Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇപ്പോള്‍ ടോപ് 4ല്‍ ഇല്ല, പക്ഷെ ഇവര്‍ സെമി കളിച്ചേക്കും! ഇന്ത്യയും പേടിക്കണം

മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ നിലവിലെ സെമി ഫൈനല്‍ സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ്. ആദ്യ അഞ്ച് മത്സരവും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ എട്ട് പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഓസ്‌ട്രേലിയ ആറ് പോയിന്റുകളുമായി നാലാം സ്ഥാനത്തുമുണ്ട്.

ഇതില്‍ ആര്‍ക്കും സെമി സീറ്റ് ഉറപ്പായെന്ന് പറയാറായിട്ടില്ല. വലിയ മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ നിലനില്‍ക്കുന്നു. നിലവില്‍ ടോപ് ഫോറില്‍ ഇല്ലെങ്കിലും ഇനിയും സെമിയിലെത്താന്‍ ചില ടീമുകള്‍ക്ക് സാധിച്ചേക്കും. ഇനിയും ഞെട്ടിപ്പിക്കുന്ന കുതിപ്പ് നടത്താന്‍ സാധിക്കുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ശ്രീലങ്കയും പാകിസ്താനും ഇനിയും സെമി കളിക്കാന്‍ സജീവ സാധ്യതയുള്ള ടീമുകളാണ്. ഇന്ത്യക്ക് നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ ഇനിയുള്ള എതിരാളികള്‍. ഇതില്‍ മൂന്ന് ടീമുകളോട് തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയുടെ സെമി സാധ്യതയും മങ്ങും. ശേഷിക്കുന്ന പോരാട്ടങ്ങളിലൂടെ വലിയ മാറ്റം പോയിന്റ് ടേബിളില്‍ ഉണ്ടാകുമെന്നുറപ്പ്. നിലവിലെ ഫോമില്‍ ഇന്ത്യ രണ്ട് മത്സരങ്ങളെങ്കിലും ജയിച്ച് സെമിയിലെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സെമി ഉറപ്പിച്ച് പറയാറായിട്ടില്ല.

ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ശേഷിക്കുന്ന മത്സരങ്ങളില്‍ നന്നായി ശ്രദ്ധിക്കണം. ശ്രീലങ്കയ്ക്കും പാകിസ്താനും ഇപ്പോഴും നല്ല സെമി സാധ്യത നിലനില്‍ക്കുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ അഞ്ച് മത്സരത്തില്‍ നിന്ന് നാല് പോയിന്റുകളാണ് ശ്രീലങ്കയ്ക്കുള്ളത്. -0.205 ആണ് ശ്രീലങ്കയുടെ നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന നാല് മത്സരത്തില്‍ ജയിക്കാനായാല്‍ 12 പോയിന്റിലേക്കെത്താന്‍ ശ്രീലങ്കയ്ക്ക് സാധിക്കും. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ് എന്നിവരാണ് ശ്രീലങ്കയുടെ ശേഷിക്കുന്ന എതിരാളികള്‍.

sri lanka

ഇതില്‍ ഇന്ത്യയോടും ന്യൂസീലന്‍ഡിനോടും ശ്രീലങ്ക ജയിക്കില്ലെന്ന് പറയാനാവില്ല. ഇരു ടീമിനേയും വീഴ്ത്താനുള്ള കരുത്ത് ശ്രീലങ്കയ്ക്കുണ്ട്. ബംഗ്ലാദേശിനേയും അഫ്ഗാനേയും വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ ശ്രീലങ്കയുടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പുണ്ടാവുമെന്നുറപ്പ്. നാല് മത്സരങ്ങളും ജയിച്ചാല്‍ ആദ്യ നാലിലേക്ക് ശ്രീലങ്കയെത്താന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക നിലവില്‍ രണ്ടാം സ്ഥാനത്തുണ്ട്.

എന്നാല്‍ ന്യൂസീലന്‍ഡ്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ഇതില്‍ മൂന്ന് മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് കടുപ്പം. നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് അഫ്ഗാനോടും പിഴക്കില്ലെന്ന് ആര്‍ക്കും പറയാനാവില്ല. മൂന്ന് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക തോല്‍ക്കുന്ന സാഹചര്യമുണ്ടാവുകയും ശ്രീലങ്ക ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിക്കുകയും ചെയ്താല്‍ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്താവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ന്യൂസീലന്‍ഡിനെ സംബന്ധിച്ചും കാര്യങ്ങള്‍ കടുപ്പമാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരെയാണ് കിവീസ് ഇനി നേരിടേണ്ടത്. എന്നാല്‍ ഇവരെല്ലാം ശക്തരായ എതിരാളികളാണ്. മൂന്ന് തോല്‍വി നേരിടേണ്ടി വന്നാല്‍ കിവീസും സെമി കാണാതെ പുറത്താകാനുള്ള സാധ്യത നിലനില്‍ക്കുന്നു. നിലവിലെ ന്യൂസീലന്‍ഡിന്റെ ഫോം വിലയിരുത്തുമ്പോള്‍ സെമി സാധ്യത കൂടുതലാണെങ്കിലും സെമി കാണാതെ പുറത്താകാനുള്ള സാധ്യതയും ശേഷിക്കുന്നു.

അതേ സമയം പാകിസ്താന് സെമി സാധ്യത ഇപ്പോഴുമുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഹസന്‍ അലിയും പരിക്കിന്റെ പിടിയിലാണ്. കൂടാതെ പാകിസ്താന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. വലിയ പ്രതിസന്ധികള്‍ ടീമിനുള്ളിലുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് പാകിസ്താന് കടുപ്പമാണ്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് അഞ്ച് മത്സരത്തില്‍ നാലിലും തോറ്റതോടെ സെമി പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഇനി മഹാത്ഭുതം സംഭവിക്കാതെ ഇംഗ്ലണ്ട് സെമി കളിക്കില്ല. മികച്ച താരനിരയുണ്ടായിരുന്നെങ്കിലും എല്ലാവരും മോശം ഫോമിലായതാണ് ചാമ്പ്യന്മാരെ പിന്നോട്ടടിച്ചത്. എന്തായാലും ഇനിയുള്ള പോരാട്ടങ്ങളില്‍ തീപാറുമെന്നുറപ്പ്.

Story first published: Friday, October 27, 2023, 7:10 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+