും സാധിക്കുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്‍ നിരയില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്നതും ഇന്ത്യയുടെ ശക്തിയാണ്. എന്നാല്‍ സെമിയിലെ നിര്‍ഭാഗ്യം ഇന്ത്യയുടെ തലക്കുമീതെ നില്‍ക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ എല്ലാ താരങ്ങളും ഫോമിലാണ്. എന്നാല്‍ നോക്കൗട്ട് മത്സരത്തില്‍ ഈ ഫോം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications