For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സൂര്യയെ കളിപ്പിക്കുന്നത് ചൂതാട്ടം! പണി കിട്ടും, കാരണം പറഞ്ഞ് ഗംഭീര്‍

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയാല്‍ പണി കിട്ടുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹത്തിനു ഏകദിനത്തില്‍ ഈ മാജിക്ക് ഇനിയും പുറത്തെടുക്കാനായിട്ടില്ല. എങ്കിലും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് സൂര്യക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ അവസാനമായി കളിച്ച ഏകദിനത്തില്‍ അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു. 590 ദിവസങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ സൂര്യയുടെ ആദ്യത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. ടി20യില്‍ ലോക ക്രിക്കറ്റില്‍ നിലവിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കാവുന്ന ബാറ്ററാണ് സൂര്യ. ഈ ഫോര്‍മാറ്റില്‍ സ്ഥിരതയോടെ റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നുണ്ട്.

SURYAKUMAR YADAV

ഏകദിനത്തില്‍ ശ്രേയസ് അയ്യരുടെ ബാക്കപ്പായിട്ടാണ് സൂര്യയെ ഇന്ത്യ കണ്ടു വച്ചിരുന്നത്. പരിക്കേറ്റ് മാര്‍ച്ച് മുതല്‍ ശ്രേയസ് കളത്തിനു പുറത്തായിരുന്നതിനാല്‍ ഏകദിനത്തില്‍ സൂര്യക്കു കൂടൂതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ച്ചയായി മല്‍സരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നിട്ടും ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സ്‌കൈയ്ക്കു കഴിഞ്ഞില്ല.

ഏകദിനത്തില്‍ 55നു മുകളില്‍ ശരാശരിയുള്ള സഞ്ജു സാംസണിനെ പോലും ഒഴിവാക്കിയാണ് സൂര്യക്കു തുടര്‍ച്ചയായി അവസരങ്ങള്‍ ഇന്ത്യ നല്‍കിയത്. എന്നാല്‍ ഈ വര്‍ഷം ഒരു ഫിഫ്റ്റി പോലുമില്ലാതെ പതറിയ താരം ഒടുവില്‍ ഓസീസിനെതിരേ അതു നേടിയെടുക്കുകയായിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സൂര്യയെ ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ കളിപ്പിക്കുന്നത് വലിയ റിസ്‌കായിരിക്കുമെന്നു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയത്. നിങ്ങള്‍ ലോകകപ്പിനായി പോവുമ്പോള്‍ സാധാരണയായി ഒരു സ്ഥിരം പ്ലെയിങ് ഇലവനുണ്ടാവും. നിങ്ങള്‍ അതില്‍ അഴിച്ചുപണിയോ, മാറ്റങ്ങളോ വരുത്തില്ല. 2011ലെ ലോകകപ്പ് ഓര്‍മയില്ലേ, നമ്മള്‍ അധികം മാറ്റങ്ങളൊന്നും ടീമില്‍ വരുത്തിയിരുന്നില്ലെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ യൂസുഫ് പഠാന്‍ തുടക്കത്തിലെ അഞ്ച്-ആറ് മല്‍സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. അതിനു ശേഷം സുരേഷ് റെയ്‌നയെയായിരുന്നു ഇറക്കിയത്. ഇത്തവണത്തെ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അവനെ 6-7 നമ്പറുകളില്‍ കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.

suryakumar yadav

പക്ഷെ അപ്പോള്‍ വലിയൊരു ചോദ്യം ആരായിരിക്കും അഞ്ചാം നമ്പറിലെന്നതായിരിക്കും. അപ്പോള്‍ രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. ഹാര്‍ദിക് പാണ്ഡ്യക്കു ആറാം നമ്പറും നല്‍കാമെന്നും ഗംഭീര്‍ വിശദമാക്കി.

സൂര്യകുമാര്‍ യാദവിനു ഫിനിഷറുടെ ചുമതല നല്‍കാവുന്നതാണ്. അവസാനത്തെ 15-20 ഓവറുകളിലായിരിക്കും അവനു ബാറ്റ് ചെയ്യാന്‍ സാധിക്കുക. പക്ഷെ രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറിലും ഏകദിനത്തില്‍ നിലവിലെ ഫോം വച്ച് സൂര്യയെ ഏഴാം നമ്പറിലും കളിപ്പിക്കണമോയെന്നു തീരുമാനിക്കുന്നത് വലിയ ചൂതാട്ടം തന്നെയായിരിക്കും. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ടീം ലോകകപ്പില്‍ നടത്തുകയാണെങ്കില്‍ അതു ടോപ്പ് ഫോറിന്റെ ഉത്തരവാദിത്വം ഒരുപാട് വര്‍ധിപ്പിക്കുമെന്നും ഗംഭീര്‍ വിലയിരുത്തി.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Sunday, September 24, 2023, 7:58 [IST]
Other articles published on Sep 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+