Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാക് പടയെക്കൊണ്ടാവില്ല! വന്‍ റിസ്‌ക്, ഇന്ത്യ- കിവീസ് സെമി ഉറപ്പിച്ചു?

ലോകകപ്പ് സെമി ഫൈനലിന്റെ ചിത്രം ഏറെക്കുറെ തെളിഞ്ഞിരിക്കുകയാണ്. ഒരു സെമി ഫൈനലിനെക്കുറിച്ച് വ്യക്തത വന്നുകഴിഞ്ഞു. ആദ്യ സെമിയെക്കുറിച്ച് മാത്രമാണ് ഇനി അറിയാനുള്ളത്. ഇന്ത്യ, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരാണ് ഇതിനകം സെമിയിലേക്കു ടിക്കറ്റെടുത്ത ടീമുകള്‍. ഇവരില്‍ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കിക്കഴിഞ്ഞു. സൗത്താഫ്രിക്കയും ഓസീസും രണ്ട്, മൂന്ന് സ്ഥാനങ്ങളിലൊന്നും ഉറപ്പാക്കി. ഒന്നും നാലും സ്ഥാനക്കാര്‍ തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയില്‍ രണ്ടും മൂന്നുംസ്ഥാനക്കാരും ഏറ്റുമുട്ടും.

ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ എതിരാളികളെയാണ് ഇനി അറിയാനുള്ളത്. രണ്ടാം സെമിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരാവാന്‍ മൂന്നു ടീമുകളാണ് രംഗത്തുള്ളത്. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണിത്. ഇവര്‍ക്കെല്ലാം തുല്യ പോയിന്റുമാണുള്ളത്.

IND PAK

നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനാണ് നേരിയ മുന്‍തൂക്കം (+0.398). പാകിസ്താന്‍ (+0.036) രണ്ടാംസ്ഥാനത്തും അഫ്ഗാന്‍ (-0.338) മൂന്നാംസ്ഥാനത്തുമാണ്. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയും പാകിസ്താനു തമ്മിലുള്ള ഡ്രീം സെമി ഫൈനലിനാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. പക്ഷെ അതു സംഭവിക്കാനുള്ള സാധ്യത കുറവാണെന്നു തന്നെ പറയേണ്ടി വരും.

മൂന്നു ടീമുകളില്‍ സെമി ഫൈനലിലെത്താന്‍ ഏറ്റവും എളുപ്പം ന്യൂസിലാന്‍ഡിനാണ്. അവര്‍ക്കു ഒരേയൊരു കാര്യം സംഭവിച്ചാല്‍ മതി. നാളെ (വ്യാഴം) നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തുകയാണ് കിവികള്‍ക്കു വേണ്ടത്.

പാകിസ്താനേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ അവര്‍ക്കു അതേക്കുറിച്ചും ആശങ്കയില്ല. നിലവിലെ ഫോമും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയതുമെല്ലാം പരിഗണിക്കുമ്പോള്‍ ലങ്കയ്‌ക്കെതിരേ ന്യൂസിലാന്‍ഡ് മികച്ച മാര്‍ജിനില്‍ തന്നെ വിജയം കൊയ്യാനാണ് സാധ്യത.

പാകിസ്താനുമായുള്ള അവസാന കളിയില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് കിവികള്‍ക്കു ജയിക്കാനാവാതെ പോയത്. 400ന് മുകളില്‍ റണ്‍സ് നേടിയിട്ടും മഴ വില്ലനായി എത്തിയതോടെ കളി മുടങ്ങുകയും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്‍ ജയിച്ചുകയറുകയുമായിരുന്നു. ലങ്കയ്‌ക്കെതിരേ കിവികള്‍ സര്‍വ്വശക്തിയോടെ ആഞ്ഞടിക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ മല്‍സരം ജയിച്ച് ന്യൂസിലാന്‍ഡ് സെമിയിലും കടക്കും.

പക്ഷെ പാകിസ്താനു ഇത്ര സിംപിളല്ല കാര്യങ്ങള്‍. നെറ്റ് റണ്‍റേറ്റില്‍ കിവികളേക്കാള്‍ പികിലായതിനാല്‍ തന്നെ ജയത്തോടെ നെറ്റ് റേറ്റും മെച്ചപ്പെടുത്തണം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടാണ് ശനിയാഴ്ച നടക്കുന്ന കളിയില്‍ പാകിസ്താനെ കാത്തിരിക്കുന്നത്. ഈ കളിയില്‍ വലിയൊരു മാര്‍ജിനില്‍ പാക് പടയ്ക്കു ജയിക്കേണ്ടണ്ട്.

KIWIS

ശ്രീലങ്കയോടു നാളെ ന്യൂസിലാന്‍ഡ് പരാജയപ്പെടുകയാണെങ്കില്‍ സെമിയിലെത്താന്‍ പാകിസ്താന് അവസാന കളിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം മതി. പക്ഷെ കിവികളെ ലങ്ക വീഴ്ത്താന്‍ സാധ്യത തീരെ കുറവാണ്.

ന്യൂസിലാന്‍ഡ് ജയിക്കുകയാണങ്കില്‍ പാകിസ്താന് അവസാന കളിയില്‍ ഇംഗ്ലണ്ടിനെ 130 റണ്‍സിനോ, അതിനു മുകളിലോ മാര്‍ജിനില്‍ പരാജയപ്പെടുത്തിയേ തീരൂ. എങ്കില്‍ മാത്രമേ തുല്യ പോയിന്റായാല്‍ (10 പോയിന്റ്) നെറ്റ് റണ്‍റേറ്റില്‍ കിവികളെ പിന്തള്ളി പാകിസ്താന്‍ സെമിയിലേക്കു യോഗ്യത നേടുകയുള്ളൂ.

നിലവിലെ പാക് ബൗളര്‍മാരുടെ ഫോം പരിഗിക്കുമ്പോള്‍ 130 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന കാര്യം സംശയമാണ്. ഈ കാരണങ്ങളാല്‍ തന്നെ സെമിയില്‍ ഇന്ത്യയുടെ എതിരാളിയായി പാകിസ്താന്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലായിരിക്കും സെമി ഫൈനലില്‍ മുഖാമുഖം വന്നേക്കുക.

Story first published: Wednesday, November 8, 2023, 13:41 [IST]
Other articles published on Nov 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+