For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഗില്ലിന് പനി, ഇപ്പോഴിതാ ഹാര്‍ദിക്കിന് പരിക്ക്! ചങ്കിടിപ്പോടെ ഇന്ത്യ

മുംബൈ: ഏകദിന ലോകകപ്പിലെ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേ നടക്കാന്‍ പോവുകയാണ്. ചെന്നൈയാണ് മത്സരത്തിന് വേദിയാവുന്നത്. പോരാട്ടത്തിനായി ഇന്ത്യ അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് കടക്കവെ ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കിയാണ് ശുബ്മാന്‍ ഗില്ലിന്റെ പനി വാര്‍ത്ത എത്തുന്നത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ഗില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, സിക്‌സര്‍ റെക്കോഡുകളെല്ലാം നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ചങ്കിടിപ്പേറ്റി മറ്റൊരു റിപ്പോര്‍ട്ട് കൂടിയെത്തുകയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് ആശങ്കയായി മാറിയിരിക്കുന്നത്. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ ഹാര്‍ദിക് പാണ്ഡ്യയുടെ വിരലിന് പന്തടിച്ചുവെന്നാണ് വിവരം.

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ സുബയാന്‍ ചക്രവര്‍ത്തിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഹാര്‍ദിക്കിന്റെ പരിക്ക് വാര്‍ത്ത പുറത്തുവിട്ടത്. കൈവിരലിന് പന്തടിച്ചതിന് ശേഷം അദ്ദേഹം പരിശീലനം നടത്തിയിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യന്‍ ആരാധകരും നിരാശരായിരിക്കുകയാണ്. ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ പ്ലേയിങ് 11ലെ ഏറ്റവും നിര്‍ണ്ണായക താരമാണ് ഹാര്‍ദിക്.

അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. പകരക്കാരനായി പരിഗണിക്കാന്‍ മറ്റൊരു താരം ഇന്ത്യന്‍ ടീമിലില്ല. പേസറായി ഹാര്‍ദിക്കുള്ളതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാരെ മാത്രം കളിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവമുണ്ടായാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 ആകെ താളം തെറ്റു. ഇന്നലെയാണ് ഹാര്‍ദിക്കിന്റെ പരിക്ക് വാര്‍ത്ത പുറത്തുവരുന്നത്.

hardik pandya

പരിക്കിന് ശേഷം ഹാര്‍ദിക് പരിശീലനം നിര്‍ത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രണ്ട് ദിവസം കൂടി മത്സരത്തിനായുള്ളതിനാല്‍ ഹാര്‍ദിക്കിന് കളിക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഹാര്‍ദിക്കിന് പരിക്കുണ്ടെങ്കില്‍ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയില്ല. കാരണം ആദ്യ മത്സരത്തില്‍ത്തന്നെ സാഹസം കാട്ടുകയും ഹാര്‍ദിക്കിന്റെ പരിക്ക് ഗുരുതരമാവുകയും ചെയ്താല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

ഇക്കാരണത്താല്‍ത്തന്നെ ചെറിയ പരിക്കുണ്ടെങ്കില്‍ പോലും ഹാര്‍ദിക്കിനെ ഇന്ത്യ കളിപ്പിക്കില്ല. ശുബ്മാന്‍ ഗില്ലിന് പകരം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഹാര്‍ദിക് കളിക്കാതെ വന്നാല്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെയോ ആര്‍ അശ്വിനെയോ പകരക്കാരനായി കളിപ്പിക്കേണ്ടി വരും. ഇവരില്‍ ആരുവന്നാലും ഹാര്‍ദിക്കിന്റെ അഭാവം നികത്താനാവില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഹാര്‍ദിക് കളിക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

എന്നാല്‍ ഹാര്‍ദിക്കിന്റെ പരിക്കിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയക്കെതിരേ ജയിച്ച് തുടങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പെത്തുന്നത്. ഇത്തവണ കപ്പിലേക്കെത്താനായില്ലെങ്കില്‍ ഇന്ത്യക്കത് വലിയ നഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഓസീസിനെ തകര്‍ത്ത് വരവറിയിക്കാനാവും ഇന്ത്യ ശ്രമിക്കുക.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ഓസീസിനെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ താരനിരയാണ് ഇന്ത്യക്കുള്ളത്. മാച്ച് വിന്നര്‍മാരാല്‍ സമ്പന്നമായ ഓസീസ് ഏത് എതിരാളികളേയും വിറപ്പിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ജയിക്കാന്‍ ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

Story first published: Friday, October 6, 2023, 15:57 [IST]
Other articles published on Oct 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+