World Cup 2023: ഇന്ത്യ വീണ്ടും സെമിയില്‍ വീഴും? ഓരോ ടീമിന്‍റെയും ഭാവിയെന്ത് | എല്ലാം പ്രവചിച്ചു
ഐസിസി ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ടുളള പല പ്രവചനങ്ങളും കുറച്ചു ദിവസങ്ങളിലായി നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. വിജയികളെയും ഫൈനലിസ്റ്റുകളും സെമി ഫൈനലിലെ ടീമുകളെയുമെല്ലാം പലരും പ്രവചിച്ചു കഴിഞ്ഞു. എന്നാല്‍ ഇവയ്ക്കിടയില്‍ ഒരു പ്രവചനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ജ്യോതിഷിയായ സുമിത് ബജാജാണ് ലോകകപ്പിലെ വ്യത്യസ്തത സാധ്യതകളും അതു സംഭവിക്കാനുള്ള ശതമാനവും പ്രവചിച്ചിരിക്കുന്നത്. ഓരോ ടീമുകളുടെയും ടൂര്‍ണമെന്റിലെ ഭാവി എന്താവുമെന്നു അദ്ദേഹം പങ്കുവച്ച ലിസ്റ്റില്‍ നിന്നും നമുക്കു വ്യക്തമാവുകയും ചെയ്യും.
മുംബൈയിലെ വാംഖഡെയില്‍ അടുത്ത മാസം 15നു നടക്കാനിരിക്കുന്ന ആദ്യത്തെ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടാനുളള സാധ്യത 90 ശതമാനമാണെന്നാണ് ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് നോക്കൗട്ടില്‍ ഒരിക്കലും നേരിടാന്‍ ആഗ്രഹിക്കാത്ത എതിരാളികളായിരിക്കും കിവീസ്. കാരണം 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിട്ടില്ല. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അന്നു കിവികളെ വീഴ്ത്തിത്.

അതിനു ശേഷം ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി, പിന്നീട് വിരാട് കോലി എന്നിവര്‍ക്കു കീഴിലെല്ലാം ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ത്തെങ്കിലും പരാജയമായിരുന്നു ഫലം. ഏറ്റവും അവസാനമായി 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു ന്യൂസിലാന്‍ഡ് 18 റണ്‍സിനു ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു. കോലിയായിരുന്നു അന്നു ഇന്ത്യയെ നയിച്ചത്.
ജ്യോതിഷിയുടെ പ്രവചനങ്ങളിലേക്കു വരികയാണെങ്കില്‍ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടാനുള്ള സാധ്യത 85 ശതമാനമാണ്. സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മില്‍ ഫൈനല്‍ കളിക്കാന്‍ 60 ശതമാനം സാധ്യതയും നിലനില്‍ക്കുന്നതായി ജ്യോതിഷി പറയുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത 80 ശതമാനമാണെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ സെമി ഫൈനലില്‍ കടക്കാനുള്ള സാധ്യത 35 ശതമാനം മാത്രമാണ്. പാകിസ്താന്‍ സെമി ഫൈനലില്‍ കടക്കാന്‍ 40 ശമാനം സാധ്യത മാത്രമേയുള്ളൂ. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് സെമി ഫൈനല്‍ കാണാതെ പുറത്താവാനുള്ള സാധ്യത വെറും 30 ശതമാനം മാത്രമേയുള്ളൂവന്നും ജ്യോതിഷിയുടെ പ്രവചനത്തില്‍ പറയുന്നു.
എന്നാല്‍ പാകിസ്താന്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍ സംഭവിക്കാനുള്ള സാധ്യത 90 ശതമാനമാണ്. ശ്രീലങ്ക പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ 40 ശതമാനം മാത്രമേ സാധ്യതയുള്ളൂ.
ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ അഞ്ച്-ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള സാധ്യത 90 ശതമാനം വരെയാണ്. പാകിസ്താന്‍ അഞ്ച്-ആറ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ 80 ശതമാനവും സാധ്യതയുണ്ട്. പോയിന്റ് പട്ടികയില്‍ ബംഗ്ലാദേശ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. അഫ്ഗാനിസ്താന്‍ അവസാന സ്ഥാനക്കാരാവാന്‍ 60 ശതമാനവും നെതര്‍ലാന്‍ഡ്‌സ് അവസാന സ്ഥാനക്കാരാവാന്‍ 80 ശതമാനവും സാധ്യത നിലനില്‍ക്കുന്നതായി ജ്യോതിഷി പ്രവചിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications