For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 7-0, 'മാന്‍ഡ്രേക്കിനെ' ഇറക്കാന്‍ ഐസിസി, ഇന്ത്യ ഫൈനലില്‍ തോല്‍ക്കും! കപ്പ് ഓസീസിന്

ലോകകപ്പില്‍ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ക്രിക്കറ്റിലെ പുതിയ വിശ്വവിജയികള്‍ ആരെന്ന ചോദ്യത്തിനു ഞായറാഴ്ച അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഉത്തരം ലഭിക്കും. മൂന്നാം ലോക കിരീടമെന്ന സ്വപ്‌നവുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാമത്തെ ലോകകപ്പാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. പക്ഷെ ഫൈനലിനു മുമ്പ് ഇന്ത്യ ഭയപ്പെട്ട ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. ഇതു എന്താണെന്നു അറിയാം.

ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ഇന്ത്യയുടെ പേടിസ്വപ്‌നമായിട്ടുള്ള അംപയറാണ് ഇംഗ്ലീഷുകാരനായ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോ. ഇന്ത്യയെ സംബന്ധിച്ച് മാന്‍ഡ്രേക്ക് തന്നെയാണ് അദ്ദേഹമെന്നു ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഉറപ്പിച്ച് പറയാം. ഇതേ കെറ്റ്ല്‍ബൊറോ ഫൈനലിലും അംപയര്‍മാരുടെ പാനലില്‍ ഉണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

INDIA

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനലിലെ അംപയര്‍മാരെ ഐസിസി പ്രഖ്യാപിച്ചത്. ഇക്കൂട്ടത്തില്‍ കെറ്റ്ല്‍ബൊറോയുമുണ്ട്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളാണ് അദ്ദേഹം. മറ്റൊരു ഓണ്‍ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ്. ജോയസല്‍ വില്‍സണാണ് തേര്‍ഡ് അംപയര്‍. മാച്ച് റഫറിയായി ആന്‍ഡി പൈക്രോഫ്റ്റിനെയും നിയമിച്ചിട്ടുണ്ട്.

നേരത്തേ ഇന്ത്യയുടെ ഏഴു നോക്കൗട്ട് മല്‍സരങ്ങളിലാണ് കെറ്റ്ല്‍ബൊറോ അംപയര്‍മാരുടെ ലിസ്റ്റിലുണ്ടായിട്ടുള്ളത്. ഇവയിലെല്ലാം ടീം പരാജയപ്പെടുകയും ചെയ്തു. 2014ലെ ഐസിസി ടി20 ലോകകപ്പിന്റെ ഫൈനല്‍ മുതലാണ് ഇന്ത്യയുടെ വില്ലനായി അദ്ദേഹം മാറിയത്.

അന്നു ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്ന കലാശക്കളിയില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയോടു ഫൈനലില്‍ ആറു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. ഈ മല്‍സരത്തിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളായിരുന്നു കെറ്റ്ല്‍ബൊറോ.

2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ കൊമ്പുകോര്‍ത്തപ്പോഴും ഓണ്‍ഫീല്‍ഡ് അംപയര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ധോണി നയിച്ച ഇന്ത്യ ഓസീസിനോടു തോറ്റ് ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു.

2016ലെ ടി20 ലോകകപ്പ് സെമിയിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരിലൊരാള്‍ കെറ്റ്ല്‍ബൊറോയായിരുന്നു. ഇന്ത്യയെ ഏഴു വിക്കറ്റിനു തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടക്കുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ല കെറ്റ്ല്‍ബൊറോ ശാപം. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യ കൊമ്പുകോര്‍ത്തപ്പോഴും ഓണ്‍ഫീല്‍ഡ് അംപയറായിരുന്നു അദ്ദേഹം. ഇന്ത്യയെ തുരത്തി പാകിസ്താന്‍ കിരീടവും ചൂടി.

2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഓണ്‍ഫീല്‍ഡ് അംപയര്‍മാരുടെ കൂട്ടത്തില്‍ കെറ്റ്ല്‍ബൊറോയുണ്ടായിരുന്നു. വിരാട് കോലി നയിച്ച ഇന്ത്യ സെമിയില്‍ തോല്‍ക്കുകയിും ചെയ്തു. 18 റണ്‍സിനു ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

KETTLEBOROUGH

വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ മാത്രമല്ല റെഡ് ബോള്‍ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടിലും ഇന്ത്യയുടെ പേടിസ്വപ്‌നമാണ് കെറ്റ്ല്‍ബൊറോ. അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയര്‍ തന്നെ ആവണമെന്നില്ല. അംപയറെന്ന നിലയില്‍ കെറ്റ്ല്‍ബൊറോയുടെ സാന്നിധ്യം എവിടെയുണ്ടായാലും ഇന്ത്യക്കു തോല്‍വി തെയാണ് ഫലം.

2021ല്‍ പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കെറ്റ്ല്‍ബൊറോ ടിവി അംപയറായിരുന്നു. ഇതോടെ ഇന്ത്യയുടെ കഷ്ടകാലവും തുടങ്ങി. ന്യൂസിലാന്‍ഡിനോടു ഫൈനലില്‍ തോറ്റ ഇന്ത്യ ലോക കിരീടം കൈവിടുകയായിരുന്നു.

ഏറ്റവും അവസാനമായി ഈ വര്‍ഷം ഐസിസിയുടെ രണ്ടാമത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചപ്പോഴും ടിവി അംപയറായിരുന്നു കെറ്റ്ല്‍ബൊറോ. ഇതോടെ ഇന്ത്യക്കു പണിയും കിട്ടി. രോഹിത് ശര്‍മ നയിച്ച ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

Story first published: Saturday, November 18, 2023, 6:36 [IST]
Other articles published on Nov 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+