For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വൈഡെന്നുറപ്പ്, പക്ഷെ അംപയര്‍ വിളിച്ചില്ല! കോലിയെ സഹായിക്കാനോ? വിവാദം

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ജയം നേടിയെടുത്ത ഇന്ത്യ സെമി പ്രതീക്ഷ സജീവമാക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കായി വിരാട് കോലി സെഞ്ച്വറി നേടിയതാണ് ശ്രദ്ധേയമായത്. ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ കോലി നേടിയിരുന്നത് 74 റണ്‍സാണ്. പിന്നീടുള്ള 26 റണ്‍സ് നേടാന്‍ കോലിയെ പിന്തുണച്ചത് കെ എല്‍ രാഹുലായിരുന്നു.

സ്വന്തം നേട്ടം നോക്കാതെ രാഹുല്‍ നല്‍കിയ വലിയ പിന്തുണയാണ് കോലിയെ 48ാം ഏകദിന സെഞ്ച്വറിയിലേക്കെത്തിച്ചത്. കോലിയുടെ സെഞ്ച്വറിക്ക് പിന്നാലെ രാഹുലിന്റെ വലിയ മനസിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷം അപ്രതീക്ഷിതമായൊരു സംഭവം നടന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കാന്‍ അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോ മനപ്പൂര്‍വം വൈഡ് വിളിക്കാതിരുന്നതാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

കോലിക്ക് സെഞ്ച്വറിയിലേക്കെത്താന്‍ 3 റണ്‍സ് വേണ്ടപ്പോള്‍ ബംഗ്ലാദേശ് ബൗളര്‍ നസും അഹമ്മദ് വൈഡ് എറിഞ്ഞു. കോലിയുടെ ലെഗ് സൈഡിലൂടെ കടന്നുപോയ പന്ത് വൈഡാണെന്നുറപ്പ്. അതുകൊണ്ടുതന്നെ കോലിയും നിരാശയോടെയാണ് അംപയറെ നോക്കിയത്. എന്നാല്‍ അംപയറായ റിച്ചാര്‍ഡ് ഇത് വൈഡ് വിളിച്ചില്ല. പകരം ചിരിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

അംപയര്‍ വൈഡ് വിളിക്കാത്തതിനെ കൈയടിച്ചാണ് ഇന്ത്യന്‍ താരങ്ങളും ആരാധകരും സ്വീകരിച്ചത്. എന്നാല്‍ അംപയര്‍ നിഷ്പക്ഷനായി പെരുമാറിയില്ലെന്ന ആരോപണമാണ് ശക്തമാവുന്നത്. കോലിയെ സെഞ്ച്വറിയടിപ്പിക്കാനാണ് അംപയര്‍ ശ്രമിച്ചത്. കോലിയുടെ സെഞ്ച്വറി നേട്ടം വൈകാരികമായ അനുഭൂതിയാണ്. കോലിയുടെ ആരാധകനെന്ന നിലയില്‍ ആര്‍ക്കും അത് ആഗ്രഹിക്കാം. എന്നാല്‍ ഒരിക്കലും ഒരു അംപയര്‍ ഇതിന് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു.

kl rahul, virat kohli, rohit

ആ പന്ത് വൈഡാണെന്ന് ഏതൊരു കുഞ്ഞുകുട്ടിക്കുമറിയാം. ബൗളര്‍ മനപ്പൂര്‍വം വൈഡ് എറിഞ്ഞതായി തോന്നുന്നില്ല. അതുകൊണ്ടുതന്നെ അംപയര്‍ വൈഡ് നല്‍കി നിയമം പാലിക്കണമായിരുന്നു. എന്നാല്‍ അംപയര്‍ സ്വന്തം ഇഷ്ടപ്രകാരം കോലിയെ സെഞ്ച്വറിയടിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഐസിസി അംപയറെന്ന നിലയിലും അനുഭവസമ്പന്നനായ അംപയറെന്ന നിലയിലും റിച്ചാര്‍ഡ് കാട്ടിയത് വലിയ തെറ്റാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

കോലിയുടെ ആരാധകനെന്ന നിലയില്‍ തരംതാഴുകയാണ് അംപയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തിയല്ല അംപയര്‍ കാട്ടേണ്ടത്. ക്രിക്കറ്റ് നിയമം പിന്തുടരാനുള്ള ഉത്തരവാദിത്തം അംപയര്‍ക്കുണ്ടെന്നും നിലവില്‍ അദ്ദേഹം തീരുമാനമെടുത്തത് ഇന്ത്യയോട് കൂറുകാട്ടുന്ന തരത്തിലായെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനോടകം സംഭവം വിവാദമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അംപയര്‍ക്കെതിരേ നടപടിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കോലി ആരാധകരെല്ലാം അംപയറുടെ വീഡിയോ പങ്കുവെക്കുകയും മത്സരത്തിലെ മികച്ച നിമിഷം എന്ന കുറിപ്പോടെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കൃത്യമായി തീരുമാനം എടുക്കേണ്ട അംപയര്‍ ഇന്ത്യക്ക് അനുകൂലമാകുന്ന തരത്തില്‍ പ്രതികരിച്ചത് തികച്ചും നിയമവിരുദ്ധമാണെന്നതാണ് വസ്തുത. കോലിയുടെ സെഞ്ച്വറി ഇന്ത്യ ആഗ്രഹിക്കുന്നതുപോലെതന്നെ സെഞ്ച്വറി തടുക്കാന്‍ ബംഗ്ലാദേശും ആഗ്രഹിക്കും. അംപയറെന്ന നിലയില്‍ നിയമം നോക്കി തീരുമാനമെടുക്കാതെ അംപയര്‍ ഇന്ത്യയോട് മമത കാട്ടിയെന്നാണ് ആരോപണം.

എന്തായാലും ചരിത്ര സെഞ്ച്വറിയിലേക്കാണ് കോലി എത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ നഷ്ടമായ സെഞ്ച്വറിയുടെ നിരാശ ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ തീര്‍ക്കാന്‍ കോലിക്കായി. 48ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി കോലിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാന്‍ വെറും രണ്ട് സെഞ്ച്വറിയാണ് വേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിടാനും കോലിക്ക് സാധിച്ചു.

Story first published: Friday, October 20, 2023, 6:04 [IST]
Other articles published on Oct 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+