For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 155ന് 2 ല്‍ നിന്ന് 191ന് ഓള്‍ഔട്ട്, രോഹിത്തിന് കൈയടിക്കാം- ആ നീക്കം ഫലിച്ചു

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ 191 റണ്‍സിന് കൂടാരം കയറിയിരിക്കുകയാണ് പാകിസ്താന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഒരു ഘട്ടത്തില്‍ 2 വിക്കറ്റിന് 155 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ 48 റണ്‍സിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി 191 റണ്‍സില്‍ പാകിസ്താന്‍ കൂടാരം കയറുകയായിരുന്നു. അഹമ്മദാബാദ് പോലൊരു ബാറ്റിങ് പിച്ചില്‍ ഇത്തരമൊരു തകര്‍ച്ച പാകിസ്താന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

മികച്ച നിലയിലായിരുന്ന പാകിസ്താനെ ഇത്തരമൊരു തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് രോഹിത് ശര്‍മയുടെ ബുദ്ധിയാണ്. കൃത്യമായി ബൗളര്‍മാരെ ഉപയോഗിച്ചും മികച്ച റിവ്യൂകളിലൂടെയും വിക്കറ്റ് നേടിയെടുക്കാന്‍ രോഹിത്തിനായി. തുടക്കം മുതല്‍ ബൗളര്‍മാരുടെ മികവിനെ രോഹിത് വിശ്വസിച്ചതിന്റെ ഫലമാണ് അവര്‍ തിരികെ നല്‍കിയതെന്ന് പറയാം. മുഹമ്മദ് സിറാജിനെ തുടക്കം മുതല്‍ പാകിസ്താന്‍ കടന്നാക്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ 10ന് മുകളിലായിരുന്നു ഒരോവറില്‍ അദ്ദേഹം വഴങ്ങിയത്.

എന്നാല്‍ സിറാജിനെ പിന്തുണച്ച രോഹിത് തുടര്‍ച്ചയായി ഓവര്‍ നല്‍കിയപ്പോള്‍ അത് ക്ലിക്കായി. ഇതാണ് പാക് ഓപ്പണര്‍ അബ്ദുല്ല ഷഫീഖിന്റെ വിക്കറ്റ് നേടാന്‍ സിറാജിനെ സഹായിച്ചത്. ബാബര്‍ ആസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് മികച്ച നിലയില്‍ പോകവെ കൂട്ടുകെട്ട് പൊളിച്ചത് സിറാജാണ്. ബാബര്‍ ആസമിനെ സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സ്പിന്നറെ മാറ്റി സിറാജിനെ കൃത്യസമയത്ത് തിരിച്ചുവിളിച്ച രോഹിത് ഓഫ് സൈഡില്‍ തുടര്‍ച്ചയായി എറിയാന്‍ ആവശ്യപ്പെട്ടിരുന്നു.

സ്ഥിരതയോടെ ഒരേ ലൈനില്‍ പന്തെറിഞ്ഞാണ് സിറാജ് ബാബറെ പുറത്താക്കിയത്. ഇത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സാണ്. കുല്‍ദീപ് യാദവിനെ രോഹിത് ഉപയോഗിച്ചതും വളരെ മികച്ച രീതിയിലാണ്. സൗദ് ഷക്കീല്‍ യുവതാരമായതിനാല്‍ കുല്‍ദീപിന്റെ കൈക്കുഴ സ്പിന്‍ പ്രയാസപ്പെടുത്തുമെന്ന് രോഹിത് കണക്കുകൂട്ടി. ഇതാണ് താരത്തിന്റെ വിക്കറ്റിലേക്കെത്തിച്ചതും. ഇഫ്തിഖര്‍ അഹമ്മദ് വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ്.

rohit sharma, kuldeep yadav

ആദ്യ പന്ത് ഷോട്ട് ബോളിട്ട് ഇഫ്തിഖറിനെ വലിയ ഷോട്ട് കളിപ്പിച്ച് വിക്കറ്റ് നേടാനാണ് കുല്‍ദീപ് ശ്രമിച്ചത്. ഇത് പാളിയതോടെ സ്റ്റംപിന് ആക്രമിച്ചാണ് ഇഫ്തിഖറെ കുല്‍ദീപ് മടക്കിയത്. ജസ്പ്രീത് ബുംറയെ തിരിച്ചുവിളിച്ചതും രോഹിത്തിന്റെ മികച്ച നീക്കമായി. പാകിസ്താന്‍ നിരയില്‍ ഏറ്റവും ഫോമിലുണ്ടായിരുന്നത് മുഹമ്മദ് റിസ്വാനാണ്. താരത്തെ കുടുക്കാന്‍ ബുംറയെ തിരികെ വിളിച്ചത് തെറ്റിയില്ല. റിസ്വാനെ ബുംറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.

ഷദാബ് ഖാനെ കട്ടറിലൂടെ ക്ലീന്‍ബൗള്‍ഡ് ചെയ്യാനും ബുംറക്കായി. വാലറ്റത്തെ കുടുക്കാന്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിക്കാനുള്ള രോഹിത്തിന്റെ തീരുമാനവും മികച്ചതായി. പ്രതീക്ഷിക്കുന്നതിലും വേഗത്തോടൊപ്പം മികച്ച ലൈനും ലെങ്തും ജഡേജയുടെ ബൗളിങ് വ്യത്യസ്തമാക്കുന്നു. ഹസന്‍ അലിയേയും ഹാരിസ് റഊഫിനേയും ജഡേജയാണ് പുറത്താക്കിയത്. ഇമാം ഉല്‍ ഹഖിന്റേയും മുഹമ്മദ് നവാസിന്റേയും വിക്കറ്റ് നേടി ഹാര്‍ദിക്കും മികവ് കാട്ടി.

മികച്ച രീതിയില്‍ റിവ്യൂ എടുക്കാനും രോഹിത്തിന് സാധിച്ചു. രണ്ട് ഫലപ്രദമായ റിവ്യൂവുകളെടുക്കാന്‍ രോഹിത്തിനായി. നായകനെന്ന നിലയില്‍ രോഹിത്തിന് 100 മാര്‍ക്ക് നല്‍കാവുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തന്റെ ബൗളര്‍മാരില്‍ വിശ്വസിച്ച് രോഹിത് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ് പാകിസ്താനെ 191 എന്ന കുഞ്ഞന്‍ സ്‌കോറിലേക്ക് ഒതുക്കിയത്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

Story first published: Saturday, October 14, 2023, 18:04 [IST]
Other articles published on Oct 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+