Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ - പാക് സെമി പോരാട്ടം ഉറപ്പ്, വോണിന്റെ പ്രവചനം- പ്രതികരിച്ച് അക്തര്‍

മുംബൈ: ഏകദിന ലോകകപ്പിലെ പോരാട്ടം കടുക്കുകയാണ്. ആരൊക്കെ സെമി കളിക്കുകമെന്നത് സംബന്ധിച്ചുള്ള വ്യക്തമായ ചിത്രം നല്‍കാന്‍ ഇപ്പോഴും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളാണ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ പിന്നാലെ പാകിസ്താനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമെല്ലാം പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സെമിയിലെത്താനുള്ള പോരാട്ടം കടുക്കുകയാണ്.

ദക്ഷിണാഫിക്കയോട് ന്യൂസീലന്‍ഡ് തോറ്റതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ന്യൂസീലന്‍ഡ് അടുത്ത രണ്ട് മത്സരം തോല്‍ക്കുകയും പാകിസ്താന്‍ ജയിക്കുകയും ചെയ്താല്‍ എല്ലാവരേയും ഞെട്ടിച്ച് പാകിസ്താന്‍ സെമി കളിച്ചേക്കും. ഇപ്പോഴിതാ ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനല്‍ കൊല്‍ക്കത്തയില്‍ കാണാന്‍ സാധിച്ചേക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

എക്‌സിലൂടെയാണ് വോണ്‍ തന്റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മുന്‍ പാകിസ്താന്‍ പേസ് ഇതിഹാസം ഷുഹൈബ് അക്തറും എത്തിയതോടെ ഇവരുടെ വാക്കുകള്‍ വൈറലാവുകയും ചെയ്തു. ഇതിന് മുമ്പും പാകിസ്താനെ ഇത്തരം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നാണ് അക്തര്‍ പ്രതികരിച്ചത്. വീണ്ടുമൊരു ഇന്ത്യ vs പാക് പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അത് എളുപ്പത്തില്‍ സംഭവിക്കില്ല.

ഇന്ത്യ ഒന്നാം സ്ഥാനക്കാരാവുകയും പാകിസ്താന്‍ നാലാം സ്ഥാനക്കാരാവുകയും ചെയ്താലേ ഒരു സെമി സാധ്യതയുള്ളൂ. രണ്ടാമത്തേത് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും പാകിസ്താന്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യണം. ഇത് സാധിക്കാതെ ഇന്ത്യ-പാകിസ്താന്‍ സെമി പോരാട്ടം സാധ്യമാകില്ല. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ സെമിയിലേക്കെത്താനുള്ള സാധ്യത വിരളമാണെന്ന് പറയാം. പാകിസ്താന്‍-ന്യൂസീലന്‍ഡ് മത്സരഫലം പാകിസ്താന് നിര്‍ണ്ണായകമാണ്.

india, cricket

ഏഴ് മത്സരത്തില്‍ നിന്ന് ആറ് പോയിന്റോടെയാണ് പാകിസ്താന്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. -0.024 ആണ് പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ്. വരുന്ന രണ്ട് മത്സരത്തില്‍ വമ്പന്‍ ജയം നേടിയാലും നെറ്റ് റണ്‍റേറ്റില്‍ വലിയൊരു കുതിച്ചുചാട്ടം നടത്തുക പ്രയാസമാണ്. ഇക്കാരണത്താല്‍ത്തന്നെ പാകിസ്താന് സെമി പ്രവേശന സാധ്യത കുറവാണ്. നാലാം സ്ഥാനക്കാരായി പാകിസ്താന്‍ സെമിയിലെത്തിയാല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരാവണം.

നിലവിലെ സാധ്യതാ പ്രകാരം ദക്ഷിണാഫ്രിക്ക ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താന്‍ സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് 2ന് മുകളിലാണ്. നെതര്‍ലന്‍ഡ്‌സിനോട് തോല്‍ക്കേണ്ടി വന്നെങ്കിലും മറ്റെല്ലാ മത്സരത്തിലും വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം. ഈ മത്സരത്തില്‍ ജയിക്കുന്ന ടീം ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യ ആറ് മത്സരവും തോറ്റിട്ടില്ല. ഇന്ന് ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ ഏഴാം ജയം നേടാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമാവും. രണ്ടാം സ്ഥാനക്കാരായി ഇന്ത്യ സെമി കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മൂന്നാം സ്ഥാനക്കാരായിട്ടാവും ആതിഥേയര്‍ സെമി കളിക്കുക. ഓസ്‌ട്രേലിയ ഇന്ത്യയുടെ എതിരാളികളായി വരാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ വമ്പന്‍ ജയമാണ് നേടിയെടുത്തത്. അഹമ്മദാബാദില്‍ ഒരു ലക്ഷത്തിലധികം കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയോട് പാകിസ്താന്‍ നാണംകെട്ടു. ഇതോടെയാണ് പാകിസ്താന്‍ പതറിയതും അഫ്ഗാനിസ്ഥാനോട് പോലും തോല്‍ക്കുന്ന സാഹചര്യമുണ്ടായതും. ശ്രീലങ്കയോട് മികച്ച പ്രകടനം നടത്തി ജയിച്ചതോടെ പാകിസ്താന്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണ സെമിയിലേക്കെത്തുകയും പാകിസ്താന്‍ കപ്പടിക്കുകയും ചെയ്യാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

ഇന്ത്യ-പാക് സെമി പോരാട്ടം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാല്‍ ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ലാത്തതിനാല്‍ എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, November 2, 2023, 12:16 [IST]
Other articles published on Nov 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+