Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യക്ക് ഇനി 'ഒറ്റ' ക്യാപ്റ്റനല്ല, വമ്പന്‍ അഴിച്ചുപണി വരും! ഹാര്‍ദിക്കിനൊപ്പം ആര്?

ഇതിനോടകം പല വിദേശ ടീമുകളും ഫലപ്രദമായി നടപ്പിലാക്കിയ കാര്യമാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി. നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ് പ്രധാനമായും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കുന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ്, പരിമിത ഓവര്‍ നായകന്മാര്‍ വ്യത്യസ്തരാണ്. രണ്ട് ഫോര്‍മാറ്റിലും പരിശീലകരും വ്യത്യസ്തരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ശീലമില്ലാത്ത രീതിയാണിത്. ഇന്ത്യ എല്ലാ ഫോര്‍മാറ്റിലേക്കും ഒറ്റ നായകന്‍ എന്ന രീതിയാണ് പിന്തുടരുന്നത്.

നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍. എന്നാല്‍ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നാണ് സൂചന. പരിമിത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാവും ഇന്ത്യയെ നയിക്കുക. രോഹിത്തിന് ശേഷം ഏകദിനത്തിലും ടി20യിലും ഹാര്‍ദിക്കിനെത്തന്നെ നായകനാക്കി ഇന്ത്യ മുന്നോട്ട് പോകും. ഇതിനോടകം ടി20 നായകസ്ഥാനം ഹാര്‍ദിക്കിന് നല്‍കിയിട്ടുണ്ട്.

ഏകദിനത്തിലും ഹാര്‍ദിക് ക്യാപ്റ്റനാവുമെന്നുറപ്പാണ്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ആരാണെന്നത് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. നിലവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് കെ എല്‍ രാഹുലാവും ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരോടൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്ന താരമാണ് രാഹുല്‍. പരിക്കിന്റെ ഇടവേളക്ക് ശേഷം ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാഹുലിന് ലഭിച്ചിരുന്നു. എന്നാല്‍ അന്ന് നായകനായി രാഹുലിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി എത്തുമ്പോള്‍ എത്രത്തോളം മികവ് കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ഇന്ത്യ ടെസ്റ്റ് നായകനാക്കണമെന്ന അഭിപ്രായം പലരും പങ്കുവെക്കുന്നുണ്ട്.

kl rahul

എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം റിഷഭ് ഈ വര്‍ഷം അവസാനത്തോടെയേ തിരിച്ചെത്തുകയുള്ളൂ. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരുമ്പോള്‍ റിഷഭിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ടെസ്റ്റില്‍ ഗംഭീര ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് റിഷഭ്. എന്നാല്‍ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്നതിനാല്‍ നായകസ്ഥാനം നല്‍കേണ്ടെന്ന അഭിപ്രായമാണ് ടീം മാനേജ്‌മെന്റിന് ഉള്ളതെന്നാണ് സൂചന.

ഇന്ത്യ പരിശീലകരിലും മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ഏകദിനത്തിലും ടി20യിലും ഇന്ത്യക്കാരനായ പരിശീലകനെ കൊണ്ടുവരുമ്പോള്‍ ടെസ്റ്റില്‍ വിദേശ പരിശീലകനെ കൊണ്ടുവരാനാണ് ടീമിന്റെ പദ്ധതി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണയും ഫൈനല്‍ കളിച്ചെങ്കിലും ആദ്യ തവണ ന്യൂസീലന്‍ഡിനോടും രണ്ടാം തവണ ഓസ്‌ട്രേലിയയോടും ഇന്ത്യ പരാജയപ്പെട്ടു. ഫൈനല്‍ മത്സരം വിദേശ പിച്ചിലാണ് നടക്കുന്നത്.

അതുകൊണ്ടുതന്നെ വിദേശ സാഹചര്യങ്ങളില്‍ മികവ് കാട്ടിയിട്ടുള്ള പരിശീലകനെയാണ് ഇന്ത്യക്ക് ടെസ്റ്റില്‍ ആവശ്യം. ഇക്കാരണത്താല്‍ വിദേശ പരിശീലകനെ ടെസ്റ്റില്‍ കൊണ്ടുവരാനാണ് ഇന്ത്യ ആലോചിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയെ സംബന്ധിച്ച് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി എളുപ്പമല്ല. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായി മാറിയേക്കാം. ബിസിസി ഐക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയോട് താല്‍പര്യമില്ല.

എന്നാല്‍ രോഹിത്തിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും നായകസ്ഥാനം വിശ്വസിച്ച് ഏല്‍പ്പിക്കുകയും ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു ഇന്ത്യന്‍ താരമില്ല. ഫിറ്റ്‌നസ് പ്രശ്‌നമുള്ള ഹാര്‍ദിക് ടെസ്റ്റ് കളിച്ചിട്ട് നാളുകളേറെയായി. ഇനി കളിക്കാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാതെ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ല. എന്തായാലും എങ്ങനെയാവും ഇന്ത്യ ഇത് നടപ്പിലാക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, September 9, 2023, 16:53 [IST]
Other articles published on Sep 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+