For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സദ്രാന് ചരിത്ര സെഞ്ച്വറി, പിന്നില്‍ സച്ചിന്റെ തന്ത്രം! ഓസീസിനെ ചതിച്ചതിങ്ങനെ

മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍. 143 പന്ത് നേരിട്ട് 8 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 129 റണ്‍സാണ് താരം നേടിയത്. സദ്രാന്റെ സെഞ്ച്വറിക്കരുത്തില്‍ അഞ്ച് വിക്കറ്റിന് 291 റണ്‍സെന്ന മികച്ച സ്‌കോറും അഫ്ഗാന്‍ പടുത്തുയര്‍ത്തി. പേരുകേട്ട ഓസീസ് ബൗളര്‍മാര്‍ തളര്‍ത്തുന്ന ബാറ്റിങ് പ്രകടനമാണ് സദ്രാന്‍ കാഴ്ചവെച്ചത്.

ഇപ്പോഴിതാ സദ്രാന്റ് സെഞ്ച്വറിക്ക് പിന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ണ്ണായക ഉപദേശമാണുള്ളത്. അഫ്ഗാന്റെ ബാറ്റിങ്ങിന് പിന്നാലെ സദ്രാന്‍ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഓസീസിനെതിരായ മത്സരത്തിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഫ്ഗാന്‍ താരങ്ങളുമായി സംസാരിച്ചിരുന്നു. ടീമിനൊപ്പം ഏറെ നേരം ചിലവിട്ട സച്ചിന്‍ താരങ്ങളോട് സംസാരിക്കുകയും ഒപ്പമിരുന്ന് ചിത്രവുമെടുത്ത ശേഷമാണ് മടങ്ങിയത്.

അഫ്ഗാന്‍ താരം സദ്രാനോടും നവീന്‍ ഉല്‍ ഹഖിനോടും സച്ചിന്‍ ഏറെ നേരം സംസാരിച്ചിരുന്നു. സച്ചിന്റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമാണ് സെഞ്ച്വറിക്ക് സഹായിച്ചതെന്നാണ് സദ്രാന്‍ തുറന്ന് പറഞ്ഞത്. 'സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഇന്നലെ സംസാരിച്ചിരുന്നു. അദ്ദേഹം തന്റെ അനുഭവസമ്പത്ത് ഞങ്ങളുമായി പങ്കുവെച്ചു. എനിക്ക് വിവരിക്കാനാവാത്ത അനുഭവമാണിത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പറഞ്ഞുതന്നത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്'-സദ്രാന്‍ പറഞ്ഞു.

മുംബൈ സച്ചിന്റെ തട്ടകമാണ്. പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചടക്കം സച്ചിന്‍ അഫ്ഗാന്‍ താരങ്ങളോട് സംസാരിച്ചിരുന്നു. ഇതില്‍ നിന്ന് തയ്യാറാക്കിയ പദ്ധതികള്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിച്ചിട്ടുണ്ടെന്നുറപ്പ്. ഇതാണ് സദ്രാന്‍ തുറന്ന് പറഞ്ഞത്. സച്ചിനെപ്പോലൊരു ഇതിഹാസ താരത്തിനോട് സംസാരിച്ചതും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പറഞ്ഞുനല്‍കിയതും അഫ്ഗാന്‍ താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തി. ഇതാണ് ഓസ്‌ട്രേലിയക്കെതിരേ പ്രതിഫലിച്ചത്.

ibrahim zadran

മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംബ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസീസിന്റെ ബൗളിങ് നിരക്ക് ഒരു ഘട്ടത്തിലും അഫ്ഗാന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞില്ല. അവസാന 10 ഓവറില്‍ 92 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. റാഷിദ് ഖാന്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടും എടുത്തു പറയേണ്ടതാണ്. 18 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സുമായി താരം പുറത്താവാതെ നിന്നു.

അവസാന ഓവറില്‍ രണ്ട് സിക്‌സുകളാണ് റാഷിദ് ഖാന്‍ നേടിയത്. മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ടിന്റെ ബാറ്റിങ് ഉപദേശങ്ങള്‍ അഫ്ഗാന്‍ ടീമിന്റെ ബാറ്റിങ് മികവ് ഉയര്‍ത്തിയിട്ടുണ്ടെന്നത് ഇത്തവണത്തെ ടീമിന്റെ പ്രകടനത്തില്‍ നിന്ന് വ്യക്തം. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയും നിര്‍ണ്ണായക ഉപദേശങ്ങള്‍ നല്‍കി അഫ്ഗാന്‍ ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് അജയ് ജഡേജ നല്‍കുന്ന വിവരങ്ങള്‍ മികച്ച തന്ത്രം മെനയാന്‍ അഫ്ഗാനെ സഹായിച്ചിട്ടുണ്ട്.

അജയ് ജഡേജയുടെ സാന്നിധ്യം അഫ്ഗാന്റെ പ്രകടന നിലവാരം വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. മികച്ച ബൗളിങ് പ്രകടനമാണ് അഫ്ഗാന്‍ ടൂര്‍ണമെന്റിലുടെനീളം കാഴ്ചവെച്ചത്. വിക്കറ്റ് വീഴ്ത്താന്‍ ടീം കൂടുതല്‍ മികവ് കാട്ടുന്നു. ഐപിഎല്ലിലൂടെ റാഷിദ് ഖാനും മുഹമ്മദ് നബിയും ആര്‍ജിച്ച അനുഭവസമ്പത്ത് അഫ്ഗാനെ വളരെയധികം സഹായിക്കുന്നുണ്ട്.

ഇതിന് മുമ്പുള്ള ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ബാറ്റിങ്ങിലും ബൗളിങ്ങിലും അഫ്ഗാന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. മികച്ച പദ്ധതികള്‍ ഇത്തവണ അഫ്ഗാനുണ്ട്. അത് കൃത്യമായി തയ്യാറാക്കി നല്‍കാന്‍ നിലവിലെ അഫ്ഗാന്റെ പരിശീലക സംഘത്തിന് സാധിക്കുന്നുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Tuesday, November 7, 2023, 19:36 [IST]
Other articles published on Nov 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+