For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യക്കു സെമി നഷ്ടമായേക്കും! ഭീഷണി 2 ടീമുകള്‍, അത് സംഭവിച്ചാല്‍ പുറത്ത്

ലോകകപ്പില്‍ തുടര്‍ച്ചയായ ആറാമത്തെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ കരുത്തറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ പത്തു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിക്കു ഇന്ത്യ ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു. ലഖ്‌നൗവില്‍ നടന്ന കളിയില്‍ 100 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്.

ഇംഗ്ലണ്ടിനെതിരേയുള്ള മിന്നുന്ന വിജയത്തോടെ 12 പോയിന്റുമായി വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. സൗത്താഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാംസ്ഥാനം തിരികെ പിടിച്ചത്. പക്ഷെ സെമി ഫൈനലില്‍ കളിക്കുമെന്ന് ഇന്ത്യ ഉറപ്പിക്കാന്‍ വരട്ടെ. സെമി ഫൈനലില്‍ ഇന്ത്യയുണ്ടാവുമെന്നു ഇപ്പോഴും നമുക്ക് ഉറപ്പക്കാന്‍ സാധിക്കില്ല. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്തായേക്കും. ഇവ എന്തൊക്കെയെന്നു നമുക്കു നോക്കാം.

INDIA

+1.405 നെറ്റ് റണ്‍റേറ്റില്‍ 12 പോയിന്റാണ് ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ളത്. 10 പോയിന്റുമായി സൗത്താഫ്രിക്കയും (നെറ്റ് റണ്‍റേറ്റ് +2.032) എട്ടു പോയിന്റുമായി ന്യൂസിലാന്‍ഡും (നെറ്റ് റണ്‍റേറ്റ് +1.232) ഇത്ര തന്നെ പോയിന്റുമായി ഓസ്‌ട്രേലിയയും (നെറ്റ് റണ്‍റേറ്റ് +0.970) രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഇന്ത്യക്കു ഇപ്പോഴും സെമി ഉറപ്പില്ലാത്തതിന്റെ കാരണം രണ്ടു ടീമുകളാണ്. ശ്രീലങ്കയും അഫ്ഗാനിസ്താനുമാണ് ഇവര്‍. നാലു പോയിന്റ് വീതമാണ് ഇരുടീമുകള്‍ക്കുമുള്ളത്. ഇവര്‍ അഞ്ചു മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. നാലു കളികള്‍ വീതം ഈ ടീമുകള്‍ക്കു ബാക്കിയുണ്ട്. ഇതു തന്നെയാണ് ഇന്ത്യക്കു പ്രശ്നമാവുന്നത്.

അതിനാല്‍ തന്നെ ശേഷിച്ച നാലു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്താനും 12 പോയിന്റ് വീതം ലഭിക്കും. ഇന്ത്യക്കു ഇനി മൂന്നു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. നവംബര്‍ രണ്ടിനു മുംബൈയില്‍ വച്ച് ശ്രീലങ്കയുമായും അഞ്ചിന് കൊല്‍ക്കത്തയില്‍ സൗത്താഫ്രിക്കയുമായും 12ന് ബെംഗളൂരുവില്‍ നെതര്‍ലാന്‍ഡ്‌സുമായും ഇന്ത്യ ഏറ്റുമുട്ടും.

ഇവയിലെല്ലാം ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ 12 പോയിന്റുമായി ശ്രീലങ്ക, അഫ്ഗാന്‍ ടീമുകളിലൊന്ന് ഇന്ത്യക്കൊപ്പമെത്തുകയും ചെയ്യും. ഇതാണ് ഇന്ത്യയുടെ സെമി സ്ഥാനത്തിനു ഭീഷണിയാവുന്നത്. ഇന്നു ശ്രീലങ്കയും അഫ്ഗാനിസ്താനും ഏറ്റുമുട്ടുകയാണ്. ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു മാത്രമേ പിന്നീട് ഇന്ത്യക്കൊപ്പമെത്താന്‍ സാധിക്കുകയുള്ളൂ. രണ്ടിലൊരു ടീമിന്റെ ഭീഷണി ഈ മല്‍സരത്തോടെ അവസാനിക്കുകയും ചെയ്യും.

INDIA

അതുകൊണ്ടു തന്നെ കൈയെത്തംദൂരത്ത് നില്‍ക്കുന്ന സെമി ഫൈനല്‍ ബെര്‍ത്ത് കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ബാക്കിയുള്ള മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കണം. അതിനു സാധിച്ചാല്‍ 14 പോയിന്റുമായി ഇന്ത്യക്കു സെമി കളിക്കാം. ശ്രീലങ്ക, അഫ്ഗാന്‍ ടീമുകള്‍ക്ക് ഇന്ത്യക്കൊപ്പം എത്താനും സാധിക്കില്ല.

ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലുള്ള മല്‍സരം മഴ കാരണം ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യക്കു അടുത്ത മല്‍സരത്തിനു കാത്തിരിക്കാതെ തന്നെ സെമിയിലേക്കു യോഗ്യത നേടാം. കാരണം മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇരുടീമുകളും പോയിന്റ് പങ്കിടുകയാണ് ചെയ്യുക. അങ്ങനെ വന്നാല്‍ ബാക്കിയുള്ള മല്‍സരങ്ങള്‍ മുഴുവന്‍ ജയിച്ചാലും 11 പോയിന്റ് മാത്രമേ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ.

ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ചിരവൈരികളായ പാകിസ്താന്‍ തങ്ങളെ മറികടക്കില്ലെന്നു ഇന്ത്യ ഉറപ്പ് വരുത്തുകയും ചെയ്തിരിക്കുകയാണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും പാകിസ്താനു പരമാവധി 10 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. ഇന്ത്യക്കാവട്ടെ ഇപ്പോള്‍ തന്നെ 12 പോയിന്റുമുണ്ട്.

Story first published: Monday, October 30, 2023, 7:29 [IST]
Other articles published on Oct 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+