For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വരുന്നത് ലോകകപ്പാണ്, കളി കാര്യമാവും! സഞ്ജുവിനെ വിട്ടാല്‍ നഷ്ടം ഇന്ത്യക്ക്

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ഇനി 100 ദിവസത്തില്‍ താഴെ മാത്രമാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിന്റെ മല്‍സരക്രമവവും വേദികളുമെല്ലാം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചിനു നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് കന്നിയങ്കം. ഇന്ത്യയുടെ ആദ്യ പോരാട്ടം എട്ടിനു കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്.

വരാനിരിക്കുന്ന ഓരോ ഏകദിന മല്‍സരങ്ങളും ഇന്ത്യക്കു ലോകകപ്പിനുള്ള റിഹേഴ്‌സല്‍ കൂടിയാണ്. അതുകൊണ്ടു തന്നെ എല്ലാ മല്‍സരങ്ങളും ഒരേ പ്രാധാന്യത്തോടെ തന്നെ ടീം സമീപിക്കേണ്ടതുണ്ട്. ടീമില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനൊന്നും ഇനി ഇന്ത്യക്കു മുന്നില്‍ സമയമില്ല. കഴിയാവുന്നത്രയും ഒരേ ടീമിനെ തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇറക്കുന്നതായിരിക്കും ഇന്ത്യക്കു ഗുണം ചെയ്യുക.

SANJU SAMSON

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുമോയെന്ന കാര്യം സംശയമാണ്. പരിക്കേറ്റു വിശ്രമിക്കുന്ന അദ്ദേഹം ലോകകപ്പിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനിടയില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ റിഷഭിന്റെ പകരക്കാരനായി ഇന്ത്യക്കു തീര്‍ച്ചയായും പരിഗണിക്കാവുന്നയാളാണ് സഞ്ജു സാംസണ്‍.

നിലവില്‍ അദ്ദേഹം ടീമിലെ സ്ഥിരാംഗമല്ല. വലപ്പോഴും മാത്രമാണ് അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാറുള്ളത്. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിനെ ഇന്ത്യ പരമാവധി പിന്തുണയ്‌ക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

28 കാരനായ സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള താരമാണെന്നതാണ് ആദ്യത്തെ കാരണം. ടി20യിലും ഏകദിനത്തിലുമായി 28 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളയാളാണ് അദ്ദേഹം. കൂടാതെ ഐപിഎല്ലില്‍ 152 മല്‍സരങ്ങളിലും സഞ്ജു കളിച്ചു കഴിഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 115 മല്‍സരങ്ങളില്‍ നിന്നായി 3000ത്തിന് മുകളില്‍ റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. 90ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്.

രാജസ്ഥാന്‍ റോയല്‍സിനെ 2021 മുതല്‍ നയിക്കുന്നതിന്റെ അനുഭവസമ്പത്തും സഞ്ജുവിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഐപിഎല്‍ പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ക്യാപ്റ്റനായതിനാല്‍ ലോകകപ്പിലെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇതു അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

വൈവിധ്യമാണ് സഞ്ജുവിനെ ഇന്ത്യ പിന്തുണയ്‌ക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. ബാറ്റിങില്‍ വളരെയധികം വൈവിധ്യമുള്ളയാളാണ് അദ്ദേഹം. ടീം ആവശ്യപ്പെടുന്ന ഏതു റോളിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് സഞ്ജു. ഈ തരത്തിലുള്ള താരങ്ങളെ നമുക്ക് അധികം കാണാനും സാധിക്കില്ല. മല്‍സരത്തിലെ സാഹചര്യം അനുസരിച്ച് സഞ്ജുവിനെ മുന്‍ നിരയിലെ ഫിനിഷറുടെ റോളിലോ ഇന്ത്യക്കു ഇറക്കാന്‍ സാധിക്കും.

SANJU SAMSON

ടീമിന്റെ ആവശ്യം മനസ്സിലാക്കി തന്റെ ഗെയിമിനെ മാറ്റിയെടുക്കുന്ന ശൈലിയാണ് സഞ്ജുവിന്റേത്. പ്രതിസന്ധി ഘട്ടങ്ങളില്‍ നങ്കൂരമിട്ട് കളിക്കാനും അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ട ഘട്ടത്തില്‍ തകര്‍ത്തടിക്കാനും അദ്ദേഹത്തിനു സാധിക്കും. ഐപിഎല്ലിലും നേരത്തേ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചപ്പോഴുമെല്ലാം സഞ്ജുവിന്റെ ഈ മികവ് നമ്മള്‍ കണ്ടിട്ടുള്ളതാണ്. സ്പിന്‍ ബൗളിങിനെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരം കൂടിയാണ് സഞ്ജു. ഇതു ലോകകപ്പില്‍ വളരെ നിര്‍ണായകമായ കാര്യവുമാണ്.

മികച്ച വിക്കറ്റ് കീപ്പറാണെന്നതാണ് സഞ്ജുവിനെ ഇന്ത്യ പിന്തുണയ്‌ക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. വിക്കറ്റിനു പിന്നില്‍ ചടുലമായി സേവുകളും ക്യാച്ചുകളും സ്റ്റംപിങുകളും നടത്താന്‍ അദ്ദേഹത്തിനു കഴിയും. നിലവില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളാണെങ്കിലും ഈ രണ്ടു പേരേക്കാള്‍ വിക്കറ്റ് കീപ്പിങില്‍ കേമന്‍ സഞ്ജുാവാണ്.

ഇഷാന്‍ വിക്കറ്റ് കീപ്പിങില്‍ ഇനിയും ചില കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട്. രാഹുലാവട്ടെ ഒരു അംഗീകൃത വിക്കറ്റ് കീപ്പറുമല്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ വിക്കറ്റ് കീപ്പിങ് ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ഈ രണ്ടു പേരേക്കാള്‍ ഏറെ മുന്നിലാണ് സഞ്ജുവിന്റെ സ്ഥാനം. ലോകകപ്പ് പോലെയൊരു വലിയൊരു ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ആവശ്യവും ഇങ്ങനെയൊരു വിക്കറ്റ് കീപ്പറെയാണ്.

Story first published: Monday, July 3, 2023, 14:57 [IST]
Other articles published on Jul 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+