For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനലില്‍ 1 മാറ്റത്തിന് ഇന്ത്യ, സൂപ്പര്‍ താരം പുറത്തായേക്കും! സാധ്യതാ 11

മുംബൈ: ഏകദിന ലോകകപ്പില്‍ ഫൈനലില്‍ സീറ്റ് നേടിയിരിക്കുകയാണ് ഇന്ത്യ. ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. നോക്കൗട്ട് മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്ത് ശേഷിക്കെ ന്യൂസീലന്‍ഡ് 327ലൊതുങ്ങി. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്.

വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ച്വറികളും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായി ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയിയാവും എത്തുക. ഫൈനലിന് വേദിയാവുന്നത് അഹമ്മദാബാദാണ്. ഒരു ലക്ഷത്തിലധികം ആരാധകരെ ഉള്‍ക്കൊള്ളിക്കാവുന്ന അഹമ്മദാബാദില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവും?. എവിടെയാവും ഇന്ത്യ മാറ്റം വരുത്തുക? സാധ്യതാ പ്ലേയിങ് 11 പരിശോധിക്കാം.

കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. അഹമ്മദാബാദിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. അതുകൊണ്ടുതന്നെ ഇന്ത്യ സൂര്യകുമാര്‍ യാദവിന് പകരം ആര്‍ അശ്വിനെ കളിപ്പിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇത്തവണത്തെ ലോകകപ്പിലേക്ക് അപ്രതീക്ഷിതമായി വിളി ലഭിച്ച അശ്വിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ നിര്‍ണ്ണായക ഫൈനലില്‍ അശ്വിനെത്തിയേക്കുമെന്നാണ് വിവരം.

അനുഭവസമ്പന്നനായ അശ്വിന്‍ ബൗളറെന്ന നിലയില്‍ മാത്രമല്ല ഭേദപ്പെട്ട ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്നവനാണ്. ഇന്ത്യയുടോ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരും മികച്ച ഫോമിലാണുള്ളത്. സ്ഥിരതയോടെ തിളങ്ങാന്‍ ടോപ് ഓഡര്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി ഓള്‍റൗണ്ടറെ പരിഗണിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. എന്നാല്‍ ഇത് തിരിച്ചടിയായി മാറാനാണ് സാധ്യത.

rohit, ashwin

കാരണം ഇന്ത്യയുടെ മധ്യനിരയുടെ ബാറ്റിങ് കരുത്ത് സംശയമുയര്‍ത്തുന്നതാണ്. ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശേഷം സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് പിന്നെയുള്ള ബാറ്റ്‌സ്മാന്‍മാര്‍. ബൗളിങ് നിരയിലുള്ളവരാരും തന്നെ ബാറ്റു ചെയ്യാത്തവരാണ്. അതുകൊണ്ടുതന്നെ ടോപ് ഓഡറിനെ അമിതമായി വിശ്വസിച്ച് ഇന്ത്യ മധ്യനിരയില്‍ നിന്ന് സൂര്യകുമാറിനെ മാറ്റിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യ മൂന്ന് പേസര്‍മാരുമായിത്തന്നെ തുടരും. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മുഹമ്മദ് സിറാജും ഇന്ത്യയുടെ പേസ് നിരയിലുണ്ടാവും. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ സ്പിന്‍ നിരയില്‍ സ്ഥാനം ഉറപ്പുള്ളവരാണ്. ഇന്ത്യ മറ്റ് സാഹസങ്ങള്‍ക്കൊന്നും മുതിര്‍ന്നേക്കില്ല. ഫൈനലിലും ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമായിരിക്കും ഇന്ത്യയുടെ നട്ടെല്ല്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് എത്രത്തോളം മികവ് കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്.

ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ മികച്ച പ്രകടനം തുടരുന്നു. 2011ന് ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടത് മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ്. ശ്രേയസ് ഈ റോള്‍ ഗംഭീരമായി നിറവേറ്റുന്നു. കെ എല്‍ രാഹുലും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഇന്ത്യക്ക് ഇത്തവണ വലിയ പ്രതീക്ഷകള്‍ തന്നെയാണുള്ളതെന്ന് പറയാം. 10 മത്സരത്തിലും തോല്‍ക്കാത്ത ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ഫൈനലിലും ഇത് ഇന്ത്യയെ തുണക്കുമെന്ന് തന്നെ വിലയിരുത്താം.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്/ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Story first published: Thursday, November 16, 2023, 15:13 [IST]
Other articles published on Nov 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+