Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ആ 40 റണ്‍സ് ചെറുതല്ല, സഞ്ജു ലോകകപ്പ് ടീമിലേക്ക് ! സൂചന നല്‍കി മുന്‍ സെലക്ടര്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടതിനു ശേഷം ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. ഏഷ്യാ കപ്പില്‍ ബാക്കപ്പായിട്ടാണ് അദ്ദേഹം ടീമിനൊപ്പമുള്ളത്. പക്ഷെ നിലവിലെ 17അംഗ സ്‌ക്വാഡിലെ ആര്‍ക്കെങ്കിലും പരിക്കേറ്റ് പിന്‍മാറേണ്ടി വന്നാല്‍ മാത്രമേ സഞ്ജുവിനു പ്രധാന ടീമിലേക്കു വിളിയെത്തുകയുള്ളൂ.

അതു സംഭവിക്കട്ടെയെന്ന പ്രാര്‍ഥയനിലാണ് ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകര്‍. ഏഷ്യാ കപ്പില്‍ സ്ഥാനം ലഭിക്കാതെ പോയതോടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലും സഞ്ജു തഴയപ്പെടുമോയെന്ന സംശയം നിലനില്‍ക്കുകയാണ്.

SANJU SAMSON

കാരണം ഏഷ്യാ കപ്പിലെ ഏറെക്കുറെ അതേ ടീം തന്നെയായിരിക്കും ലോകകപ്പിലും ഇന്ത്യക്കു വേണ്ടി പോരിന് ഇറങ്ങുക. മാത്രമല്ല നിലവിലെ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ 17 പേരില്‍ രണ്ടു പേരെ ഒഴിവാക്കി 15 അംഗ ടീമിനെ മാത്രമേ ലോകകപ്പിനായി ഇന്ത്യക്കു തിരഞ്ഞെടുക്കാനും സാധിക്കുകയുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ വഴി അടഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ സാബ കരീം. മലയാളി താരത്തിനു എങ്ങനെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയിരിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ ബാക്കപ്പായിട്ടാണ് സഞ്ജു ഏഷ്യാ കപ്പ് സ്‌ക്വാഡിനൊപ്പം ശ്രീലങ്കയിലേക്കു പറക്കുക.

നേരത്തേയുള്ള പരിക്ക് ഭേദമായെങ്കിലും രാഹുലിന് പുതിയ പരിക്കുണ്ടെന്നായിരുന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനത്തിനു ശേഷം വിശദീകരിച്ചത്. മാത്രമല്ല പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തിലടക്കം തുടക്കത്തിലെ ചില കളികളില്‍ രാഹുല്‍ ഉണ്ടായേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെഎല്‍ രാഹുല്‍ ഇപ്പോഴും പൂര്‍ണ ഫിറ്റല്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പില്‍ സഞ്ജുവിന്റെ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും സാബ കരീം ചൂണ്ടിക്കാട്ടി. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു സാംസണ്‍ ഇപ്പോഴും പരിഗണനയില്‍ നില്‍ക്കുന്ന താരം തന്നെയാണ്. കെഎല്‍ രാഹുല്‍ പൂര്‍ണമായി ഫിറ്റല്ലെങ്കില്‍ സെലക്ടര്‍മാര്‍ ആരിലേക്കാവും നോക്കുക? അതു സഞ്ജു സാംസണ്‍ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. പകരക്കാരനായി അദ്ദേഹം ടീമിലേക്കു വരികയും ചെയ്യും.

SANJU SAMSON

അതുകൊണ്ടു തന്നെയാണ് അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു നേടിയ 40 റണ്‍സിന്റെ മൂല്യം വര്‍ധിക്കുന്നത്. അദ്ദേഹം നേടിയത് വിലപ്പെട്ട റണ്‍സ് തന്നെയായിരുന്നു. നാലാം നമ്പറില്‍ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ പോസിറ്റീവ് തന്നയാണെന്നും സാബ കരീം വിശദമാക്കി.

കാല്‍പ്പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നു ഈ വര്‍ഷം മേയ് മാസത്തിനു ശേഷം രാഹുല്‍ മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു ഫീല്‍ഡിങിനിടെയായിരുന്നു പരിക്കേറ്റത്.

തുടര്‍ന്നു മല്‍സരം പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിട്ട രാഹുല്‍ പിന്നീട് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്തു. അതിനു ശേഷം ശസ്ത്രക്രിയക്കു വിധേയനായ താരം വിശ്രമത്തിലായിരുന്നു.

പിന്നീട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് ഫിറ്റ്‌നസ് വീണ്ടെടുത്തതോടെയാണ് രാഹുലിനെ ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു പരിഗണിച്ചത്.എന്നാല്‍ ഇവിടെ വച്ച് പുതിയൊരു പരിക്ക് താരത്തിനു സംഭവിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതേ തുടര്‍ന്നാണ് സഞ്ജു ബാക്കപ്പായി ടീമിനൊപ്പമുള്ളതത്.

Story first published: Friday, August 25, 2023, 6:32 [IST]
Other articles published on Aug 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+