ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിനു പ്രതീക്ഷയേകി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അതിവേഗം പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഏകദിന ഫോര്‍മാറ്റില്‍ വളരെ പ്രധാനപ്പെട്ട താരം കൂടിയാണ് അദ്ദേഹം. ടി20യില്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും റിഷഭിന്റെ പ്രകടനത്തിന്റെ കര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടു തന്നെ ലോകകപ്പില്‍ അദ്ദേഹം മടങ്ങിയെത്തുന്നത് തീര്‍ച്ചയായും ബാറ്റിങ് ലൈനപ്പിനു കരുത്തേകും.
ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കളത്തിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായി റിഷഭ് പന്ത് എന്‍സിഎയില്‍ എത്തിക്കഴിഞ്ഞു. ഒന്നോ, രണ്ടോ മാസത്തിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലേക്കു അദ്ദേഹത്തിനു മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ റിഷഭിനെ ഉറപ്പായും ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പില്‍ കാണാന്‍ കഴിയും.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കാമെന്നു സ്വപ്‌നം കണ്ട സഞ്ജു സാംസണിനും ഇഷാന്‍ കിഷനും നിരാശരാവേണ്ടി വരും. എങ്കിലും ഇവരിലൊരാള്‍ക്കു ബാക്കപ്പായി ലോകകപ്പ് ടീമിലേക്കു വിളിയെത്തുമെന്ന കാര്യമുറപ്പാണ്. ഇത് ആരായിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇഷാന് തന്നെയായിരിക്കും ബാക്കപ്പായി നറുക്കുവീഴുക.
ഇത്തവണ ഐപിഎല്ലില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ റണ്ണെടുത്തത് ഇഷാനായിരുന്നു. ഏകദിനത്തില്‍ നേരത്തേ ഡബിള്‍ സെഞ്ച്വറിയടിച്ചിട്ടുള്ള താരം കൂടിയായ അദ്ദേഹം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പ്രിയപ്പെട്ടവനുമാണ്. ഈ കാര്യങ്ങളെല്ലാം നോക്കിയാല്‍ സഞ്ജുവിന് അവസരം പ്രതീക്ഷിക്കേണ്ടതില്ല.
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പൂര്‍ണ ഫിറ്റ്‌സ് വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ബെസ്റ്റ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം. നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി പുതിയ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. ശിഖര്‍ ധവാനും ലോകകപ്പ് ബെര്‍ത്ത് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഗില്ലിനേക്കാള്‍ മിടുക്കനായ മറ്റൊരാളെ ഇന്ത്യക്കു ലഭിക്കാനില്ല.

മൂന്നാം നമ്പറില്‍ പതിവുപോലെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ ടീമിനു ഏറ്റവും വിശ്വസ്തന്‍ ശ്രേയസ് അയ്യരായിരിക്കും. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക റിഷഭ് പന്തായിരിക്കും. ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തും. ഏഴാമന്‍ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയായിരിക്കും. ഇരുവരും ചേര്‍ന്നായിരിക്കും ടീമിന്റെ ഫിനിഷിങ് ദൗത്യം പൂര്‍ത്തിയാക്കുക.
ഇവര്‍ക്കു ശേഷം സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ ഊഴമായിരിക്കും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ ഏക അംഗീകൃത സ്പിന്നര്‍. യുസ്വേന്ദ്ര ചഹലും ഈ സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ കുല്‍ദീപിനാണ് മുന്‍തൂക്കം നല്‍കുക. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് മൂന്നു പേരായിരിക്കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം വെറ്ററന്‍ മുഹമ്മദ് ഷമിയും തകര്‍പ്പന്‍ ഫോമിലുള്ള മുഹമ്മദ് സിറാജും ചേരുന്നതോടെ ബൗളിങിനു മൂര്‍ച്ച കൂടും. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമേ ഈ ടീമില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളൂ.
ബാക്കപ്പ് താരങ്ങളായി വിക്കറ്റ് കീപ്പിങില്‍ ഇഷാന്‍ കിഷനെത്തുമ്പോള്‍ കെഎല്‍ രാഹുല്‍, ഐപിഎല്ലിലെ കണ്ടെത്തലായി മാറിയ ഫിനിഷര്‍ റിങ്കു സിങ്, ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്, സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരും ലിസ്റ്റിലുണ്ടാവും.