For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ആദ്യം ബാറ്റിങ്! ആരു ജയിക്കും? പ്രവചിച്ച് ജ്യോതിഷി

ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഞായറാഴ്ച ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് ജ്യോതിഷി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്‍ മല്‍സരങ്ങളുടെയെല്ലാം ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ശ്രദ്ധിക്കപ്പെട്ട സുമിത് ബജാജെന്ന ജ്യോതിഷിയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ കളിയെക്കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത രണ്ടു ടീമുകള്‍ കൂടിയാണ് ഇന്ത്യയും കിവീസും.

കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച് ഇരുവരും പോയിന്റ് പട്ടകയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ടൂര്‍ണമെന്റിലെ കഴിഞ്ഞ നാലു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യ വിജയം കൊയ്തത്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇതു മാറുമെന്നും ഇന്ത്യയായിരിക്കും ആദ്യം ബാറ്റ് ചെയ്യുകയെന്നുമാണ് ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്.

INDIA

പരിക്കേറ്റ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരേ കളിക്കില്ലെങ്കിലും അതിനു ശേഷമുള്ള കളികളില്‍ ടീമില്‍ മടങ്ങിയെത്തും. ന്യൂസിലാന്‍ഡിനെതിരേ സൂര്യകുമാര്‍ യാദവിനു അവസരം ലഭിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ടീമില്‍ ഇടം ലഭിച്ചാല്‍ അദ്ദേഹം മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കും. 15-20 ബോളില്‍ 35-40 റണ്‍സ് സ്‌കൈ സ്‌കോര്‍ ചെയ്യുമെന്നും ജ്യോതിഷി പറയുന്നു. മല്‍സരത്തില്‍ ആരായിരിക്കും ആദ്യം ബാറ്റ് ചെയ്യുകയെന്നതിനെക്കുറിച്ച് ഞാന്‍ വിശകലനം ചെയ്തപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ഫലമായിരുന്നു ലഭിച്ചത്.

എങ്കിലും ഇന്ത്യ തന്നെ ആദ്യം ബാറ്റ് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ആദ്യം ബൗള്‍ ചെയ്ത ശേഷം റണ്‍ചേസിലാണ് ഇന്ത്യ ജയിച്ചുകയറിയത്. പക്ഷെ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്നാണ് എന്റെ പ്രവചനം. ആദ്യം ബാറ്റ് ചെയ്ത ശേഷം മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു സാധിക്കും. മല്‍സരം തീര്‍ച്ചയായും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കും. അവസാനം ജയം ഇന്ത്യക്കു തന്നെയായിരിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

SURYA

മറ്റൊരു കാര്യം കൂടി ഈ മല്‍സരത്തെക്കുറിച്ച് വിശകലനം ചെയ്യവെ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമുകളിലൊന്ന് ഇത്തവണ ഫൈനലില്‍ കളിക്കും. രണ്ടു ടീമുകളിലൊന്നിനെ ഉറപ്പായും നമുക്കു ഫൈനലില്‍ കാണാം. ജയിക്കുന്ന ടീമാണ് ഫൈനലിലെത്താന്‍ ഏറ്റവുമധികം സാധ്യതയുള്ളതെന്നും ജ്യോതിഷി വിശദമാക്കി.

ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ നിരാശാജനകമായ റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മയെയും സംഘത്തെയും ഏറ്റവുമധികം ആശങ്കയിലാക്കുന്നതും ഇതു തന്നെയായിരിക്കും. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിവികളെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യയും കിവീസും ഏറ്റുമുട്ടിയത്. അന്നു സെമി ഫൈനലില്‍ അവരോടു തോറ്റ് ഇന്ത്യ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

ബംഗ്ലാദേശുമായുള്ള അവസാന മല്‍സരത്തില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുക. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനം ഇന്ത്യക്കു ലഭിക്കില്ല. പകരം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളായിരിക്കും പ്ലെയിങ് ഇലവനിലേക്കു വന്നേക്കുക.

മുന്‍ മല്‍സരങ്ങളില്‍ ബൗളില്‍ നിരാശപ്പെടുത്തിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിന പകരം മുഹമ്മദ് ഷമിയെയും ഇന്ത്യ കളിപ്പിച്ചേക്കും. പരിചയസമ്പന്നനായ ഷമിക്കു ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു അവസരം പോലും ലഭിച്ചിട്ടില്ല.

Story first published: Friday, October 20, 2023, 20:52 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+