Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: മാംസാഹാരങ്ങള്‍ ഇല്ല, കോലിയുടെ പുതിയ ഭക്ഷണ ക്രമം വൈറല്‍- ഇഷ്ടം ഈ വിഭവം

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോള്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച് വിരാട് കോലിയും കൈയടി നേടുകയാണ്. ഗംഭീര ഫോമില്‍ കളിക്കുന്ന കോലി ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവിലുണ്ട്. സെമിയോടടുക്കവെ കോലിയുടെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മ നല്‍കുന്ന മികച്ച തുടക്കത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കോലിയുടെ സാന്നിധ്യം ഇന്ത്യക്ക് അത്യാവശ്യമാണ്.

34കാരനായ വിരാട് കോലി അടുത്ത ലോകകപ്പ് കൂടി കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതിനുള്ള ഫിറ്റ്‌നസ് കോലിക്കുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കോലിയുടെ ഫിറ്റ്‌നസ് നിലവാരം എല്ലാവര്‍ക്കും മാതൃകയാണ്. എങ്ങനെയാണ് കോലി ഇത്രയും ഉയര്‍ന്ന ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്? വ്യായാമം മാത്രമല്ല. ലോകകപ്പിനായി കൃത്യമായ ഭക്ഷണ ക്രമവും കോലിക്കുണ്ട്. ഇപ്പോഴിതാ കോലി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും ഇഷ്ട വിഭവങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഷെഫ് അനുഷ്മാന്‍.

'അരി ആഹാരങ്ങള്‍ കോലി കഴിക്കുന്നില്ല. പൂര്‍ണ്ണമായും ഒഴിവാക്കി. ആവിയില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കൂടുതല്‍ പ്രിയം. വെജിറ്റബിള്‍ സൂപ്പ്, സോയാബീന്‍ തുടങ്ങിയവ കഴിക്കാറുണ്ട്. പ്രധാനമായും സസ്യാഹാരങ്ങള്‍ മാത്രമാണ് കോലി കഴിക്കുന്നത്. ആവശ്യത്തിന് പ്രോട്ടീന്‍സ് ലഭിക്കുന്ന തരത്തിലുള്ള സസ്യാഹാരങ്ങളാണ് കോലി കഴിക്കുന്നത്. മിക്ക താരങ്ങളും മാംസാഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ വേവിച്ച മാംസാഹാരങ്ങളെക്കാള്‍ കൂടുതല്‍ കനലില്‍ വേവിക്കുന്ന മാംസവും മത്സ്യവുമാണ് താരങ്ങള്‍ക്കിഷ്ടം'- അന്‍ഷുമാന്‍ പറഞ്ഞു.

സോയ്, വെണ്ണ ആഹാരങ്ങളാണ് കോലിക്ക് കൂടുതല്‍ താല്‍പര്യം. ഇടക്കിടെ സൂപ്പ് കുടിക്കാന്‍ കോലി താല്‍പര്യം കാട്ടുന്നു. റാഗി ദോശയാണ് കോലിയുടെ മറ്റൊരു ഇഷ്ടവിഭവം. പ്രഭാത ഭക്ഷണമായി ഇടലിയും ദോശയും കഴിക്കാനാണ് കോലി കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ആഘോഷങ്ങളില്‍ മദ്യം കോലി ഉപയോഗിക്കാറേയില്ല. ഏത് സാഹചര്യത്തിലും കോലി തന്റെ വ്യായാമം മുടക്കാറില്ല. പല താരങ്ങളും ഇത് ചെയ്യാറില്ലെന്നതാണ് വസ്തുത.

virat kohli

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന ക്രിക്കറ്റ് താരങ്ങളെയെടുത്താല്‍ വിരലിലെണ്ണാവുന്നവരെയാണ് കാണാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ കോലി എല്ലാവരില്‍ നിന്നും വ്യത്യസ്തനായി നില്‍ക്കുകയും ഫിറ്റ്‌നസ് കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നു. തന്റെ മോശം ഫോം സമയത്തും കരുത്തായത് നിത്യേനെയുള്ള വ്യായാമ പദ്ധതികളാണെന്നാണ് കോലി പറഞ്ഞിട്ടുള്ളത്. തന്റെ പദ്ധതികളെ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് കോലി ചെയ്യുന്നത്.

ഫിറ്റ്‌നസിനായി തന്റെ ഇഷ്ട വിഭവമായിരുന്ന കോഴിയിറച്ചി കോലി ഉപേക്ഷിച്ചത് ഒരിക്കല്‍ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. കോഴി വിഭവങ്ങള്‍ കോലിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ കൊഴുപ്പിന്റെ അളവ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അദ്ദേഹം കോഴിയിറച്ചി പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സസ്യാഹാരങ്ങള്‍ മാത്രമാണ് കോലി ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണ് കോലി ചെയ്യുന്നത്.

മറ്റ് ടീമുകളുടെ ആഹാര ശീലങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. 'ന്യൂസീലന്‍ഡ് ടീമിലെ താരങ്ങള്‍ക്ക് കറികളോട് താല്‍പര്യമില്ല. എന്നാല്‍ ചില താരങ്ങള്‍ക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഇഷ്ടമാണ്. ഡെവോണ്‍ കോണ്‍വേക്ക് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണ്. പൊറോട്ടയും ദോശയുമെല്ലാം അദ്ദേഹം ചോദിക്കാറുണ്ട്' - അന്‍ഷുമാന്‍ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് കോണ്‍വേ. ചെന്നൈയിലെ ദോശ താരത്തിന്റെ ഇഷ്ട വിഭവങ്ങളിലൊന്നാണ്.

വിരാട് കോലി ഇതേ ഫിറ്റ്‌നസ് നിലവാരവും ഫോമും തുടരുകയും ഇന്ത്യയെ കിരീടത്തിലെത്തിക്കുകയും ചെയ്യുമെന്നാണ് ആരാധക പ്രതീക്ഷ. ഇന്ത്യ കിരീടം നേടണമെങ്കില്‍ കോലി ഫോമില്‍ തുടരേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Friday, October 27, 2023, 16:47 [IST]
Other articles published on Oct 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+