For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഏകദിനത്തില്‍ സഞ്ജു വേണം, ഇന്ത്യ ടീമിലേക്ക് തിരിച്ച് വിളിക്കൂ- കാരണമിതാ

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യ പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. തോല്‍വി അറിയാതെ ഫൈനലില്‍ എത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരിക്കുകയാണ്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര കളി മറന്നപ്പോള്‍ വെറും 240 റണ്‍സില്‍ ഇന്ത്യ ഒതുങ്ങി. 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ഓസ്‌ട്രേലിയ ജയം നേടിയെടുത്തത്. അഹമ്മദാബാദില്‍ കളി കാണാനെത്തിയ ഒന്നര ലക്ഷത്തോളം ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ഓസീസിന്റെ കിരീട നേട്ടം.

തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കായുള്ള മുറവിളി ശക്തമാണ്. ലോകകപ്പില്‍ നിന്ന് ഇന്ത്യ ചില താരങ്ങളെ തഴഞ്ഞതിന്റെ ഫലമാണിതെന്ന തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത് സഞ്ജു സാംസണിന്റെ പേരാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴപ്പെടുകയായിരുന്നു. പകരക്കാരനായെത്തിയ സൂര്യകുമാര്‍ യാദവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ഇന്ത്യ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാണ്. സഞ്ജുവിനെ ഇന്ത്യ ഏകദിനത്തിലേക്ക് തിരിച്ചുവിളിക്കേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യക്ക് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള മികച്ച വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

രാഹുല്‍ മോശമല്ലാത്ത വിക്കറ്റ് കീപ്പറാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ പിഴവ് സംഭവിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ രാഹുലിന്റെ കീപ്പിങ്ങിലെ പിഴവുകളിലൂടെ 10 റണ്‍സിനോടടുത്ത് ഇന്ത്യക്ക് എക്‌സ്ട്രാസായി പോയി. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഇന്ത്യക്ക് മികച്ച സാങ്കേതികതയുള്ള ഒരു വിക്കറ്റ് കീപ്പറെയാണ് ആവശ്യം. ഇഷാന്‍ കിഷനുണ്ടെങ്കിലും മധ്യനിരയിലെ വിശ്വസ്തനെന്ന് പറയാനാവില്ല.

sanju samson

അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലൊരു മധ്യനിര വെടിക്കെട്ട് ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമാണ്. രണ്ടാമത്തെ കാര്യം സഞ്ജുവിന്റെ ആക്രമണോത്സക ബാറ്റിങ് ശൈലിയാണ്. സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഗംഭീര പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ സഞ്ജു മധ്യനിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജുവിന്റെ മറ്റൊരു സവിശേഷത സ്പിന്നിനെ നന്നായി നേരിടുമെന്നതാണ്.

ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്‍ ദൗര്‍ബല്യമുണ്ട്. എന്നാല്‍ സഞ്ജുവിന് അതില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യ ടീമില്‍ ഇടം നല്‍കേണ്ടതായുണ്ട്. ഗെയിം ചെയിഞ്ചറായ സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമാണെന്നതാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന് സ്ഥിരതയില്ലെങ്കിലും ഏകദിനത്തില്‍ അദ്ദേഹത്തിന് മികച്ച റെക്കോഡുകള്‍ അവകാശപ്പെടാം. സൂര്യകുമാര്‍ യാദവിനെക്കാള്‍ മികച്ച ശരാശരിയും സഞ്ജുവിനുണ്ട്.

എതിര്‍ ബൗളര്‍മാരെ വേഗത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. ക്രീസില്‍ നില്‍ക്കുന്ന സമയത്തോളം എതിര്‍ ബൗളര്‍മാര്‍ക്ക് ചങ്കിടിപ്പാകും. സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യയുടെ മറ്റ് താരങ്ങള്‍ക്കും സഹായകരമാവും. അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് സഞ്ജുവിന് ഏകദിനത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്. അതിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

ഇഷാന്‍ കിഷനെ ടോപ് ഓഡറില്‍ മാത്രമെ വിശ്വസ്തനായി കാണാന്‍ സാധിക്കൂ. റിഷഭ് പന്ത് പരിക്കിന്റെ ഇടവേളക്ക് ശേഷം അടുത്ത ഐപിഎല്ലിലൂടെയാവും തിരിച്ചെത്തുക. താരത്തിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഫോമിലേക്കെത്താന്‍ കൂടുതല്‍ സമയം റിഷഭിന് വേണ്ടി വന്നേക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിന് കൂടുതല്‍ പിന്തുണ നല്‍കുകയും അടുത്ത ഏകദിന ലോകകപ്പിലേക്ക് വളര്‍ത്തുകയും ചെയ്യുന്നതാണ് ടീമിന് നല്ലത്.

Story first published: Monday, November 20, 2023, 12:01 [IST]
Other articles published on Nov 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+