For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ആറിലും ജയിച്ചു, എന്നിട്ടും ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ തലപ്പത്തല്ല! കാരണമിതാണ്

മുംബൈ: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ കുതിക്കുകയാണ്. ആറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കളിച്ച ആറ് മത്സരവും ജയിച്ച ഏക ടീം ഇന്ത്യയാണ്. ഓസ്‌ട്രേലിയ, പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളെയെല്ലാം ഇന്ത്യ തോല്‍പ്പിച്ചു. ഇനി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് മത്സരം മാത്രമാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ജയിച്ച മത്സരങ്ങളിലെല്ലാം സര്‍വാധിപത്യം കാട്ടാന്‍ രോഹിത്തിനും സംഘത്തിനുമായി.

എന്നാല്‍ ആറ് മത്സരവും ജയിച്ച ഏക ടീമായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ തലപ്പത്തെത്താത്തത്?. 12 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 1.405 ആണ്് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ തലപ്പത്തല്ല. ആറ് മത്സരത്തില്‍ ഒരു മത്സരം തോറ്റ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ് നെറ്റ് റണ്‍റേറ്റില്‍ തലപ്പത്ത്. 2.032 എന്ന മോഹിപ്പിക്കുന്ന നെറ്റ് റണ്‍റേറ്റാണ് ആവര്‍ക്കുള്ളത്.

india, cricket

അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. എന്നിട്ടും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.5 കടന്നില്ല. ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനമാണ് നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നതിന് തടസമായത്. 50 ഓവര്‍ ബാറ്റുചെയ്ത് 229 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. 129 റണ്‍സിന് ഇംഗ്ലണ്ടിനെ കൂടാരം കയറ്റാനായെങ്കിലും ആകെയുള്ള ഇന്ത്യയുടെ റണ്‍സ് നോക്കുമ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നതല്ല.

ഇംഗ്ലണ്ടിനെതിരേ 300ന് മുകളില്‍ റണ്‍സ് നേടാനായിരുന്നെങ്കില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.7ന് മുകളിലേക്കെത്തുമായിരുന്നു. എന്നാല്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യ 229ല്‍ ഒതുങ്ങിയതോടെ നെറ്റ് റണ്‍റേറ്റിനെ അത് ബാധിക്കുകയായിരുന്നു. ഇന്ത്യ വിജയം നേടുന്നതിനാല്‍ നെറ്റ് റണ്‍റേറ്റ് വലിയ പ്രശ്‌നമായി മാറുന്നില്ല. എന്നാല്‍ അടുത്ത മൂന്ന് മത്സരത്തില്‍ രണ്ട് മത്സരം ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമായി മാറും.

south africa

മൂന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 1.232 ആണ്. നാലാം സ്ഥാനത്തുള്ള ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് 0.970 ആണ്. മറ്റെല്ലാ ടീമുകളുടേയും നെറ്റ് റണ്‍റേറ്റ് നെഗറ്റീവായതിനാല്‍ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് വലിയ ഭീഷണിയായി വന്നേക്കില്ല. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടക്കാന്‍ ഇന്ത്യക്ക് പ്രയാസമാണ്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ഇന്ത്യയുടെ ഒരു എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. ഇവരോടടക്കം വലിയ ജയം നേടാതെ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ തലപ്പത്തേക്കെത്താനാവില്ല.

ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തിലേക്കൊതുങ്ങേണ്ടി വന്നതിന് കാരണം കുഞ്ഞന്‍ ടീമുകള്‍ക്കെതിരായ മത്സരം വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കാത്തതല്ല. മറിച്ച് പലപ്പോഴും രണ്ടാമത് ബാറ്റുചെയ്യേണ്ടി വന്നതാണ്. ഓസ്‌ട്രേലിയയെ 52 പന്ത് ബാക്കിയാക്കി ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. അഫ്ഗാനിസ്ഥാനെതിരേ 90 പന്ത് ബാക്കിയാക്കി എട്ട് വിക്കറ്റിന് ജയിച്ച ഇന്ത്യ പാകിസ്താനെതിരേ 117 പന്ത് ബാക്കിയാക്കി 7 വിക്കറ്റിന്റെ ജയമാണ് നേടിയത്.

ബംഗ്ലാദേശിനെതിരേ 51 പന്ത് ബാക്കിയാക്കി 7 വിക്കറ്റിന് ജയിച്ച ഇന്ത്യ ന്യൂസീലന്‍ഡിനെ 12 പന്ത് ബാക്കിയാക്കി നാല് വിക്കറ്റിനും തോല്‍പ്പിച്ചു. ആദ്യത്തെ അഞ്ച് മത്സരത്തിലും ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നാണ് ജയിച്ചത്. അതുകൊണ്ടുതന്നെ ടീം സ്‌കോര്‍ 300 കടന്നത് അപൂര്‍വ്വമായാണ്. എന്നാല്‍ ദക്ഷിണാഫ്രിക്ക മിക്ക മത്സരങ്ങളിലും 300ന് മുകളിലുള്ള സ്‌കോറാണ് നേടിയത്. ആകെ പന്തുകളുടെ എണ്ണവും നേടിയ റണ്‍സും പരിശോധിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക വളരെ മുന്നിലാണ്. ഇതാണ് നെറ്റ് റണ്‍റേറ്റിലും പ്രതിഫലിക്കുന്നത്.

Story first published: Monday, October 30, 2023, 17:16 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+