Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യയെ തകര്‍ക്കാം! ആ വീക്ക്‌നെസ് മുതലാക്കണം | ഓസീസിന് ഇംഗ്ലീഷ് സഹായം

ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തി ഫൈനലിനു കച്ചമുറുക്കുന്ന ടീം ഇന്ത്യയുടെ വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍മാരായ ഒയ്ന്‍ മോര്‍ഗനും നാസര്‍ ഹുസൈനും. തുടര്‍ച്ചയായി 10 മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയും സംഘവും നാളെ ഓസ്‌ട്രേലിയയുമായി ഫൈനലില്‍ കൊമ്പുകോര്‍ക്കുന്നത്.

നേരത്തേ ലീഗ് ഘട്ടത്തില്‍ ചെന്നൈയില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നു. ഇനി ഫൈനലിലും ഇതാവര്‍ത്തിക്കാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിടാന്‍ വഴിയുണ്ടെന്നു 2019ല്‍ ഇംഗ്ലണ്ടിനെ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനായ മോര്‍ഗന്‍ ചൂണ്ടിക്കാട്ടിയത്. നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറിനൊടുവില്‍ വീഴ്ത്തിയായിരുന്നു ഇംഗ്ലീഷ് ടീം കിരീടം ചൂടിയത്.

ROHIT CUMMINS

ഫൈനല്‍ പോലെയുള്ള വലിയ മല്‍സരങ്ങളില്‍ മാനസികമായ തയ്യാറെടുപ്പാണ് ഏറ്റവും പ്രധാനമെന്നാണ് മോര്‍ഗന്റെ വിലയിരുത്തല്‍. മാനസികമായ തയ്യാറെടുപ്പാണ് ഒരുപാട് വേണ്ടതെന്നു ഞാന്‍ കരുതുന്നു. ഇന്ത്യയുടെ കരുത്തിനെ മറികടക്കാന്‍ യഥാര്‍ഥ ശേഷിയുള്ള ടീം ഓസ്‌ട്രേലിയയാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

പ്രതീക്ഷയുടെ ഭാരം ഇന്ത്യയെ ബാധിക്കുമെന്നായിരിക്കും ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്. ഇന്ത്യയാവട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ തുടര്‍ന്നുപോന്ന അഗ്രസീവ് സമീപനം തുടരാനായിരിക്കും ആഗ്രഹിക്കുകയെന്നും മോര്‍ഗന്‍ വിലയിരുത്തി.

ഈ ഇന്ത്യന്‍ ടീമില്‍ വീക്ക്‌നെസ് കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവര്‍ എല്ലാ ഏരിയകളും കവര്‍ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിക്കു കാരണം നഷ്ടമായിട്ടും ഇന്ത്യ തങ്ങളുടെ താളം നഷ്ടപ്പെടുത്തിയില്ലെന്നും മോര്‍ഗന്‍ നിരീക്ഷിച്ചു.

ഇന്ത്യയുടെ ബൗളിങില്‍ എന്തെങ്കിലുമൊരു വീക്ക്‌നെസ് കണ്ടുപിടിക്കണമെന്ന ഉപദേശമാണ് ഓസ്‌ട്രേലിയക്കു നാസര്‍ ഹുസൈന്‍ നല്‍കിയത്. ബാറ്റ് ചെയ്യുമ്പോള്‍ എല്ലാ ബൗളര്‍മാരെയും ആക്രമിക്കാന്‍ ഓസീസ് ശ്രമിക്കണം. ഇതിന്റെ ഫലമായി ഏതെങ്കിലുമൊരു ബൗളര്‍ പതറിയാല്‍ അയാളെ ഓസീസ് പിന്നീട് ലക്ഷ്യമിടണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.

ഈ ലോകകപ്പില്‍ ഒരു ടീമും കുദീപ് യാദവിനെതിരേ അഗ്രസീവ് സമീപനം സ്വീകരിച്ചിട്ടില്ല. മുഹമ്മദ് സിറാജിനെ ന്യൂസിലാന്‍ഡ് ആക്രമിച്ചിരുന്നു. സിറാജിനു തല്ലുകിട്ടുകയാണെങ്കില്‍ മുഹമ്മദ ഷമി തിരിച്ചുവരും, ഇതാണ് ഈ ഇന്ത്യന്‍ ടീമിന്റെ പ്രത്യേകത. ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ഗംഭീരമാണ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ രോഹിത്തിനെ ഓസ്‌ട്രേലിയന്‍ ടീം നിര്‍ബന്ധിതനാക്കണമെന്നും ഹുസൈന്‍ വ്യക്തമാക്കി.

INDIA

അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്ത് ഇന്ത്യയുടെ എല്ലാ ബൗളര്‍മാരെയും ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാക്കേണ്ടത് ആവശ്യമാണെന്നു മോര്‍ഗന്‍ ചൂണ്ടിക്കാട്ടി. ഈ തരത്തില്‍ ആക്രമിച്ചു ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഏതു ബൗളറാണ് പതറുന്നതെന്നു ഓസ്‌ട്രേലിയ കണ്ടെത്തണം. ചിലപ്പോള്‍ അതു മുഹമ്മദ് ഷമിയായിരിക്കാം. പതറുന്ന ബൗളര്‍ ആരുമായിക്കൊള്ളട്ടെ, അയാളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഓസീസ് ബാറ്റര്‍മാര്‍ ചെയ്യേണ്ടതെന്നും മോര്‍ഗന്‍ ഉപദേശിക്കുന്നു.

തനിക്കു ലഭിച്ചിട്ടുള്ള അഞ്ചു അംഗീകൃത ബൗളര്‍മാരെ മാത്രമല്ല ഫൈനലില്‍ രോഹിത് ഉപയോഗിക്കുന്നതെന്നു ഓസ്ട്രേലിയ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നു മോര്‍ഗനും ഹുസൈനും പറയുന്നു. ഓസട്രേലിയയെപ്പോലെ റണ്‍സ് അധികം വഴങ്ങാതെ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഇന്ത്യക്കില്ലെന്നും ഇവര്‍ നിരീക്ഷിച്ചു.

നേരത്തേ സൗത്താഫ്രിക്കയുമായുള്ള സെമി ഫൈനലില്‍ രണ്ടു നിര്‍ണായക താരങ്ങളെ പുറത്താക്കാന്‍ ഓസീസിന്റെ ഓപ്പണിങ് ബാറ്ററായ ട്രാവിസ് ഹെഡിനായിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആദം സാംപ പതറിയാല്‍ 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ഗ്ലെന്‍ മാക്‌സ്വെസല്ലും ഓസീസ് നിരയിലുണ്ട്.

Story first published: Saturday, November 18, 2023, 11:02 [IST]
Other articles published on Nov 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+