For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനലില്‍ ഇന്ത്യയുണ്ടാവും! എതിരാളിയാര്? പ്രവചിച്ച് മിസ്ബയും മാലിക്കും

ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനലിലെ എതിരാളികള്‍ ആരാവുമെന്നു ചിത്രം തെളിയും മുമ്പ് തന്നെ രോഹിത് ശര്‍മയും സംഘവും ഉറുപ്പായും ഫൈനലിലെത്തുമെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകര്‍. മുന്‍ മധ്യനിര ബാറ്റര്‍ മിസ്ബാഹുല്‍ ഹഖും സ്റ്റാര്‍ ഓള്‍റൗണ്ടറായ ഷുഐബ് മാലിക്കുമാണ് ഫൈനലില്‍ ഇന്ത്യയുണ്ടാവുമെന്നും എതിരാളികള്‍ ആരാവുമെന്നും പ്രവചിച്ചത്.

പാകിസ്താനിലെ പ്രമുഖ ചാനലായ എ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ച് പോയിന്റെ പട്ടികയിലെ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചത്. ഷെഡ്യൂള്‍ പ്രകാരം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ROHIT SHARMA

15നു മുംബൈയിലെ വാംഖഡെയിലാണ് ഇന്ത്യന്‍ ടീം ആദ്യ സെമിയില്‍ കളിക്കുക. ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നിവരിലൊരു ടീമായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. കിവികള്‍ തന്നെയായിരിക്കും സെമിയിലെത്തുകയെന്നു 99 ശതമാനവും ഉറപ്പായിക്കഴിഞ്ഞു.

നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ ഏറെ പിന്നിലാണ് പാകിസ്താന്‍. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടുമായുള്ള അവസാന റൗണ്ടില്‍ വന്‍ മാര്‍ജനില്‍ ജയിക്കാനായെങ്കില്‍ മാത്രമേ പാക് പടയ്ക്കു സെമി സാധ്യതയുള്ളൂ. 16നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുകയെന്നു ഇതിനകം തന്നെ വ്യക്തമായിക്കളിഞ്ഞു. 19ന് അടുത്ത ഞായറാഴ്ചയാണ് കലാശപ്പോര്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ തീര്‍ച്ചയായും ഇന്ത്യയുണ്ടാവുമെന്നാണ് മാലിക്കും മിസ്ബയും ഉറപ്പിച്ചു പറയുന്നത്. പക്ഷെ ആരാവും ഇന്ത്യയുടെ എതിരാളികളെന്ന കാര്യത്തില്‍ ഇരുവര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനലെന്നാണ് താന്‍ കരുതുന്നതെന്നു മാലിക്ക് വ്യക്തമാക്കി. പക്ഷെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലാവും കലാശപ്പോരെന്നാണ് മിസ്ബയുടെ പ്രവചനം.

സൗത്താഫ്രിക്കയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലിലേക്കു മുന്നേറും. അവിടെ ഇന്ത്യയുമായിട്ടാവും അവര്‍ ലോക കിരീടത്തിനു വേണ്ടി ഏറ്റുമുട്ടുകയെന്നു മാലിക്ക് വ്യക്തമാക്കി. സൗത്താഫ്രിക്കയോടു ഓസ്‌ട്രേലിയ സെമി ഫൈനലില്‍ തോല്‍ക്കും. തുടര്‍ന്നു ഇന്ത്യയുമായി സൗത്താഫ്രിക്ക ഫൈനലില്‍ ഏറ്റുമുട്ടുകയും ചെയ്യും.

ROHT BABAR

സെമിയിലെത്തിയ നാലു ടീമുകളും മികച്ചവരാണ്. ആ ദിവസം ഏതു ടീമായിരിക്കും നന്നായി കളിക്കുകയെന്നതിലാണ് ഇനി കാര്യം. പരസ്പരം തോല്‍പ്പിക്കാനുള്ള ശേഷം നാലു ടീമുകള്‍ക്കുമുണ്ട്. പക്ഷെ ഓവറോള്‍ ബാലന്‍സ് നോക്കുകയാണെങ്കില്‍ മറ്റു മൂന്നു ടീമുകള്‍ക്കും മുകളിലാണ് ഇന്ത്യയെന്നും മിസ്ബാഹ് വിശദമാക്കി.

കഴിഞ്ഞ 12 ഏകദിന ലോകകപ്പ് എടുക്കുകയാണെങ്കില്‍ ഇന്ത്യ മൂന്നു തവണയാണ് ഫൈനലില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ പരാജയപ്പെടുകയും ചെയ്തു. 1983, 2011 ലോകകപ്പുകളിലാണ് ഫൈനലില്‍ ജയിച്ച് ഇന്ത്യ വിശ്വവിജയികളായത്.

2003ലെ ഫൈനലില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യക്കു ഫൈനലില്‍ കാലിടറുകയും ചെയ്തു. അന്നു ഏകപക്ഷീയമായ കലാശക്കളിയില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ ചാംപ്യന്‍മാരാവുകയായിരുന്നു. അതേസമയം, ഓസ്‌ട്രേലിയയാവട്ടെ ഇതുവരെ ഏഴു ലോകകകപ്പ് ഫൈനലുകളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച കപ്പുയര്‍ത്താനും കംഗാരുപ്പടയ്ക്കായിട്ടുണ്ട്.

Story first published: Saturday, November 11, 2023, 13:26 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+