Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ശ്രേയസ് 37 ബോളില്‍ 17, ഇഷാനെ അയച്ച് രോഹിത്! പിന്നെ 'ഗിയര്‍' മാറ്റി, വീഡിയോ

കൊല്‍ക്കത്ത: സൗത്താഫ്രിക്കയുമായുള്ള ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ കളിക്കളത്തിനു പുറത്തു നിന്നുള്ള ഇടപെടലിലൂടെ കൈയടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്യവെ ഇന്ത്യ നന്നായി തുടങ്ങിയ ശേഷം മധ്യ ഓവറുകളില്‍ പതറവെയായിരുന്നു രോഹിത് ഇടപെട്ടത്. ഇതിനു ശേഷം ടീമിന്റെ സ്‌കോറിങിലും വലിയ മാറ്റമാണ് സംഭവിച്ചത്. ആദ്യത്തെ 10 ഓവറില്‍ രോഹിത്-ശുഭ്മന്‍ ഗില്‍ ജോടി 90 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

എന്നാല്‍ ഇരുവരും പുറത്തായതിനു ശേഷം സ്‌കോറിങിനു വളരെയധികം വേഗത കുറയുകയായിരുന്നു. 10 ഓവറില്‍ 90 റണ്‍സ് അക്കൗണ്ടിലുണ്ടായിരുന്ന ഇന്ത്യക്കു അടുത്ത 10 ഓവറില്‍ നേടാനായത് 34 റണ്‍സ് മാത്രമാണ്. വിരാട് കോലി ഒരു ബോളില്‍ ഒരു റണ്ണെന്ന നിലയില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ശ്രേയസ് അയ്യര്‍ റണ്ണെടുക്കാനാവാതെ ശരിക്കും പാടുപെട്ടു. 20ാം ഓവറില്‍ കോലി 38 ബോളില്‍ 37ഉം ശ്രേയസ് 34 ബോളില്‍ 11 റണ്‍സുമാണ് നേടിയത്.

SHREYAS IYER

ഇതോടെയാണ് സ്പിന്നര്‍ കേശവ് മഹാരാജെറിഞ്ഞ 21ാം ഓവറിനിടെ രോഹിത്തിന്റെ ഇടപെടല്‍ കണ്ടത്. കോച്ച് രാഹുല്‍ ദ്രാവിഡുമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. ദ്രാവിഡുമായി കൂടിയാലോചിച്ച ശേഷം ഇഷാന്‍ കിഷനെ അടുത്തേക്കു വിളിച്ച് രോഹിത് സംസാരിക്കുയായിരുന്നു.

തുടര്‍ന്നു ഓവറിനു ശേഷം രോഹിത്തിന്റെ സന്ദേശവുമായി ഗ്രൗണ്ടിലെത്തിയ ഇഷാന്‍ ഇക്കാര്യം ശ്രേയസിനെയും കോലിയെയും ധരിപ്പിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ സ്‌കോറിങില്‍ ശ്രേയസ് മാറ്റം വരുത്തുകയും ചെയ്തു.

ശ്രേയസിനു അരികിലേക്കു ഇഷാനെ രോഹിത് അയക്കുന്ന വീഡിയോ

കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്ന ശ്രേയസിനെയാണ് പിന്നീട് കണ്ടത്. 34 ബോളില്‍ നിന്നും 11 റണ്‍സെന്ന നിലയിലായിരുന്നു അദ്ദേഹം. എന്നാല്‍ അടുത്ത 29 ബോളില്‍ 40 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കെ മാര്‍ക്കോ യാന്‍സണ്‍ എറിഞ്ഞ 31ാം ഓവറില്‍ ഫോറിലൂടെ ശ്രേയസ് ഫിഫ്റ്റിയും കണ്ടെത്തി.

ROHIT DRAVID

അതിനു ശേഷം അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടിയതോടെ ഇന്ത്യ വലിയ ടോട്ടിലേക്കു കുതിക്കുകയും ചെയ്തു. ഒടുവില്‍ 37ാം ഓവറില്‍ ടീം സ്‌കോര്‍ 227ല്‍ നില്‍ക്കെയാണ് ശ്രേയസ് പുറത്തായത്. 87 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 77 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്.

സൗത്താഫ്രിക്കയ്ക്കു 327 റണ്‍സ് വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കു 327 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. 49ാം സെഞ്ച്വറി നേടിയ വിരാട് കോലിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 101 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.

121 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ 10 ഫോറുകളുണ്ടായിരുന്നു. 77 റണ്‍സെടുത്ത ശ്രേയസാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് വീണ്ടുമൊരു അഗ്രസീവ് ഇന്നിങ്‌സ് കാഴ്ചവച്ചു. 24 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമടക്കം 40 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

സൂര്യകുമാര്‍ യാദവിന്റെയും (22) രവീന്ദ്ര ജഡേജയുടെയും (29*) മികച്ച ഫിനിഷിങും ഇന്ത്യക്കു കരുത്തായി. സൂര്യ 14 ബോളില്‍ അഞ്ചു ഫോറടിച്ചപ്പോള്‍ ജഡേജ 15 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും പറത്തി.

Story first published: Sunday, November 5, 2023, 18:19 [IST]
Other articles published on Nov 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+