For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: അന്നു 3 പേര്‍, ഇത്തവണ 2 പേരെങ്കിലും വേണം! ഇന്ത്യക്കു ശാസ്ത്രിയുടെ മുന്നറിയിപ്പ്

ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി. ഇന്ത്യന്‍ ടീമിനു ചില മിസ്സിങുകളുണ്ടെന്നും അവ നികത്തിയെങ്കില്‍ മാത്രമേ ലോകകപ്പില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011നു ശേഷമുള്ള ആദ്യത്തെ ലോക കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്.

ദി വീക്കിനു നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് വിലയിരുത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യുവതാരം ശുഭ്മന്‍ ഗില്‍ എന്നിവരെ ഉറപ്പിച്ചു കഴിഞ്ഞോയെന്നതായിരുന്നു ആങ്കറുടെ ചോദ്യം. എന്നാല്‍ ലോകകപ്പിനോടു അടുപ്പിച്ചു മാത്രമേ അതു തീരുമാനിക്കുകയുള്ളൂവെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.

INDIA

ഇന്ത്യന്‍ ബാറ്റിങിലെ മിസ്സിങ് ലിങ്ക് എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടംകൈയന്‍ ബാറ്റര്‍മാരുടെ അഭാവമാണ് ഇന്ത്യക്കു ലോകപ്പില്‍ തിരിച്ചടിയായി മാറുന്ന കാര്യമെന്നു ശാസ്ത്രി പറയുന്നു. നേരത്തേ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇടംകൈയന്‍ ബാറ്ററായി ഇന്ത്യയുടെ മധ്യനിരയിലുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനു ശേഷം താരം വിശ്രമത്തിലാണ്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റിഷഭുള്ളത്. പക്ഷെ ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമോയെന്ന കാര്യം ഇപ്പോള്‍ സംശയമാണ്.

ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്പ് സിക്‌സില്‍ ചുരുങ്ങിയത് രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാരെങ്കിലും ആവശ്യമാണന്നു രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. 2011ല്‍ ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെയെടുത്താല്‍ അന്നു ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നീ മൂന്ന് ഇടംകൈയന്‍ ബാറ്റര്‍മാര്‍ സംഘത്തിലുണ്ടായിരുന്നു. ടോപ് സിക്‌സില്‍ ഇടംകൈയന്‍ ബാറ്റര്‍മാരില്ലെന്നത് ഈ ലോകകപ്പില്‍ ഇന്ത്യക്കു വെല്ലുവിളി തന്നെയായിരിക്കും.

RAVI SHASTRI

ശരിയായ ബാലന്‍സ് ടീമിനു വേണ്ടത് വളരെ പ്രധാനമാണ്. ബാറ്റിങില്‍ ടോപ് ഓര്‍ഡറില്‍ ഇടംകൈയന്‍ താരം വ്യത്യാസം കൊണ്ടു വരുമെന്നു നിങ്ങള്‍ കരുതുന്നില്ലേ? അതു ഓപ്പണിങില്‍ തന്നെ ആവണമെന്നില്ല. പക്ഷെ ടോപ്പ് ത്രീയിലോ, ഫോറിലോ വേണം. നിങ്ങള്‍ എല്ലാ ഓപ്ഷനുകളും നോക്കേണ്ടതുണ്ട്. ടോപ്പ് സിക്‌സില്‍ രണ്ടു ഇടംകൈയന്‍ ബാറ്റര്‍മാരെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും രവി ശാസ്ത്രി വ്യക്തമാക്കി.

ഇന്ത്യന്‍ ടീം എപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം ഇടംകൈയന്‍മാരില്‍ നിന്നും മികച്ച സംഭാവനയും ലഭിച്ചിട്ടുണ്ട്. 2011ല്‍ നമ്മുടെ സംഘത്തില്‍ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരുണ്ടായിരുന്നു. 1974ലേക്കു പോയാല്‍ അന്നത്തെ വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡില്‍ ആല്‍വിന്‍ കാളിചരണ്‍, റോയ് ഫ്രെഡറിക്‌സ്, ക്ലൈവ് ലോയ്ഡ് എന്നീ ഇടംകൈയന്‍മാരെ കാണാം. 1983ലെ ഇന്ത്യന്‍ ടീമില്‍ മാത്രമാണ് ഒരു ഇടംകൈയന്‍ പോലുമില്ലാതെ പോയത്.

1987ലെ ഓസ്‌ട്രേലിയന്‍ ടീമില്‍ അലന്‍ ബോര്‍ഡര്‍ ഇടംകൈയനായി ടോപ്പിലുണ്ടായിരുന്നു. കൂടാതെ രണ്ട്- മൂന്നു പേര്‍ താഴെക്കുമുണ്ടായിരുന്നു. 1996ലെ ശ്രീലങ്കന്‍ ടീമും മികച്ച ഇടംകൈയന്‍മാരുള്ള സംഘമായിരുന്നു. സനത് ജയസൂര്യ, അര്‍ജുന രണതുംഗ, അസലംഗ ഗുരുസിംഗ എന്നീ ഇടംകൈയന്‍മാര്‍ ലങ്കന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

അതിനു ശേഷമുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റുമുണ്ടായിരുന്നു. ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീലിലും ഇടംകൈയന്‍മാരുണ്ട്. ഈയൊരു മിക്‌സും ബാലന്‍സും ഇന്ത്യന്‍ ടീമിലും കൊണ്ടു വരേണ്ടതുണ്ടെന്നും രവി ശാസ്ത്രി നിരീക്ഷിച്ചു.

ലോകകപ്പിനുള്ള ഇന്ത്യയുടെ ഇടംകൈ ഓപ്ഷനുകള്‍ ആരൊക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷാന്‍ കിഷന്‍ ഇന്ത്യക്കു ഈ റോളിലേക്കു പരിഗണിക്കാവുന്നയാളാണ്. വിക്കറ്റ് കീപ്പിങിലേക്കു സഞ്ജു സാംസണുമുണ്ട്. പക്ഷെ ഇഷാന്‍ ഇടംകൈയനാണെന്നതു പ്ലസ് പോയിന്റാണ്. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരാണ് മറ്റു ഇടംകൈ ഓപ്ഷനുകള്‍. നിലവില്‍ ടീമിലെ ഏതൊരു സീനിയര്‍ താരത്തിനും പകരം വയ്ക്കാന്‍ കഴിയുന്ന ഇടംകൈന്‍ താരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 27, 2023, 13:54 [IST]
Other articles published on Jun 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+