For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, സഞ്ജുവിനെ തിരിച്ചുവിളിക്കുമോ? കേരളത്തിനായി കസറുന്നു

മുംബൈ: ഏകദിന ലോകകപ്പ് മുന്നോട്ട് പോകവെ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാവുകയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ കാല്‍ക്കുഴക്ക് പരിക്കേറ്റപ്പോള്‍ സൂര്യകുമാര്‍ യാദവിന് കൈക്ക് പരിക്കേറ്റു. ഇഷാന്‍ കിഷനെ തേനീച്ച കുത്തിയപ്പോള്‍ രവീന്ദ്ര ജഡേജയെ കാല്‍ക്കുഴയുടെ പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. നാല് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. സെമിക്ക് മുമ്പ് ഇനിയും അഞ്ച് മത്സരങ്ങള്‍ ശേഷിക്കവെ ഇന്ത്യക്ക് പരിക്ക് വലിയ തലവേദനയായിട്ടുണ്ട്.

റിസര്‍വ് താരങ്ങളായി ഇന്ത്യ ആരെയും പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒന്നിലധികം താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ പകരക്കാരനെ കണ്ടെത്താനാവാതെ ഇന്ത്യ പ്രയാസപ്പെടുന്നു. ഇന്ത്യ റിസര്‍വ് താരങ്ങളായി ചിലരെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സഞ്ജു സാംസണെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യകുമാര്‍, ഇഷാന്‍, ഹാര്‍ദിക് എന്നിവരുടെ പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാകവെയാണ് സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യക്ക് മികച്ചൊരു ബാറ്റ്‌സ്മാനെയാണ് ആവശ്യം. സഞ്ജു സാംസണ്‍ മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. കേരളത്തിനായി അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. ഭേദപ്പെട്ട ഫോമില്‍ സഞ്ജു കളിക്കുന്നതിനാല്‍ ഇന്ത്യ റിസര്‍വ് താരമായി മലയാളി താരത്തെ ലോകകപ്പ് ടീമിലേക്ക് വിളിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം.

നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കേറ്റ പരിക്ക് ഗുരുതരമല്ല. സൂര്യകുമാറിന് പരിശീലനം നടത്തവെയാണ് കൈക്ക് പന്തുകൊണ്ട് പരിക്കേല്‍ക്കുന്നത്. വേദന കാരണം പരിശീലനം പാതിവഴിയില്‍ സൂര്യകുമാര്‍ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാറിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നതല്ല. ഇഷാന്‍ കിഷനെ തേനീച്ച കുത്തുകയായിരുന്നു.

suryakumar yadav

അല്‍പ്പനേരം പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും ഇഷാന്റെ പരിക്ക് കാര്യമായിട്ടുള്ളതല്ല. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും പെട്ടെന്ന് തന്നെ ഫിറ്റ്‌നസിലേക്കെത്താനായേക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ കാല്‍ക്കുഴയുടെ പരിക്ക് അല്‍പ്പം പ്രശ്‌നമാണ്. ഗുരുതരമല്ലെന്ന് പറയുമ്പോഴും കിവീസിനെതിരേ ഹാര്‍ദിക്കുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഹാര്‍ദിക്കിന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാലും സഞ്ജുവിന് വിളി പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യ പകരക്കാരനായി ഓള്‍റൗണ്ടര്‍മാരെയാവും പരിഗണിക്കുക. വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ശിവം ദുബെ എന്നിവരെല്ലാം വിളി കാത്തിരിക്കുന്നു. ഫിനിഷര്‍ റോളിലാണ് ഹാര്‍ദിക്കിനെ ഇന്ത്യ കളിപ്പിക്കുന്നത്. ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതിനെക്കാള്‍ ബൗളിങ്ങിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് പേസറെ ടീമിലേക്ക് ഉള്‍പ്പെടുത്താന്‍
നിര്‍ബന്ധിതരാവുകയാണ്.

ഇന്ത്യ കഴിയുന്നിടത്തോളം റിസര്‍വ് താരങ്ങളെ പരിഗണിക്കാതിരിക്കാന്‍ നോക്കും. ഹാര്‍ദിക്കിന് പകരക്കാരനെ പരിഗണിച്ചാലും സഞ്ജുവിന് പ്രതീക്ഷ വേണ്ട. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിലും വമ്പന്‍ ജയം ഇന്ത്യക്ക് തുടരേണ്ടതായുണ്ട്. പരിക്ക് വലക്കുന്നുണ്ടെങ്കിലും ഇതിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാവില്ല. നിലവില്‍ കെ എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായുണ്ട്. ഈ വര്‍ഷം അവസാനത്തോടെ റിഷഭ് പന്തും തിരിച്ചുവരവ് നടത്തും. ഇതോടെ സഞ്ജുവിന് മടങ്ങിവരവ് പ്രയാസം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതിന് ശേഷം ഐപിഎല്ലിലും കസറിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചേക്കും. അല്ലാത്ത പക്ഷം തിരിച്ചുവരവ് കടുപ്പമായിരിക്കും.

Story first published: Sunday, October 22, 2023, 8:56 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+