For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇത്തവണ നേടണം, ഇല്ലെങ്കില്‍ ഇന്ത്യ എത്ര കാത്തിരിക്കണം? ശാസ്ത്രി പറയുന്നത് ഇങ്ങനെ

2011ലെ ലോകകപ്പ് നേട്ടത്തിനു ശേഷം വീണ്ടുമൊരു ലോകകിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ ടീമിനു ഇത്തവണ ലഭിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കോച്ചുമായ രവി ശാസ്ത്രി. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടൂര്‍ണമെന്റില്‍ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച ഒമ്പതു മല്‍സരങ്ങളിലും ജയിച്ച് രാജകീയമായിട്ടാണ് ഇന്ത്യ ഇത്തവണ സെമിയിലേക്കു ടിക്കറ്റെടുത്തിരിക്കുന്നത്. ബുധനാഴ്ച മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

രാജ്യം പൂര്‍ണമായും ലോകകപ്പിന്റെ ഭ്രാന്തമായ ആവേശത്തിലാണ് . 12 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇന്ത്യ അവസാനമായി ലോകകപ്പുയര്‍ത്തിയത്. വീണ്ടും അതാവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതുവരെയുള്ള ടീമിന്റെ പ്രകടനം നോക്കിയാല്‍ കിരീടം നേടാനുള്ള ഏറ്റവും നല്ല അവസരമാണിതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. പ്രെയറി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

INDIA

ഇത്തവണ ഇന്ത്യക്കു കിരീടം നേടാന്‍ സാധിക്കാതെ പോയാല്‍ വീണ്ടുമൊരു ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ചുരുങ്ങിയത് മൂന്നു ടൂര്‍ണമെന്റുകളെടുക്കും. ഇപ്പോഴത്തെ ടീമിലെ ഏഴ്- എട്ടു താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്. ഇതു അവരുടെ അവസാനത്ത ലോകകപ്പ് കൂടിയായിരിക്കും. സാഹചര്യങ്ങളും ഇപ്പോള്‍ അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന രീതിയും പരിഗണിക്കുമ്പോള്‍ അവര്‍ക്കു കിരീടം നേടിയേ തീരൂവെന്നും ശാസ്ത്രി നിരീക്ഷിച്ചു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെയും അദ്ദേഹം പ്രശംസിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ 50 വര്‍ഷത്തിനിടിയിലെ ഏറ്റവും മികച്ച ബൗളിങ് ആക്രണമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ബൗളിങിലെ വൈവിധ്യമാണ് ഇതിനു പ്രധാനപ്പെട്ട കാരണം. ഫ്രീക്കായ ജസ്പ്രീത് ബുംറ ഇന്ത്യക്കുണ്ട്, സീം പൊസിഷന്റെ കാര്യത്തില്‍ മാസ്റ്ററായ മുഹമ്മദ് ഷമിയുണ്ട്, ഭയപ്പെടുത്തുന്ന മുഹമ്മദ് സിറാജും ടീമിലുണ്ട്.

മികവിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന കുല്‍ദീപ് യാദവും ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ബൗളിങ് ആക്രമണമെടുത്താല്‍ ഏതു സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുള്ളതാണ് ഈ നിര. എല്ലാ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനുള്ള വൈദഗ്ധ്യവും അനുഭവസമ്പത്തും അവര്‍ക്കുണ്ട്. കഴിഞ്ഞ ലോകകപ്പിനു ശേഷമാണ് അവര്‍ ഇത്രയുമധികം മെച്ചപ്പെട്ടതെന്നും ശാസ്ത്രി വിലയിരുത്തി.

ROHIT SHARMA

ബൗളര്‍മാരുടെ അനുഭവസമ്പത്ത് മാത്രമല്ല അവരെ രോഹിത് ശര്‍മ വളരെ നന്നായി ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇവര്‍ക്കെല്ലാം മല്‍സര പരിചയമുണ്ടെന്നതു ശരി തന്നെയാണ്. പക്ഷെ രോഹിത് തെറ്റായ തീരുമാനങ്ങളൊന്നുമെടുക്കില്ല.

ഇവര്‍ക്കു ബാറ്റര്‍മാരില്‍ നിന്നും തല്ലു കിട്ടുമ്പോഴേക്കും രോഹിത് ഇടപെടുകയും ഉപദേശം നല്‍കുകയും ചെയ്യും. ബൗളിങില്‍ ഇവര്‍ക്കു എവിടെ നിന്നാണ് ഇത്രയും അച്ചടക്കം വന്നതെന്നു ഇതില്‍ നിന്നും മനസ്സിലാവും. തന്റെ വിഭവങ്ങളെ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ രോഹിത്തിനായിട്ടുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

രണ്ടു സ്പിന്നര്‍മാരെയും ഒരുമിച്ച് ഒരേ സമയത്തു രോഹിത് പരീക്ഷിക്കാറില്ല. ചെറിയ ഇടവേളകളില്‍ പേസും സ്പിന്നുമെല്ലാം അദ്ദേഹം മാറി മാറി പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. ഈ കാരണത്താല്‍ ബാറ്റര്‍മാര്‍ക്കു ക്രീസില്‍ നിലയുറപ്പിക്കാനോ ഏതെങ്കിലും പ്രത്യേക ബൗളറെ ലക്ഷ്യമിട്ട് ആക്രമിക്കാനോ സാധിക്കുന്നില്ല. കളിയില്‍ എല്ലായ്‌പ്പോഴും സജീവമായി നില്‍ക്കുന്ന ക്യാപ്റ്റനാണ് രോഹിത്. രോഹിത്തിന്റെ പക്കല്‍ എല്ലായ്പ്പോഴും പ്ലാന്‍ എ, പ്ലാന്‍ ബി, അല്ലെങ്കില്‍ പ്ലാന്‍ സിയുണ്ടാവുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 13, 2023, 17:09 [IST]
Other articles published on Nov 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+